
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക 1.ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ഏതുതരം ട്രാന്‍സ്ഫോര്‍മര്‍ ആണ് ? 2.ഇതിലെ പ്രൈമറി കോയിലും സെക്കന്‍ഡറി കോയിലും തമ്മിലുള്ള വ്യത്യാസങ്ങള്‍ ലിസ്റ്റ് ചെയ്യുക? 3.ഈ വ്യത്യാസങ്ങള്‍ക്ക് കാരണം കണ്ടുപിടിക്കുക ? 4.ട്രാന്‍സ്ഫോമറിന്റെ ഔട്ട് പുട്ട് വോള്‍ട്ടേജ് കണ്ടുപിടിക്കുന്നതിനുള്ള സമവാക്യമെഴുതുക ? 5.ഒരു ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയില്‍ 100 ചുറ്റുകളും സെക്കന്‍ഡറിയില്‍ 1000 ചുറ്റുകളും ഉണ്ട്. ഇന്‍ പുട്ടില്‍ 12വോള്‍ട്ട് ഡി.സി പ്രയോഗിച്ചാല്‍ ഔട്ട് പുട്ടില്‍ ലഭിക്കുന്ന വോള്‍ട്ടേജ് എത്ര? ഇത് നിങ്ങള്‍ കണ്ടു പിടിച്ചതെങ്ങനെ ?
1. സ്റ്റെപ് അപ്
ReplyDelete2.പൈമറിയില്‍ കനം കൂടിയ കമ്പിയാണു, എണ്ണൊ സെക്കന്ററിയേക്കാള് കുറവു.
3.സെകന്ററിയില്‍ കനം കുറവും ഏണ്ണം കൂടുതലും.
4.(Vin/No of Primary turns) X No of secondary Turns
5.120 V. മേല്‍ ഫൊര്‍മുല വഴി
നമസ്കാരം ശ്രീ അനില്‍ ,
ReplyDeleteചോദ്യം 5 ന്റെ ഉത്തരം ഒന്നുകൂടി ചെക്ക് ചെയ്യണമെന്നപേക്ഷ !!!
സുനില്‍ മാഷെ..,.
ReplyDelete5 ആാം ചോദ്യത്തില്‍ ഡി.സി ആണു ഇന്‍പുട്ട് കൊടുത്തിരിക്കുന്നത് എങ്കില്‍ ഉത്തരം ആ സൂത്രവാക്യം ഉപയോജിച്ചു കണ്ടെത്താനാവില്ല...കാരണം ട്രാന്സ്ഫോര്മറ് പ്രവര്‍ത്തിക്കുന്നത് കാന്തിക ഫ്ലക്സിന്റെ മാറ്റം മൂലമാണു...(ഫാരഡെയുടെ നിയമം )..ഡി.സി കറന്റ് കൊടുക്കുമ്പോള്‍ ഫ്ലക്സിനു യാതൊരു മാറ്റവും ഉണ്ടാകുന്നില്ല... അങ്ങനെയാകുമ്പോള്‍ സെക്കന്ററിയില്‍ വോള്‍ട്ടേജ് ഉണ്ടാകുമെന്നു തോന്നുന്നില്ല...
ശരിയാണു മാഷെ, മുഴുവന്‍ വായിക്കതെ ഉത്തരം എഴുതുന്നതിന്റെ കുഴപ്പമാണു.ഔട്പുട് ഉണ്ടാവില്ല.(ഇതൊരു ഗുലുമാല് പംക്തിയാണൊ ദൈവമെ!!!)
ReplyDelete