Wednesday, July 30, 2008
90. നിരൂപകനോട് ഒരു അപേക്ഷ...
നമസ്കാരം ശ്രീ നിരൂപകാ, എന്നെ സംബന്ധിച്ച് ഈ പ്രശ്നത്തില്‍ എന്തെങ്കിലും മറുപടി പറഞ്ഞേ പറ്റൂ എന്നായിരിക്കുന്നു. അതിനുകാരണം താങ്കളുടെ ബുദ്ധിപരവും നയപരവുമായ പ്രകോപനം തന്നെ . മാത്രമല്ല മറുപടി പറഞ്ഞില്ലെങ്കില്‍ തെറ്റിദ്ധാരണാ ജനകവുമായേക്കാം . 1.ഈ ഫിസിസ്ക് വിദ്യാലയം എന്ന ബ്ലോഗിന്റെ ലക്ഷ്യങ്ങള്‍ ആ ബ്ലോഗില്‍ തന്നെ വിവരിച്ചീട്ടുണ്ട് . 2.ഇത് ബൂലോഗരെ തല്ലുകൂടിക്കാനുള്ള ബ്ലോഗല്ല എന്ന് അദ്യമായി വ്യക്തമാക്കട്ടെ. 3.ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം എന്റേതുതന്നെയാണ് . 4.ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അബദ്ധവശാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം . അത് സ്വാഭാവികമാണ്. മനുഷ്യസഹജവുമാണ് . 5.യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയിലൂടെ ആശയവിനിമയം നടത്തുന്ന രീതിയാണ് ഇവിടെ ഉദ്ദേശിച്ചത് . ചില സന്ദര്‍ഭങ്ങളില്‍ അതില്‍ വീഴ്ച വന്നു എന്നു മാത്രം .യഥാ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ വീഴ്ച ഉണ്ടാവില്ല എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. അതും താങ്കള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ അക്കാര്യം ചിന്തിച്ചത് . അതായത് അങ്ങനെയെങ്കിലും ചിന്തിച്ചുകൂടെ എന്ന കാര്യം . പക്ഷെ , യഥാ സമയത്ത് ഇടപെടാന്‍ കഴിഞ്ഞില്ല ; കാരണം ഇന്റര്‍ നെറ്റ് അല്ലേ , സ്വാഭാവിക ചര്ച്ചയൊന്നുമല്ലല്ലോ . 6.ഞാന്‍ മുമ്പേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവല്ലോ അതില്‍ പലതും ഹാര്‍ഡ് സ്പോട്ടുകളായിരുന്നു എന്ന കാര്യം . അതായത് ട്രാന്സാക്ഷന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവയായിരുന്നവ തന്നെ എന്നര്‍ഥം 7.എങ്കിലും ശ്രീ നിരൂപകാ . നമുക്ക് അന്യോന്യം ഉള്ള ആക്ഷേപങ്ങള്‍ നിറുത്തിക്കൂടെ . ഒന്ന് സര്‍ഗ്ഗാത്മകമായി ചിന്തിച്ചുകൂടെ ? 8.ജീവിതത്തില്‍ ആശയ സംഘട്ടനങ്ങള്‍ - അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ ഉണ്ടാകുമല്ലോ . കാലഘട്ടത്തിനും നിലപാടുകള്‍ക്കും അനുസരിച്ച് അത് മാറില്ലേ 10 അതല്ലേ ജീവിതം 11. നിരൂപകന് എത്ര വയസ്സായി ? 12.വയസ്സ് ചോദിച്ചതിന് കാരണം ജിവിത വീക്ഷണത്തെ ക്കുറിച്ച് മനസ്സിലാക്കാനാണ് . താങ്കളുടെ ജീവിത വീക്ഷണം അറിയാനാണ് . 13സ്ഥിരമായ ശത്രുത പുലര്‍ത്തുന്നതിനെക്കുറിച്ച് നിരൂപകന്റെ അഭിപ്രായമെന്ത് ? 13. അത് മനുഷ്യ സംസ്കാരത്തിന് ഗുണം ചെയ്യുമോ ? 15. താങ്കള്‍ക്കോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കോ ഈ രീതിയില്‍ പോസ്റ്റുകള്‍ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ ? 16. നമുക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ വെടിഞ്ഞ് സഹകരിച്ചുകൂടെ 17. ശാസ്ത്ര ചര്‍ച്ചകളില്‍ പങ്കെടുത്തുകൂടെ 18 അഭിപ്രായം പറയുമല്ലോ ? നന്മ നേര്‍ന്നുകൊണ്ട് ....
അഭിനന്ദനങ്ങള്‍ മാഷേ...ഇങ്ങിനെയൊരു മറുപടി ആ ചങ്ങാതിയ്ക്ക് നേരത്തേ നല്കേണ്ടുന്നതായിരുന്നു.
ReplyDeleteആശംസകളോടെ...