Showing posts with label 303. Excel ഷീറ്റില്‍ എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് വരുവാനെന്തുചെയ്യണം ?. Show all posts
Showing posts with label 303. Excel ഷീറ്റില്‍ എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് വരുവാനെന്തുചെയ്യണം ?. Show all posts

Thursday, November 25, 2010

303. Excel വര്‍ക്ക് ഷീറ്റില്‍ എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് വരുവാനെന്തുചെയ്യണം ?

നാം പലപ്പോഴും Excel വര്‍ക്ക് ഷീറ്റില്‍ ഡാറ്റ എന്റര്‍ ചെയ്യാറുണ്ട് . അപ്പോള്‍ ചിലപ്പോള്‍ ഒന്നിലധികം പേജുകള്‍ ഉണ്ടായി എന്നു വരാം . ആദ്യ പേജിലെ രണ്ടോ മൂന്നോ വരികളിലുള്ള തലക്കെട്ടുതന്നെ എല്ലാ പേജിലും വേണമെന്ന് വെക്കുക.
അപ്പോള്‍ എന്താ ഒരു എളുപ്പവഴി .
അതിനായി ആദ്യം Excel വര്‍ക്ക് ഷീറ്റ് തുറക്കുക .
അതിനുശേഷം ഒന്നിലധികം പേജില്‍ ഡാറ്റ എന്റര്‍ ചെയ്യുക.
തുടര്‍ന്ന് Page Layout ക്ലിക്ക് ചെയ്യുക.
ശേഷം അതില്‍ തന്നെയുള്ള Print Titles ക്ലിക്ക് ചെയ്യുക.
 .
അപ്പോള്‍ Page Setup ജാലകം തുറന്നുവരും
അതില്‍ Page ടാബ് ക്ലിക്ക് ചെയ്യുമ്പോള്‍ .........
Rows to repeat at to കാണും .
അതിനു നേരെ മൌസ് കൊണ്ട് ക്ലിക്ക് ചെയ്ത് ശേഷം
ഒന്നാമത്തെ പേജിലെ ഹെഡിംഗ് സ്ഥിതിചെയ്യുന്ന റോ സെലക്ട് ചെയ്യുക.
OK കൊടുക്കുക .
ഇനി Print Preview നോക്കൂ .
എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് അല്ലേ .

Get Blogger Falling Objects