വേനലവധിക്കായി സ്കൂള്‍ വാതിലടഞ്ഞപ്പോള്‍ കുട്ടികള്‍ക്കൊപ്പം അക്ബര്‍ മാഷും പടിയിറങ്ങി. അവധി കഴിഞ്ഞു സ്കൂള്‍ തുറക്കുമ്പോള്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ചെങ്കല്‍ മുറ്റത്തും ക്ലാസ് പരിസരങ്ങളിലും ഇനി അക്ബര്‍ കക്കട്ടിലിന്‍റെ സാന്നിധ്യമില്ല.
അധ്യാപന ലോകത്തെ രസമുള്ള കഥകള്‍ വായനാലോകത്തിനു കൈമാറിയി അക്ബര്‍ മാഷിനു വിരമിക്കല്‍ ദിനത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നു യാത്രയയപ്പു നല്‍കി. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഇമേജുകള്‍ക്കു പിറകിലൊളിക്കുകയും അധ്യാപകര്‍ പുറത്തൊന്നും വെളിപ്പെടുത്താതിരിക്കുയും ചെയ്തിരുന്ന കാലത്താണ് അക്ബര്‍ കക്കട്ടില്‍ അധ്യാപക ലോകത്തെ രസമുള്ള കഥകള്‍ വായനാ ലോകത്തിനു സമര്‍പ്പിച്ചത്. അധ്യാപക കഥകള്‍, സ്കൂള്‍ ഡയറി, അധ്യയന യാത്ര,.. അങ്ങനെ പോകുന്നു കുട്ടികളെയും അധ്യാപകരെയും ചുറ്റിപ്പറ്റിയുള്ള മാഷിന്‍റെ രചനകള്‍.
കഥകളിലെ പല കഥാപാത്രങ്ങളും എഴുത്തുകാരനില്‍ എന്ന പോലെ വാനയക്കാരിലും നൊമ്പരമായിത്തന്നെ അവശേഷിച്ചു. 30 വര്‍ഷത്തെ സ്കൂള്‍ അനുഭവങ്ങളില്‍നിന്നായിരുന്നു കഥാപാത്രങ്ങള്‍ പിറവിയെടുത്തത്. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ചേരും മുന്‍പു കുറ്റ്യാടി, കൂത്താളി ഹൈസ്കൂളുകളിലും കോട്ടയം നവോദയ വിദ്യാലയത്തിലും അക്ബര്‍ മാഷ് ജോലി ചെയ്തിരുന്നു.
കേരള സാഹിത്യ അക്കാഡമി പുരസ്കാരമടക്കം അംഗീകാരങ്ങളും ഏറെ തേടിയെത്തിയിട്ടുണ്ട് അക്ബര്‍ മാഷെ. സര്‍വിസ് സ്റ്റോറി എഴുതിക്കൊണ്ടാണു മാഷ് വിദ്യാലയത്തോടു വിട പറയുന്നത്. ഒരധ്യാപകന്‍ സര്‍വിസ് സ്റ്റോറി എഴുതുന്നതും കേരളത്തില്‍ ഇതാദ്യം. മടപ്പള്ളി ഗവണ്‍മെന്‍റ് കോളെജ്, തലശേരി ബ്രണ്ണന്‍ കോളെജ്, കോഴിക്കോട് ഫാറൂഖ് കോളെജ് എന്നിവിടങ്ങളില്‍ ആയിരുന്നു അക്ബര്‍ കക്കട്ടിലിന്‍റെ വിദ്യാഭ്യാസം.
സൗഹൃദങ്ങളും ഏറെ വിശാലം. രാഷ്ട്രീയം, സംഗീതം, സിനിമ, എഴുത്ത്,.. എവിടെയുമുണ്ടു മാഷിന്‍റെ കൂട്ടുകാര്‍. ഏറ്റവും അടുത്ത സുഹൃത്തുകള്‍ നാട്ടിലെ സാധാരണക്കാര്‍ തന്നെ. യാത്രയയപ്പിനോട് അനുബന്ധിച്ചു സ്കൂളില്‍ മാമുക്കോയയുമായി നര്‍മ സല്ലാപം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ചേര്‍ന്നു മാഷിനെ കക്കട്ടിലെ പറമ്പത്ത് വീട്ടിലേക്കു യാത്രയാക്കി. ഇനി കുറച്ചു കാലം വിശ്രമമെന്നു മാഷ്. അതുകഴിഞ്ഞാവും അടുത്തതെന്തെന്ന ആലോചന. അക്‍ബര്‍ മാഷിനെക്കുറിച്ച് ശ്വാസം ബ്ലോഗില്‍ വന്ന വാര്‍ത്ത വായിക്കുവാന്‍
No comments:
Post a Comment
karipparasunil@yahoo.com,marumozhikal@gmail.com,karipparasunil@gmail.com