വിയര്‍ക്കുമ്പോള്‍ തണുത്തവെള്ളം കുടിക്കുന്നത് നല്ലതാണോ എന്ന എന്റെ പോസ്റ്റിന് , ശ്രീ സൂരജ് നല്കിയ കമന്റാണ് ഈ പോസ്റ്റിനാധാരം .
നമസ്കാരം ശ്രീ സൂരജ് ,
കമന്റിട്ടതിനും കരുത്തുറ്റ വാദഗതികള്‍ മുന്നോട്ടുവെച്ചതിനും നന്ദി ശ്രീ സൂരജ്.
താങ്കളെപ്പോലെയുള്ള ഒരാള്‍ എന്റെ പോസ്റ്റ് ശ്രദ്ധിച്ചു എന്നറിയുന്നതും അത് വിലയിരുത്തി അഭിപ്രായം പറയുന്നതുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കുന്നവയാണെന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടെ.
ഇനി ഞാന്‍ വിഷയത്തിലേക്ക് കടക്കട്ടെ
.ഞാന്‍ ഈ പോസ്റ്റുകളുടെ തുടക്കത്തിലേ സൂചിപ്പിച്ചിരുന്നതാണ് ഇത് വേറിട്ടൊരു ചിന്താഗതിക്കുള്ള ശ്രമമാണെന്ന കാര്യം .
നാം പലപ്പോഴും ടെക് സ്റ്റ് ബുക്കുകളില്‍ മാത്രമാണ് നമ്മുടെ ചിന്തയെ തളച്ചിടുന്നത് . അതിനപ്പുറത്തേയ്ക്ക് .... പോകുന്നുമില്ല , പോയിട്ട് പ്രയോജനം ചെയ്യാറുമില്ല.
യുക്തിചിന്തയും യുക്തിവാദവുമൊക്കെ ഈശ്വര വിശ്വാസത്തോടും മതങ്ങളോടും മാത്രമായി ഒതുക്കിനിര്ത്തുന്നതിലാണ് പലര്‍ക്കും താല്പര്യം .
അത് സയന്സിന്റേയും ടെക് നോളജിയുടേയും കാര്യത്തിലായാല്‍ പലരും അത് ഇഷ്ടപ്പെടില്ല.
കാരണം നാം വിശ്വസിക്കുന്ന ശാസ്ത്രവും ടെക് നോളജിയുമൊക്കെ പൂണ്ണമായും ശരിയാണെന്ന മുന്‍വിധിതന്നെ .
ഇതില്‍ നിന്നു വിരുദ്ധമായി ചിന്തിക്കാന്‍ നടത്തുന്ന ശ്രമമാണ് ഈ പ്രവര്‍ത്തനം .
പലപ്പോഴും ഇത്തരം ചിന്തകള്‍ വരിക കുട്ടികളില്‍ നിന്നായിരിക്കും എന്ന കാര്യം പ്രത്യേകം എടുത്തു പറയട്ടെ
അതും ക്ലാസില്‍ മോശപ്പെട്ട അഥവാ വിഡ്ഡിയെന്നൊക്കെ അദ്ധ്യാപകരും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുമൊക്കെ മുദ്രകുത്തിയ കുട്ടികളില്‍നിന്ന് !
അഥവാ ഇത്തരം വേറിട്ട ചോദ്യം ചോദിച്ചാല്‍ അദ്ധ്യാപകന്റെ വിഡ്ഡീയെന്ന ആക്ഷേപവും ,പിന്നെ അകമ്പടിയായി മറ്റുവിദ്യാര്‍ത്ഥികളുടെ കൂട്ട ച്ചിരിയുമാണ് ഉണ്ടാകുക .
എങ്കിലും എന്റെ അനുഭവത്തില്‍ ഉള്ള കാര്യം ഞാന്‍ പറയട്ടെ .
