Showing posts with label 590.അന്താരാഷ്ട്ര പുസ്തകമേള തൃശൂരില്‍. Show all posts
Showing posts with label 590.അന്താരാഷ്ട്ര പുസ്തകമേള തൃശൂരില്‍. Show all posts

Tuesday, November 29, 2011

590.അന്താരാഷ്ട്ര പുസ്തകമേള തൃശൂരില്‍


സാംസ്ക്കാരിക വകുപ്പ്, വിനോദസഞ്ചാരവകുപ്പ് എന്നിവയുടെയും കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള അഞ്ചാമത് അന്താരാഷ്ട്ര പുസ്തകമേള ജനുവരി 4മുതല്‍ 13വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള നൂറില്‍പ്പരം പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റിവെലിന്റെ ഭാഗമായി നടത്തുന്ന പുസ്തകമേളയിലും സാംസ്ക്കാരികോത്സവത്തിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, കലാ സാഹിത്യ സാംസ്ക്കാരിക നായകന്‍മാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. പുസ്തകമേളയും സാംസ്ക്കാരിക പരിപാടികളും വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരണയോഗം തൃശൂര്‍ രാമനിലയം ഗസ്റ് ഹൌസില്‍ ഡിസംബര്‍ 5ന് വൈകീട്ട് 4മണിക്ക് ചേരും. ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍ . തമ്പാന്‍ അറിയിച്ചു. 
Get Blogger Falling Objects