Showing posts with label 89. തറവാടീ ഈ ചിത്രം നോക്കൂ. Show all posts
Showing posts with label 89. തറവാടീ ഈ ചിത്രം നോക്കൂ. Show all posts

Tuesday, July 29, 2008

89. തറവാടീ ഈ ചിത്രം നോക്കൂ

ചിത്രത്തില്‍ കൊടുത്തിരിക്കുന്നത് ഒരു ഇലക് ട്രോണിക് ഉപകരണത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ ആണ് .അതിന്റെ ഉള്ളിലാണ് കോയില്‍ കാണുന്നത് . 1. ഇതിലെ പ്രൈമറി കോയിലും സെക്കന്‍ഡറി കോയിലും എങ്ങനെയാണ് തിരിച്ചറിയുക ? കോയിലിനു പുറത്ത് ചതുരാകൃതിയില്‍ കാണുന്നത് കോര്‍ അല്ലേ . എന്തുകൊണ്ടാണ് ഇത് തകിടുകളായി ചേര്‍ത്തുവെച്ചിരിക്കുന്നത് ? 2. ഇതില്‍ ഇന്‍ പുട്ട് ടെര്‍മിനലും ഔട്ട് പുട്ട് ടെര്‍മിനലും ഉറപ്പിച്ചിരിക്കുകയാണ് ? 3.പുറമേ കാണുന്ന കോയില്‍ ഏതാണ് ? അതിന്റെ ഉള്ളില്‍ വേറെ കോയില്‍ ഉണ്ടൊ ? 4. ഹൈവോള്‍ട്ടേജ് ലൈനില്‍ ഒരു എണ്ണം( പവര്‍ ലൈന്‍ ) കമ്മ്യൂണിക്കേഷനെന്ന് പറഞ്ഞല്ലോ ? അത് വഴി അരൊക്കെയാണ് കമ്മ്യൂണിക്കേഷന്‍ നടത്തുന്നത് ? ഒറ്റ വരിയിലുള്ള ഉത്തരം മതി. 5.ചിലര്‍ക്ക് കറന്റ് ശരീരത്തില്‍ക്കൂടി കടന്നുപോയാലും വലിയ കുഴപ്പം കാണാത്തെതിന് ശാസ്ത്രീയ വിശദീകരണം ഉണ്ടോ ? 6.താങ്കളും ശ്രീ അനിലും തമ്മില്‍ വോള്‍ട്ടേജ് കുറവിനെക്കുറിച്ച് ഉള്ള ചര്‍ച്ചയില്‍ എനിക്ക് ഒന്നുകൂടി വ്യക്തമാവാനുണ്ട് . അതായത് ഒരു ഗ്രാമപ്രദേശത്ത് വോള്‍ട്ടേജ് കുറവ് അനുഭവപ്പെട്ടു. അവിടെ ഒരു വീട്ടില്‍ മാത്രം സ്റ്റെപ് അപ് ട്രാന്‍സ്‌ഫോര്‍മര്‍ വെച്ചു. അത് വെച്ചപ്പോള്‍ രാത്രിയില്‍ ആ വീട്ടിലെ ബള്‍ബിന്റെ മങ്ങല്‍ മാറി നല്ല രീതിയില്‍ പ്രകാശിച്ചു. ( ഉദാഹരണത്തിന് 60 വാട്ട് ബള്‍ബ് ) മുന്‍പത്തെ വോള്‍ട്ടേജ് 180 ആയിരുന്നുവെന്ന് കരുതുക . ഇപ്പോഴത്തെ വോള്‍ട്ടേജ് 230 ഉം അപ്പോള്‍ ചിലവഴിക്കുന്ന വൈദ്യുതോര്‍ജ്ജത്തില്‍ വ്യത്യാസം ഉണ്ടാകുമോ ? അതായത് യൂണിറ്റ് കൂടുമോ എന്നര്‍ഥം . യൂ‍ണിറ്റ് കൂടിയാല്‍ ഇലക് ട്രിക ചാര്‍ജ് കൂടുമല്ലോ . താങ്കള്‍ കമന്റിലൂടെ ഉത്തരം പറഞിരുന്നുവെങ്കിലും മനസ്സിലാകാന്‍ ബുദ്ധിമുട്ട് . ഒന്നു കൂടി വിശദമാക്കണമെന്ന് അപേക്ഷ .
Get Blogger Falling Objects