ഇത്തരക്കാര്‍ പത്താം ക്ലാസ് തോറ്റ് അന്യ സംസ്ഥാനത്തോ വിദേശത്തോ ഒക്കെ പോയി ഉയരുന്നത് പല കേസുകളിലും കണ്ടിട്ടുണ്ട്.
ഇത്തരക്കാര്‍ അപൂവ്വമാണെങ്കിലും അത്തരം കുട്ടികളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് .
ഇനി ഞാന്‍ ശ്രീ സൂരജിന്റെ കമന്റിലേക്കു കടക്കട്ടെ,
താങ്കളുടെ വിശിഷ്ടതാപധാരിതയെക്കുറിച്ചുള്ള പ്രസ്താവന ശരിയാണ്
“ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിത മൂല മാണ് അന്തരീക്ഷത്തിന്റെ താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ ശരീരത്തെ പെട്ടെന്ന് ബാധിക്കാത്തത് . ( ഒരു കിലോഗ്രാം പദാര്‍ത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ താപത്തിന്റെ അളവാണ് ആ പദാര്‍ത്ഥത്തിന്റെ വിശിഷ്ടതാപധാരിത ) “
ഇക്കാര്യം നാം പഠിക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെത്തന്നെയാണ് .
ടെക് സ്റ്റ് ബുക്കിലെ ഈ വസ്തുതകളെ തെറ്റ് എന്നു പറയുകയല്ലെ ഇവിടെ ചെയ്യുന്നത് .
പക്ഷെ , അതിനെ മാത്രം വെച്ചുകൊണ്ട് ശരീരം എന്ന വ്യൂഹത്തെ വിലയിരുത്താതെ ലെ -ഷാറ്റ്ലിയര്‍ തത്ത്വം ഉപയോഗിച്ച് വിലയിരുത്താന്‍ ശ്രമിച്ചുവെന്നു മാത്രം .
അങ്ങനെ വിലയിരുത്തുമ്പോള്‍ കിട്ടുന്ന അറിവുകളെ ഈ വേദിയില്‍ പങ്കുവെച്ചുവെന്നു മാത്രം.
ചോദ്യം : 1
കുടിവെള്ളമടക്കമുള്ള ഭക്ഷണസാധനങ്ങളുടെ താപനില അവ വയറ്റില്‍ (ആമാശയത്തില്‍) ചെല്ലുന്നതോടെ ശരീരത്തിന്റെ കേന്ദ്ര താപവുമായി മിനിറ്റുകള്‍ക്കകം താദാത്മ്യം പ്രാപിക്കും.......
ഉത്തരം :
ഇക്കാര്യം ശരിതന്നെ . എതിരഭിപ്രായമില്ല .
ഇവിടെ എനിക്കു സംശയം തോന്നുന്നതും അറിയാനായി ആഗ്രഹിക്കുന്നതും ഈ “ കേന്ദ്ര താപത്തെയാണ് “
അതിന്റെ അടിസ്ഥാനത്തെയാണ്
അതുകൊണ്ടാണ് ഞാന്‍ ആന്തരാവയവ താപനില എന്ന വസ്തുതയിലേക്ക് നീങ്ങിയത് .
അടുത്തകാര്യം “ മിനിറ്റുകള്‍ക്കകം താദാത്മ്യം പ്രാപിക്കും “ എന്നത് .
ഇതെങ്ങേനെ സംഭവിക്കുന്നു ?
