Showing posts with label 258. നിങ്ങളുടെ കമ്പ്യൂട്ടറിലെ സ്കീന്‍ ഷോട്ട് എടുക്കാം. Show all posts
Showing posts with label 258. നിങ്ങളുടെ കമ്പ്യൂട്ടറിലെ സ്കീന്‍ ഷോട്ട് എടുക്കാം. Show all posts

Thursday, September 23, 2010

258. നിങ്ങളുടെ കമ്പ്യൂട്ടറിലെ സ്കീന്‍ ഷോട്ട് എടുക്കാം

കമ്പ്യൂട്ടറില്‍ ടി.വി ട്യൂണര്‍ കാര്‍ഡ് ഉപയോഗിച്ച് കേബിള്‍ ടി . വി കാണുന്നതിന്റെ സ്ക്രീന്‍ ഷോട്ടാണ് താഴെ കൊടുത്തിരിക്കുന്നത് .


ബ്ലോഗില്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ Screen Shot ( Desktop) ചിത്രങ്ങള്‍ ചേര്‍ക്കുന്നത് വായനക്കാരന് എളുപ്പത്തിലും വേഗത്തിലും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിന് സഹായിക്കുന്നു.

ഇതിനായി Windows ല്‍ കീ ബോര്‍ഡിലെ
പ്രിന്റ് സ്ക്രീന്‍ ബട്ടണ്‍ അമര്‍ത്തുക .

അതിനുശേഷം Paint Software തുറക്കുക .

അതില്‍ പേസ്റ്റ് ചെയ്യുക.

അതിനു ശേഷം JPG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക.

ഇനി നമുക്ക് Desktop ല്‍ പുതിയതായി തുറന്ന വിന്‍ഡോയുടെ മാത്രം ഫോട്ടോ ആണ് ലഭിക്കേണ്ടതെങ്കില്‍ key Board ലെ Alt , Print Screen എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തുക .

എന്നീട്ട് മുന്‍പ് ചെയ്തതുപോലെ പെയിന്റില്‍ പേസ്റ്റ് ചെയ്ത് JPG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക

ഇതുപോലെ തന്നെ ഉബുണ്ടുവിലും ചെയ്യാം .. പക്ഷെ , ഉബുണ്ടുവില്‍ നമുക്ക് ഒരു ഗ്രാഫിക് സോഫ്റ്റ്വെയറില്‍ പേസ്റ്റ് ചെയ്യേണ്ട കാര്യമില്ല . നേരിട്ട് സേവ് ചെയ്യാം എന്നൊരു മേന്മ ഉണ്ട്.


കടപ്പാട്:

ജോബ്‌സണ്‍ മാസ്റ്റര്‍ (എട്ടാംക്ലാസിലെ ഐ.ടി പരിശീലന പരിപാടി.)


സ്ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുക്കുന്നു,



Get Blogger Falling Objects