Showing posts with label 594.അദ്ധ്യാപക നിയമനാംഗീകാരം അനുവാദം നല്‍കി. Show all posts
Showing posts with label 594.അദ്ധ്യാപക നിയമനാംഗീകാരം അനുവാദം നല്‍കി. Show all posts

Thursday, December 01, 2011

594.അദ്ധ്യാപക നിയമനാംഗീകാരം അനുവാദം നല്‍കി



സംസ്ഥാന സര്‍ക്കാരിന്റെ അദ്ധ്യാപക പാക്കേജ് പ്രകാരം ശമ്പളം ലഭിയ്ക്കാത്ത തിരുവനന്തപുരം ജില്ലയിലെ 138-ഉം, എറണാകുളം ജില്ലയിലെ 216-ഉം കാസര്‍ഗോഡ് ജില്ലയിലെ 31-ഉം അദ്ധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുന്നതിനുള്ള അനുവാദം നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. കൃത്യതയുള്ള വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളുടെ ലിസ്റിന് അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തസ്തിക ഉറപ്പുവരുത്തി ഏഴ് ദിവസത്തിനകം നിയമന ഉത്തരവ് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2011 ജൂണ്‍ ഒന്ന് മുതല്‍ ഇവര്‍ക്ക് ശമ്പളം ലഭിക്കും.
Get Blogger Falling Objects