താപത്തിന്റെ മിശ്രണ തത്ത്വം എന്ന സിദ്ധാന്തമനുസരിച്ച് -- “ വ്യത്യസ്ത താപനിലയിലുള്ള രണ്ടുവസ്തുക്കള്‍ സമ്പര്‍ക്കത്തിലിരുന്നാല്‍ താപനിലകൂടിയ വസ്തുവില്നിന്ന് താപനില കുറഞ്ഞതിലേക്ക് , അവയുടെ താപനില തുല്യമാകുന്നതുവരെ താപം പ്രവഹിക്കും . ചൂടുള്ള വസ്തുവിനുണ്ടായ താപനഷ്ടവും തണുത്ത വസ്തുവിനുണ്ടായ താപലാഭവും തുല്യമായിരിക്കും “
അപ്പോള്‍ തണുത്ത ആഹാരമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിന് താപ നഷ്ടവും ചൂടുള്ള ആഹാരമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിന് താപ ലാഭവും ഉണ്ടാകുമല്ലോ
ഇവിടെ സംഭവിക്കുന്നത് ‘ സമ്പര്‍ക്കം മൂലമല്ലേ
അങ്ങനെ താപനില തുല്യമാകാന്‍ സമയമെടുക്കുന്നതുകൊണ്ടല്ലെ “ മിനിറ്റുകള്‍ക്കകം താദാത്മ്യം പ്രാപിക്കും “ എന്ന് താങ്കള്‍ പ്രസ്താവിച്ചത് എന്നു വിചാരിക്കുന്നു.
ചോദ്യം : 2
.“ താങ്കള്‍ പറയുമ്പോലുള്ള ഒരു കോശ നശീകരണവും ശീതികരിച്ചോ ചൂടാക്കിയോ നാം സാധാരണ കുടിക്കുന്ന വെള്ളം മൂലം ഉണ്ടാവില്ല. “
..... ഉത്തരം :
എന്റെ പോസ്റ്റില്‍ “ കോശ നശീകരണം “ എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നാണ് എനിക്കുതോന്നുന്നത് .
കോശ നശീകരണം എന്ന പദം ‘ കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം ‘ സംഭവിക്കാം എന്ന രീതിയില്‍ എഴുതിയതുകോണ്ടുവന്നതാവാം
. ഒരു തരതരത്തില്‍ പറഞ്ഞാല്‍ , കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ചാല്‍ അത് കോശനശീകരണം തന്നെയാകില്ലേ അല്ലേ . ശരിയാണ് താങ്കള്‍ പറഞ്ഞത് .
ഇനി എന്തുകൊണ്ടാണ് അത്തരത്തില്‍ പറഞ്ഞത് എന്നുവെച്ചാല്‍ ....
നല്ല ചൂടുള്ള വസ്തുവായാലും തണുത്തവസ്തുവായാലും ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചാല്‍ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും.
ഈ ബുദ്ധിമുട്ടിനെയാണ് സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കും എന്ന പദങ്ങള്‍ കൊണ്ട് സൂചിപ്പിച്ചത് .
അമിതമായ തണുത്തതോ , അമിതമായ ചൂടുള്ളതോ ആയ വസ്തു കഴിച്ചാല്‍ .....
വായ പൊള്ളുന്നതും പല്ല് പുളിക്കുന്നതും തൊണ്ട, നാവ് എന്നിവ തരിക്കുന്നതുമൊക്കെ കോശതലത്തിലെ പ്രവര്‍ത്തനത്തിന്റെ വ്യതിയാനമായി കണ്ടുകൂടെ .അല്ലെങ്കില്‍ അങ്ങനെ സംഭവിച്ചാല്‍ അവിടത്തെ കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കില്ലെ . ഈ വസ്തുത ഏവരും സമ്മതിക്കുന്ന കാര്യമല്ലേ .
ഇപ്പോള്‍ എനിക്ക് ഒരു കാര്യം ഓര്‍മ്മവരുന്നു.
കുറേ നാള് മുന്‍പ് ഒരു അലോപ്പതി ഡോകടറുമായി ( എം.ബി.ബി.എസ് , എം.ഡി - ഇ .എന്‍ .ടി സ്പെഷലിസ്റ്റ് ) - കഴിക്കുന്ന ആഹാരത്തിന്റെ താപനിലയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനായി അവസരം ലഭിച്ചു.
ആ അവസരത്തില്‍ അദ്ദേഹം ചില കാര്യങ്ങള്‍ - ചെവിയുമായി ബന്ധപ്പെട്ടത് - പറഞ്ഞു .
