ക്ലാസ്
മുറിയിലെ അദ്ധ്യാപനത്തില്‍
ഏറ്റവും മുഖ്യ പങ്കുവഹിക്കുന്ന
ഒരു ടൂള്‍ ആണ് ക്ലാസ് ഡയറി
.
ക്ലാസ്
ടീച്ചര്‍ക്ക് ക്ലാസ് മുറിയിലെ
അച്ചടക്കത്തിനും നിയന്ത്രണത്തിനും
രക്ഷിതാക്കളുമായി നല്ല
ബന്ധം പുലര്‍ത്തുന്നതിനും
ഈ ഡയറി മുഖ്യ പങ്കു വഹിക്കുന്നു
.
എന്നാല്‍
കഷ്ടമെന്നു പറയട്ടെ പല
അദ്ധ്യാപകരും ക്ലാസ് ഡയറിയുടെ
പ്രാധാന്യം മനസ്സിലാക്കുന്നില്ല
ക്ലാസിലെ
മേശപ്പുറത്ത് വെക്കുന്ന
ഒരു 200
പേജുള്ള
ഒരു പുസ്തകത്തെ ലളിതമായി
പ്പറഞ്ഞാല് ക്ലാസ് ഡയറിയായി
കണക്കാക്കാം .
ക്ലാസ്
ഡയറിയുടെ പുറത്ത് ക്ലാസ്
,
ഡിവിഷന്
,
ക്ലാസ്
ടിച്ചറുടെ പേര് എന്നിവ
വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം
.
ഈ
പുസ്തകത്തിന്റെ ഓരോ പേജിനും
പേജ് നമ്പര്‍ ആവശ്യമാണ് .ഓരോ
പേജിലും ഹെഡ്ഡിംഗ് ആയി അന്നേ
ദിവസത്തെ തിയ്യതിയും ദിവസവും
രേഖപ്പെടുത്തിയിരിക്കണം
.
സാധാരണ
ഗതിയില്‍ ആദ്യത്തെ പിരീഡ്
ഒരു ക്ലാസില്‍ ക്ലാസ് ടീച്ചര്‍
ആയിരിക്കുമല്ലോ .
അതിനാല്‍
തന്നെ ഈ തിയ്യതിയും ദിവസവും
രേഖപ്പെടുത്തുന്ന ജോലി
ക്ലാസ് ടീച്ചറുടേതാണ് .
എങ്കിലും
മിടുക്കരായ ക്ലാസ് ലീഡര്‍
ക്ലാസില്‍ ഉണ്ടെങ്കില്‍
ഇക്കാര്യം ചെയ്യുവാന്‍
ക്ലാസ് ലീഡറേയും അനുവദിക്കാവുന്നതാ
ണ് .തുടര്‍ന്ന്
അന്നേ ദിവസം ക്ലാസില്‍
ആബ്സന്റ് ആയ കുട്ടികളുടെ
പേര് എഴുതേണ്ടതാണ് .
വൈകി
എത്തുന്ന കുട്ടികളുണ്ടെങ്കില്‍
അക്കാര്യവും ടീച്ചര്‍ക്ക്
രേഖപ്പെടുത്താവുന്നതാണ്
.
തുടര്‍ന്ന്
ഓരോ പിരീഡിലും വരുന്ന
ടീച്ചര്‍ക്ക് ഏതെങ്കിലും
കുട്ടികളെക്കുറിച്ചൂള്ള
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്
.
ക്ലാസെടുക്കുമ്പോള്‍
വികൃതികാണിക്കുകയോ ,
ഹോം
വര്‍ക്ക് ചെയ്യാതെ വരികയോ
,
പാഠപുസ്തകങ്ങള്‍
കൊണ്ടുവരാതെ വരികയോ ,
മറ്റ്
പഠനോപകരണങ്ങള്‍ (
ഇന്‍സ്ട്രുമെന്റ്
ബോക്സ് തുടങ്ങിയവ )
കൊണ്ടുവരാതെ
വരികയോ ഇന്റര്‍വെല്‍
കഴിഞ്ഞുള്ള പിരീഡ് ആണെങ്കില്‍
വൈകി എത്തുകയോ ഒക്കെ ചെയ്യുന്നു
ണ്ടെങ്കില് അക്കാര്യങ്ങള്‍
ഡയറിയില്‍ രേഖപ്പെടുത്താം
.
സമയമുണ്ടെങ്കില്‍
കുട്ടികളുടെ മികവും
രേഖപ്പെടുത്താവുന്നതാണ്
ഏതെങ്കിലും
പിരീഡ് ടീച്ചര്‍ ഇല്ലെങ്കിലോ
അഥവാ ടീച്ചര്‍ വൈകിവന്നാലോ
ക്ലാസില്‍ അച്ചടക്ക പ്രശ്നങ്ങള്‍
ഉണ്ടായിട്ടുണ്ടെങ്കില്‍
അക്കാര്യവും ക്ലാസ് ലീഡര്‍ക്ക്
ഡയറിയില്‍ രേഖപ്പെടുത്താവുന്നതാണ്
.
എല്ലാദിവസവും
ഉച്ചക്ക് ക്ലാസ് ലീഡര്‍
പ്രസ്തുത ഡയറി ക്ലാസ് ടീച്ചറെ
കാണിക്കാനായി സ്റ്റാഫ്
റൂമില്‍ വരേണ്ടതും ക്ലാസ്
ടീച്ചര്‍ ക്ലാസ് ഡയറി
വായിച്ചുനോക്കി വിലയിരുത്തി
ചുവന്ന മഷികൊണ്ട്
ഒപ്പുവെക്കേണ്ടതുമാണ് .
ക്ലാസ്
ഡയറിയില്‍ ചിലപ്പോള്‍ അതാത്
പിരീഡ് ക്ലാസ് എടുക്കുന്ന
അദ്ധ്യാപകര്‍ ക്ലാസിനെക്കുറിച്ചും
ക്ലാസിലെ കുട്ടികളെക്കുറിച്ചും
എന്തെങ്കിലും കാര്യങ്ങള്‍
രേഖപ്പെടുത്തിയിരിക്കും
.
അങ്ങനെയുള്ള
സന്ദര്‍ഭത്തില്‍ പ്രസ്തുത
കുറിപ്പിന്റെ മാര്‍ജിനില്‍
Seen
എന്നെഴുതി
ക്ലാസ് ടീച്ചര്‍ ചുവന്ന
മഷികൊണ്ട് ഒപ്പുവെക്കേണ്ടതാണ്
.
ആഴ്കയില്
വെള്ളിയാഴ്ച ദിവസം ഉച്ചക്ക്
(
അല്ലെങ്കില്‍
ഏതെങ്കിലും ഒരു ദിവസം )
പ്രധാന
അദ്ധ്യാപകന് പ്രസ്തുത
ക്ലാസ് ഡയറി പരിശോധിച്ച്
ഒപ്പുവെക്കേണ്ടതാണ് .
ക്ലാസ്
ടീച്ചറും പ്രധാന അദ്ധ്യാപകനും
ക്ലാസ് ഡയറിയില്‍
രേഖപ്പെടുത്തിയിരിക്കുന്ന
വസ്തുതകളുടെ സത്യാവസ്ത
മനസ്സിലാക്കി അതിനനുസരിച്ച്
മാറ്റങ്ങള്‍ വരുത്തി ക്ലാസിനെ
പുരോഗതിയിലേക്ക് നയിക്കേണ്ടതാണ്
.
No comments:
Post a Comment
karipparasunil@yahoo.com,marumozhikal@gmail.com,karipparasunil@gmail.com