Monday, January 30, 2012

710.ഭാരതപ്പുഴ മണല്‍ വിതരണം: ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നു



ഭവന നിര്‍മ്മാണത്തിന് മണല്‍ വിതരണം ചെയ്യുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 10 വരെ ംംം.മിെറ.ഴ്ീ.ശി എന്ന വെബ് സൈറ്റിലൂടെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സീസ് അറിയിച്ചു. 8ടണ്‍ ഉള്‍ക്കൊള്ളുന്ന ഒരു ലോഡ് മണലിന് 4,750 രൂപയാണ് വില. അപേക്ഷയുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തിന്റേയും അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലൂടെയാണ് താലൂക്ക് ഓഫീസുകളില്‍ നിന്നും പാസുകള്‍ അനുവദിക്കുന്നത്. പാസുകള്‍ പ്രകാരം ജില്ലയിലെ ഭാരതപ്പുഴയൊഴുകുന്ന അഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍പ്പെട്ട വിവിധ കടവുകളില്‍ നിന്നുമാണ് മണല്‍ അനുവദിക്കുക. അപേക്ഷകളുടെ എണ്ണത്തിന്റേയും അനുവദിക്കുന്ന ലോഡിന്റെയും അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കാലവര്‍ഷാരംഭത്തിന് മുമ്പ് ഒരു ഘട്ടമായി തന്നെ അപേക്ഷകളിന്മേല്‍ നടപടി പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. മണല്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയിന്‍മേല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അന്വേഷണം നടത്തി നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളുടെ ലിസ്റ് തയ്യാറാക്കുന്നത.് നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ അപേക്ഷിക്കുകയും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം ലഭ്യമാകുകയും ചെയ്യുന്ന എല്ലാ അപേക്ഷകള്‍ക്കും തുല്യ പരിഗണന നല്‍കും. അപേക്ഷയുടെ പ്രിന്റ് എടുത്ത് ഒരു പകര്‍പ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഉടന്‍ നല്‍കണം. ഫെബ്രുവരി 18ന് മുമ്പ് തന്നെ സാക്ഷ്യപത്രം വാങ്ങിയിരിക്കണം. മണലിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ംംം.മിെറ.ഴ്ീ.ശിഎന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫെബ്രുവരി 21ഓടെ തന്നെ പുതിയ ലിസ്റ് തയ്യാറാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഭവന നിര്‍മ്മാണത്തിന് മണല്‍ വിതരണം ചെയ്യുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 10 വരെ ംംം.മിെറ.ഴ്ീ.ശി എന്ന വെബ് സൈറ്റിലൂടെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സീസ് അറിയിച്ചു. 8ടണ്‍ ഉള്‍ക്കൊള്ളുന്ന ഒരു ലോഡ് മണലിന് 4,750 രൂപയാണ് വില. അപേക്ഷയുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തിന്റേയും അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലൂടെയാണ് താലൂക്ക് ഓഫീസുകളില്‍ നിന്നും പാസുകള്‍ അനുവദിക്കുന്നത്. പാസുകള്‍ പ്രകാരം ജില്ലയിലെ ഭാരതപ്പുഴയൊഴുകുന്ന അഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍പ്പെട്ട വിവിധ കടവുകളില്‍ നിന്നുമാണ് മണല്‍ അനുവദിക്കുക. അപേക്ഷകളുടെ എണ്ണത്തിന്റേയും അനുവദിക്കുന്ന ലോഡിന്റെയും അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കാലവര്‍ഷാരംഭത്തിന് മുമ്പ് ഒരു ഘട്ടമായി തന്നെ അപേക്ഷകളിന്മേല്‍ നടപടി പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. മണല്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയിന്‍മേല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അന്വേഷണം നടത്തി നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളുടെ ലിസ്റ് തയ്യാറാക്കുന്നത.് നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ അപേക്ഷിക്കുകയും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം ലഭ്യമാകുകയും ചെയ്യുന്ന എല്ലാ അപേക്ഷകള്‍ക്കും തുല്യ പരിഗണന നല്‍കും. അപേക്ഷയുടെ പ്രിന്റ് എടുത്ത് ഒരു പകര്‍പ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഉടന്‍ നല്‍കണം. ഫെബ്രുവരി 18ന് മുമ്പ് തന്നെ സാക്ഷ്യപത്രം വാങ്ങിയിരിക്കണം. മണലിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ംംം.മിെറ.ഴ്ീ.ശിഎന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫെബ്രുവരി 21ഓടെ തന്നെ പുതിയ ലിസ്റ് തയ്യാറാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


No comments:

Get Blogger Falling Objects