അതായത് , ചെവി വെള്ളമുപയോഗിച്ച് ക്ലീന്‍ ചെയ്യുന്ന അവസരത്തില്‍ ശരീരോഷ്മാവുമായി വ്യത്യാസമുള്ള ജലം ഉപയോഗിച്ചാല്‍ രോഗിക്കു തലചുറ്റുമത്രെ!
ചര്‍ച്ചക്കിടയില്‍ ഇക്കാര്യം സൂചിപ്പിച്ചുവെന്നു മാത്രം .
ചോദ്യം : 3
“കഴിക്കുന്ന ഭക്ഷണത്തിന്റെ താപം അറിയുന്നത് ചുണ്ടിലെയും വായിലെയും തൊണ്ടയിലെയുമൊക്കെ നാഡികള്‍ വഴിയാണ്. “
ഉത്തരം :
അംഗീകരിക്കുന്നു
ചോദ്യം : 4
“അവയിലൂടെ വയറ്റിലേക്കു കടന്നുപോകുന്ന വെള്ളത്തിനു തൊലിപ്പുറത്തുള്ള ശീതോഷ്ണാവസ്ഥകളെ നേരിട്ടു സ്വാധീനിക്കാനുമാവില്ല.തൊലിപ്പുറത്തുള്ള ചൂടിന്റെ ക്രമീകരണം ത്വക്കിലെ രക്തയോട്ടവുമായി ബന്ധപ്പെട്ടുള്ളതാണ്. അതിന്റെ ഒരു ഉപ മെക്കാനിസമാണ് ജലത്തിന്റെ ലേറ്റന്റ് ഹീറ്റ് ഉപയോഗിച്ചുള്ള വിയര്‍ക്കല്‍ പ്രക്രിയ. “
ഉത്തരം :
ഇവിടെയാണ് എനിക്കു മനസ്സിലാവാത്ത കാര്യങ്ങള്‍ ഉള്ളത് .
ത്വക്കിനു സംഭവിച്ച രക്തയോട്ടം എങ്ങേനെ ഉണ്ടായി ?
ആ രക്ത ഓട്ടത്തിനു കാരണത്തെക്കുറിച്ച് പറയുമ്പൊള് സിമ്പതറ്റിക് നെര്‍വസ് സിസ്റ്റത്തേയും പാരാസിമ്പതറ്റിക് നെര്‍വസ് സിസ്റ്റത്തേയും അഡ്രിനല്‍ ഗ്ലാന്സിനേയും അത് ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകളെയും കുറിച്ച് പറയേണ്ടി വരും .
അത് സാധാരണ ക്കാരുടെ ഭൌതികശാസ്ത നിലവാരത്തില്‍ നിന്ന് അപ്പുറത്താകുകയും ചെയ്യും .( എങ്കിലും എന്റെ തന്നെ “ മാനസിക ടെന്‍ഷന്‍ ഉണ്ടാകുന്നതെങ്ങേനെ എന്ന പോസ്റ്റില്‍ ലളിത മായ വിവരണം ഇവിടെ മുന്‍ പറഞ്ഞവയെക്കുറിച്ച് നല്‍കിയിട്ടുണ്ടുതാനും )
ശരീരം വിയര്ക്കുന്നതിതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ലേറ്റന്റ് ഹീറ്റിന് സ്വാധിനമുണ്ട് എന്ന കാര്യം ഒരു പുതിയ അറിവാണ് . അത് എങ്ങെനെ എന്നുകൂടി അറിയാന്‍ താല്പര്യമുണ്ട് .
ഒരിക്കല്‍കൂടി ശ്രീ സൂരജിന് ആശംസകള്‍ നേരുന്നു.
ശാസ്ത്രം ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ശ്രീ സൂരജ് തുടരുമെന്ന് പ്രതീക്ഷിക്കട്ടെ .
