തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബറില്‍ നടത്തിയ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. kerala results.nic.in, results.kerala.nic.ഇന്‍ വെബ്സൈറ്റുകളില്‍ റിസള്‍ട്ടും സ്കോറുകളും ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയവും, സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ നവംബര്‍ 25 വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍ സഹിതം, സെക്രട്ടറി, തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗം, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം-01 വിലാസത്തില്‍ രജിസ്റര്‍ ചെയ്ത് അയക്കണം. അപേക്ഷാ ഫാറങ്ങളുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 75 രൂപ പ്രകാരവും 0202-01-102-93-VHSE Fees ശീര്‍ഷകത്തില്‍ ഒടുക്കണം. പി.എന്‍.എക്സ്.6902/10
Result School Wise അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
.
"Result 2010 Publushed" please change it as "Published".
ReplyDeleteനമസ്കാരം ശ്രീ കാഡ് ഉപഭോക്താവ് , പോസ്റ്റിലെ തലവാചകത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചുതന്നതിന് നന്ദി . തെറ്റ് തിരുത്തിയിട്ടുണ്ട് . സഹകരണം വീണ്ടും പ്രതിക്ഷിച്ചൂകൊണ്ട് . കരിപ്പാറ സുനില്‍
ReplyDelete