Showing posts with label 252. സെര്‍ച്ച് എഞ്ചിനും വെബ്ബ് ബ്രൌസറും തമ്മിലുള്ള വ്യത്യാസമെന്ത് ?. Show all posts
Showing posts with label 252. സെര്‍ച്ച് എഞ്ചിനും വെബ്ബ് ബ്രൌസറും തമ്മിലുള്ള വ്യത്യാസമെന്ത് ?. Show all posts

Tuesday, September 07, 2010

252. സെര്‍ച്ച് എഞ്ചിനും വെബ്ബ് ബ്രൌസറും തമ്മിലുള്ള വ്യത്യാസമെന്ത് ?

പത്താം ക്ലാസില്‍ ഐ .ടി പഠിപ്പിക്കുന്ന ടീച്ചേഴ്‌സ് പലരും ചോദിക്കുന്ന ചോദ്യമാണ് മുകളില്‍ തലക്കെട്ടായി കൊടുത്തിരിക്കുന്നത് .
നമുക്ക് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ ഒന്നു ശ്രമിച്ചു നോക്കാം.
വെബ്ബ് ബ്രൌസര്‍ എന്നു പറഞ്ഞാല്‍ അത് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു പ്രോഗ്രാമാണ് . ഇത് വഴിയാണ് നമുക്ക് നമ്മുടെ
കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നത് .
അപ്പോള്‍ വെബ്ബ് ബ്രൌസറിന് ഉദാഹരണം ഏതൊക്കെയാണ് ?
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ , ഗൂഗിള്‍ ക്രോം , മോസില്ല ഫയര്‍ ഫോക്സ് , ഓപ്പേറ എന്നിവയാണ് വെബ്ബ് ബ്രൌസറിന് ഉദാഹരണം
സെര്‍ച്ച് എഞ്ചിന്‍ ലഭിക്കുവാനാണ് സാധാരണയായി നാം ബ്രൌസര്‍ ഉപയോഗിക്കാറ്. ബ്രൌസര്‍ വഴി നമുക്ക് വെബ്ബ് പേജ് കാണുവാന്‍ കഴിയുന്നു.
സാധാരണ നാം ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനുകളാണ് യാഹു , ഗൂഗിള്‍ എന്നിവ .
എന്നാല്‍ ഇതല്ലാതെ വേറെ സെര്‍ച്ച് എഞ്ചിന്‍ ഉണ്ടോ ?
Bing,Yebol എന്നിവ സെര്‍ച്ച് എഞ്ചിന് ഉദാഹരണങ്ങളാണ്.
ഇനി എന്തുകൊണ്ടാണ് ചിലര്‍ക്ക് സെര്‍ച് എഞ്ചിനും ബ്രൌസറും തമ്മില്‍ തെറ്റുന്നത് ?
നമുക്ക് നാം ഉപയോഗിക്കുന്ന വെബ്ബ് ബ്രൌസറില്‍ ഏത് വെബ്ബ് സൈറ്റിന്റെ പേജ് വേണമെങ്കിലും സെറ്റ് ചെയ്ത് വെക്കാം.
സെറ്റ് ചെയ്തു വെക്കുക എന്നുവെച്ചാല്‍ , ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരു പി സി യിലെ ബ്രൌസര്‍ തുറക്കുമ്പോള്‍ കാണുന്ന പേജ് സെറ്റ് ചെയ്ത് വെക്കാമെന്നാണ് ഇവിടെ സൂചിപ്പിച്ചത് .
ഇങ്ങനെ സെറ്റ് ചെയ്തു വെക്കുക സാധാരണയായി സെര്‍ച്ച് എഞ്ചിനു കളുടെ വെബ്ബ് പേജ് ആയിരിക്കും .
ഇത് തിരിച്ചിലിന് സൌകര്യമേകുന്നു.
വിവിധ ബ്രൌസറുകളില്‍ ഇത്തരത്തില്‍ സെറ്റ് ചെയ്യുന്നത് വിവിധ രീതിയിലാണ് എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക.
ഇനി നിങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാമോ ?
ഗൂഗിളും ഗൂഗിള്‍ ക്രോമുംതമ്മിലുള്ള വ്യത്യാസമെന്ത് ?
ശരിയായ ഉത്തരത്തിലേക്ക് എത്തിയാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെന്ന് അര്‍ഥം
Get Blogger Falling Objects