ഈ പോസ്റ്റുനു തന്നെ വേറെ രണ്ടു കമന്റുകള്‍ കൂടി വന്നിരുന്നു
അവക്ക് മറുപടിയും ഇവിടെ നല്കുവാന് ശ്രമിക്കട്ടെ ,
അപ്പു , പടിപ്പുര എന്നിവരുടെ അഭിനന്ദനങ്ങള്‍ക്കു നന്ദി
ശ്രീ അനൊണിമസ് ഉന്നയിച്ച ആശയങ്ങള്‍ക്കുള്ള മറുപടി മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷെ , എനിക്കു തോന്നുന്നു ഇവിടെ എന്തോ ഒരു തെറ്റിദ്ധാരണ വന്നീട്ടുണ്ടെന്ന്
ആമാശയത്തിലെത്തിയ വെള്ളത്തിലെ താപത്തിലെ സ്വാധീനം ‘ ചാലനം ( കണ്ടക്ഷന്‍ ) വഴി ത്വക്കിലെത്തുന്നു എന്ന ധാരണ വന്നോ എന്നു സംശയം .
അങ്ങനെ എടുക്കരുത് .
അത് തെറ്റുമാണ് ; അങ്ങേനെ ഞാന്‍ വ്യക്തമാക്കിയിട്ടുമില്ല.
എങ്കിലും ശ്രീ അനോണിമസ്സിനും നന്ദി
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
3 comments:
O.T.ആണെങ്കിലും പറയട്ടെ?പഠനത്തില്‍ മിടുക്കരായ കുട്ടികളും അല്ലാത്തവരുമായവരെ
പ്പറ്റിയുള്ള ആ നിരീക്ഷണം വായിച്ചപ്പോള്‍
ഓറ്മ്മവന്നതാണ്-IIMsല്‍ നിന്നും അതുപോലത്തെ സ്ഥാപനങ്ങളില്‍ നിന്നും പാസായിപ്പുറത്തുവരുന്നവറ് പലരും വ്യക്തിജീവിതത്തില്‍ പരാജയമാകുന്നതായിക്കാണുന്നുവെന്ന കേട്ടിട്ടുണ്ട്.
ജീവിതം നന്നായിക്കൊണ്ടുപോകാന് മറ്റൊരുതരം മിടുക്കാണ് ആവശ്യം,അല്ലെ?
ഒരു അദ്ധ്യാപകന് കുട്ടികളെപ്പറ്റി കൂടുതല്‍ ആധികാരികമായിപ്പറയാന്‍ പറ്റുമല്ലൊ.
നമസ്കാരം ശ്രീ ഭൂമിപുത്രി,
താങ്കള്‍ പറഞ്ഞതു ശരിയാണ് .
വ്യക്തി ജീവിതത്തിലെ വിജയം അത് തികച്ചും വ്യത്യസ്തമാണ്.
പണ്ടൊക്കെ കുട്ടികളുടെ കാര്യത്തില്‍ ഐ.ക്യു ആയിരുന്നല്ലോ .
പിന്നീടത് ഇമോഷണല്‍ ഇന്റലിജന്‍സും ( ഇ .ക്യു )
പിന്നെയത് ആപ്റ്റിഡ്യൂഡ് അഥവാ അഭിരുചി ഇന്റലിജന്‍സും ( എ.ക്യു ) ഒക്കെ ആയി .
ഒരു തരത്തില്‍ പറഞ്ഞാല്‍ വൈകാരികവും ( ഇമോഷണല്‍ ) അഭിരുചിയുമൊക്കെ ജീവിതത്തില്‍ അത്യാവശ്യം തന്നെയല്ലെ .
കാണാപ്പാഠം പഠിച്ചതുകൊണ്ടുമാത്രമായില്ലല്ലോ .
പിന്നെ , ഒരു സംശയം ?
എന്താണ് O.T ?
മനസ്സിലായില്ല കേട്ടൊ
ആശംസകളോടെ
OT-OFF Topic :)
Post a Comment