SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Showing posts with label 108. വീട്ടില്‍ വൈദ്യുതോര്‍ജ്ജം ലാഭിക്കാന്‍ L.E.D ?. Show all posts
Showing posts with label 108. വീട്ടില്‍ വൈദ്യുതോര്‍ജ്ജം ലാഭിക്കാന്‍ L.E.D ?. Show all posts
Friday, September 12, 2008
108. വീട്ടില്‍ വൈദ്യുതോര്‍ജ്ജം ലാഭിക്കാന്‍ L.E.D ?
L.E.D ബള്‍ബുകള്‍ ഇപ്പോള്‍ വിപണിയില്‍ ധാരാളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് . ഇത് ഉപയോഗിക്കുകയാണെങ്കില്‍ വൈദ്യുതോര്‍ജ്ജം വീടുകളില്‍ ലാഭിക്കാം . പലരും സീറോ വാട്ട് എന്ന പേരില്‍ ഉപയോഗിക്കുന്ന ബള്‍ബുകളില്‍ പലതും 15 വാട്ടിന്റേതായിരിക്കാം. എന്നാല്‍ ഈ L.E.D ബള്‍ബ് ഒരു വാട്ടിന്റേതാണ് . ചില ദൈവ വിശ്വാസികള്‍ ദൈവങ്ങളുടെ ഫോട്ടോയുടെ മുന്‍പില്‍ 15 വാട്ട് ബള്‍ബ് ദിവസം മുഴുവനും കത്തിച്ചിടുന്നതു കണ്ടിട്ടുണ്ട് . അവര്‍ക്കും ഈ മാര്‍ഗ്ഗത്തിലേക്ക് ( L.E.D ബള്‍ബ്)വേണമെങ്കില്‍ തിരിയാം . ഒരു ദിവസം ഒരു വൈദ്യുത ഉപകരണം ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം കണക്കാക്കാന്‍ താഴെ പറയുന്ന സമവാക്യം ഉപയോഗിക്കാം . ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000. അതായത് 15 വാട്ട് ബള്‍ബ് ഉപയോഗിച്ചാല്‍ : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000. =15x 24/1000 =0.36 യൂണിറ്റ് അതായത് 15 വാട്ട് ബള്‍ബ് ഉപയോഗിച്ചാല്‍ : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു മാസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000. =15x 24x30/1000 =10.8 യൂണിറ്റ് 1 വാട്ട് ബള്‍ബ് ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000 =1x 24/1000 =0.024 യൂണിറ്റ് 1 വാട്ട് ബള്‍ബ് ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു മാസം : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000 =1x 24x30/1000 =0.72 യൂണിറ്റ് അപ്പോള്‍ 15 വാട്ട് ബള്‍ബിനു പകരം 1വാട്ട് L.E.D ബള്‍ബ് ഉപയോഗിക്കുമ്പോള്‍ ഒരു മാസം ഒരു വീട്ടില്‍ ലഭിക്കുന്ന ഊര്‍ജ്ജലാഭം യൂണിറ്റില്‍ =10.8 യൂണിറ്റ് -0.72 യൂണിറ്റ് =10.08 യൂണിറ്റ് ഇപ്രകാരം ഒരു ഗ്രാമത്തിലെ 1000 വീടുകളില്‍ ചെയ്താല്‍ ഉണ്ടാകുന്ന ഊര്‍ജ്ജലാഭം =10.08 യൂണിറ്റ് x 1000 =10080 യൂണിറ്റ് വാല്‍ക്കഷണം 1. വിപണിയില്‍ ഇപ്പോല്‍ 230 വോള്‍ട്ട് എ. സി യില്‍ പ്രവര്‍ത്തിക്കുന്ന L.E.D ബള്‍ബിന് ( കളര്‍ലസ്സ് ) 45 രൂപയാണ് വില .അത് തന്നെ കളര്‍ ഉള്ള താണെങ്കില്‍ 50 രൂപയും . വിവിധ കമ്പനികള്‍ക്കനുസരിച്ച് വില കുറയാം . ഡിമാന്റ് അനുസരിച്ചും വിലയില്‍ വ്യത്യാസം വരാം 2. flame lamp ന്റെ ചിത്രവും കൊടുത്തിട്ടുണ്ട് , അത് 3 വാട്ട് വൈദ്യുതി ചിലവഴിക്കുമെന്നാണ് കടക്കാരന്‍ പറഞ്ഞത് . 4. ഉയര്‍ന്ന വാട്ടിന്റെ , 230 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന L.E.D ബള്‍ബ് വിപണിയില്‍ ലഭ്യമാണോ എന്ന് അറിയില്ല.ഇനി ലഭ്യമാണെങ്കില്‍ തന്നെ അവ കണ്ണിന്റെ കാര്യത്തില്‍ - വായനക്ക് - എങ്ങനെയായിരിക്കും എന്ന കാര്യത്തിലും പലരും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഫ്ലെയിം ബള്‍ബ്
L.E.D ബള്‍ബ്
L.E.D ബള്‍ബ് തുറന്നപ്പോള്‍
L.E.D ബള്‍ബിന്റെ മുകള്‍ഭാഗം -മൂടി
വാല്‍ക്കഷണം 2 ഈ എല്‍ .ഇ .ഡി - ലാമ്പ് കൂടുതല്‍ അറിയുന്നവര്‍ കാര്യങ്ങള്‍ വിശദമാക്കണമെന്നപേക്ഷ . പത്താം ക്ലാസിലെ വൈദ്യുതിയുടെ താപ പ്രകാശഫലങ്ങള്‍ എന്ന അദ്ധ്യായത്തിലെ ഒരു പാഠഭാഗമാണ് ഇത്
Subscribe to:
Posts (Atom)