Showing posts with label 232. ദൂരം അളക്കുവാന്‍ ഒരു പുതിയ യൂണിറ്റ്. Show all posts
Showing posts with label 232. ദൂരം അളക്കുവാന്‍ ഒരു പുതിയ യൂണിറ്റ്. Show all posts

Sunday, May 09, 2010

232. ദൂരം അളക്കുവാന്‍ ഒരു പുതിയ യൂണിറ്റ്

ഭൌതിക ശാസ്ത്രത്തില്‍ ദൂരം അളക്കുവാന്‍ ഉള്ള യൂണിറ്റുകളെക്കുറിച്ച് നമുക്ക് അറിയാം . എന്നാല്‍ അത്മീയതലത്തില്‍ അഥവാ

സേവനത്തിന്റെ തലത്തില്‍ ദൂരം അളക്കുവാന്‍ ചിലര്‍ ഉപയോഗിച്ചിരുന്ന - ഇപ്പോഴും ഉപയോഗിക്കുന്ന - യൂണിറ്റിനെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത് .
ഇനി പറയുവാന്‍ പോകുന്ന യൂണിറ്റ് ഉപയോഗിച്ചവര്‍ വേറെ ആരുമല്ല . ലോക പ്രശസ്തയായ മദര്‍ തെരേസയും അവരുടെ കൂട്ടാളികളുമായ സിസ്റ്റേഴ്സുമാണ് .

ദരിദ്രരുടേതായ രീതിയില്‍ തന്നെയാണ് സിസ്റ്റേഴ്‌സിന്റെ യാത്ര . കഴിയുമെങ്കില്‍ നടന്നു പോകും . ദൂരം ഏറെ ആണെങ്കില്‍ മാത്രംവാ‍ഹനങ്ങളില്‍ സഞ്ചരിക്കുന്നു.
അങ്ങനെ നടന്നുപോകുമ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സിസ്റ്റേഴ്‌സ് നടക്കാറ് . അങ്ങനെ അവര്‍ “ഒരു കൊന്ത ” അകലെയുള്ള വീട് ,നാലു  കൊന്ത അകലെയുള്ള സ്ഥലം എന്നീ അളവുകള്‍ അവര്‍ ഉപയോഗിക്കുന്നു.

വാല്‍ക്കഷണം:
ശ്രീ നവീന്‍ ചൌള എഴുതിയ മദര്‍ തെരേസ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ നിന്നാണ് ഇത് . ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം
കെ. ജയകുമാര്‍ , എം.പി സദാശിവന്‍ എന്നിവരാണ് നിര്‍വ്വഹിച്ചീ‍ട്ടുള്ളത് . ഡി .സി. ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍ . വില 120 രൂപ
Get Blogger Falling Objects