Showing posts with label 290. രമണമഹര്‍ഷിയുടെ ഫലിതം ?. Show all posts
Showing posts with label 290. രമണമഹര്‍ഷിയുടെ ഫലിതം ?. Show all posts

Thursday, November 11, 2010

290. രമണമഹര്‍ഷിയുടെ ഫലിതം !!

ശ്രീ രമണ മഹര്‍ഷിയും ഫലിതം പറയുമെന്നോ ?
അതെ , എന്നാല്‍ അങ്ങനെ ഉണ്ടായി !
അങ്ങനെയുള്ള ഒരു സാഹചര്യം ഉണ്ടായി!.
രമണ മഹര്‍ഷിയെ നേരില്‍ കാണുവാനുള്ള സമയം ........
ഭക്തന്മാര്‍ വന്ന് അദ്ദേഹത്തെ കണ്ട് അദ്ദേഹത്തിനു മുന്നിലായി ഇരിക്കുന്നു.
അപ്പോഴാണ് ആ മാന്യദേഹത്തിന്റെ വരവ് !
എല്ലാ വിധ ജാടകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് !
‘മാന്യദേഹം ‘ മഹഷിയെ വന്ദിച്ചുകൊണ്ടു പറഞ്ഞു
“ഞാന്‍ ............. ആ‍ണ് . ഞാന്‍ ........... ന്റെ പ്രസിഡണ്ടാണ് “
അതുകേട്ട് മഹര്‍ഷി പറഞ്ഞു
“You can take your seat"
അതുകൊണ്ട് തൃപ്തിവരാതെ , വീണ്ടും മാന്യദേഹം പറഞ്ഞുതുടങ്ങി .
“ഞാന്‍ ................ന്റെ പ്രസിഡണ്ടുകൂടിയാണ് ”
ഉടന്‍ തന്നെ സൌമ്യമായി മഹര്‍ഷി പറഞ്ഞു
“You can take another seat"
( പറഞ്ഞുകേട്ട ഫലിതം)
വാല്‍ക്കഷണം :
ഈ ആഗോളവല്‍ക്കരണയുഗത്തില്‍ നാം ആരെന്ന് , ആരെക്കെയെന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്.
ഓരോരുത്തരും അവനവനുവേണ്ടി പരസ്യങ്ങള്‍ തയ്യാറേക്കേണ്ടി വരുന്നു.
Get Blogger Falling Objects