ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2.പ്രകാശികകേന്ദ്രത്തില്‍ക്കൂടി കടന്നുപോകുന്ന പ്രകാശരശ്മിയുടെ പ്രത്യേകതയെന്ത് ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
3.സുമയ്ക്ക് ഒരു കോണ്‍വെക്സ് ലെന്‍സ് പിറന്നാള്‍ സമ്മാനമായി അവളുടെ അമ്മാവന്‍ നല്‍കി . അപ്പോഴാണ് അവള്‍ക്ക് ആ ലെന്‍സിന്റെ പവര്‍ അറിയണമെന്ന് ആഗ്രഹമുണ്ടായത് . ഇതിനൊരു മാര്‍ഗ്ഗം നിങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ പറ്റുമോ ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.സുമയുടെ ആന്റി ഈയ്യിടെയായി പത്രം വായിക്കാറുള്ളത് അല്പം അകലെപിടിച്ചാണ് . കഴിഞ്ഞ ദിവസം സുമയുടെ ആന്റി കണ്ണീന്റെ ഡോക്ടറെ കണ്ട് കണ്ണട വെച്ചു. സുമയുടെ ആന്റിയുടെ കണ്ണിന്റെ ന്യൂനതയെന്ത് ? ഇത് പരിഹരിക്കാന്‍ കണ്ണടയില്‍ ഏതുതരത്തിലുള്ള ലെന്‍സാണ് ഉപയോഗിച്ചിരിക്കുക ? കണ്ണിന്റെ ഡോക്ടര്‍മാരെ പറയുന്ന പേരെന്ത് ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.കോണ്‍വെക്സ് ലെന്‍സ് ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങളുടെ പേരെഴുതുക ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
1.അടുത്തള്ള വസ്തുക്കളെ വലുതാക്കികാണിക്കുന്നതിനുള്ള ഉപകരണമാണ് മൈക്രോസ്കോപ്പ് . എന്നാല്‍ അകലെയുള്ള വസ്തുക്കളെ അടുത്തായി കാണുന്നതിനുള്ള ഉപകരണമാണ് ടെലിസ്കോപ്പ്.
തിരിച്ച് ചോദ്യത്തിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2.പ്രകാശികകേന്ദ്രത്തില്‍ക്കൂടി കടന്നുപോകുന്ന പ്രകാശരശ്മിയുടെ ദിശക്ക് വ്യതിയാനം സംഭവിക്കുന്നില്ല.
തിരിച്ച് ചോദ്യത്തിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
| 3.പിറന്നാള്‍ സമ്മാനമായി ലഭിച്ച ലെന്‍സെടുത്ത് അകലെയുള്ള വസ്തുവിന്റെ ഒരു പ്രതിബിംബം ഒരു സ്ക്രീനിലോ ചുമരിലോ ഉണ്ടാക്കുക .അപ്പോള്‍ ചുമരില്‍ ചെറുതും തലകീഴായതും യഥാര്‍ത്ഥവുമായ പ്രതിബിംബം ലഭിക്കും .ലെന്‍സില്‍ നിന്ന് പ്രതിബിംബത്തിലേക്കുള്ള ദൂരം അളക്കുക .ഈ ദൂരമാണ് ഫോക്കസ് ദൂരം ( f). ഈ ഫോക്കസ് ദൂരത്തെ മീറ്ററിലാക്കി അതിന്റെ വ്യുല്‍ക്രമം എടുക്കുക. അതാണ് ആ ലെന്‍സിന്റെ പവര്‍. അതായത് , ലെന്‍സിന്റെ പവര്‍=1/f മീറ്റര്‍ . ലെന്‍സിന്റെ പവര്‍ അളക്കുന്ന യൂണിറ്റാണ്‍ ഡയോപ്‌റ്റര്‍. |
| 4.സുമയുടെ ആന്റിയുടെ കണ്ണിന്റെ ന്യൂനത ദീര്‍ഘദൃഷ്ടിയാണ് ( LONG SIGHT). ഇത് പരിഹരിക്കുവാന്‍ അനുയോജ്യ പവര്‍ ഉള്ള കോണ്‍വെക്സ് ലെന്‍സ് ഉപയോഗിക്കാം. കണ്ണിന്റെ ഡോക്ടറെ പറയുന്ന പേരാണ് ഓഫ്‌താല്‍മോളജിസ്റ്റ് (OPHTHALMOLOGIST) A medical doctor specializing in the diagnosis and treatment of diseases of the eye |
| 5.ടെലിസ്കോപ്പ് , മൈക്രോസ്കോപ്പ് , ക്യാമറ |
No comments:
Post a Comment