Showing posts with label 162. ഐ.ടി ക്വിസ് ചോദ്യങ്ങള്‍. Show all posts
Showing posts with label 162. ഐ.ടി ക്വിസ് ചോദ്യങ്ങള്‍. Show all posts

Saturday, November 14, 2009

162. ഐ.ടി ക്വിസ് ചോദ്യങ്ങള്‍

1.എന്താണ് ഭുവന്‍ ?

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ജിയോ പോര്‍ട്ടലാ‍ണ് ഭൂവന്‍ . ഗൂഗിള്‍ എര്‍ത്ത് , വിക്കി മാപ്പിയ എന്നിവയോട് സമാനമായ ഇതില്‍ ഇന്ത്യയുടെ ചിത്രങ്ങളാണ് ലഭ്യമാകുക.

2.സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഉദാഹരണമെഴുതുക?

ഗൂഗിള്‍ , യാഹു , എം.എസ്.എന്‍ , ആള്‍ട്ടാവിസ്റ്റ

3.വെബ്ബ് ബ്രൌസറുകള്‍ക്ക് ഉദാഹരണമെഴുതുക?

ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ , മോസില ഫയര്‍ഫോക്സ് , ഒപ്പേറ

4.മൌസ് പൊട്ടേറ്റോ എന്ന് കളിയാക്കി വിളിക്കുന്നത് ആരെ ?

കമ്പ്യൂട്ടറിനു മുന്നില്‍ സദാസമയവും ചിലവഴിക്കുന്നവരെ

5.സ്റ്റോം വേം എന്താണ് ?

2007 ല്‍ പുറത്തുവന്ന ഒരു കമ്പ്യൂട്ടര്‍ വൈറസ്

6.ബ്ലാക്ക് കോമ്പ് എന്ന് ആദ്യം പേരിട്ട മൈക്രോ സൊഫ്‌റ്റിന്റെ പ്രശസ്ത ഉല്പന്നം ?

വിന്‍ഡോസ് 7

7.സ്റ്റോമോ ഫോബിയ എന്താണ് ?

ബാറ്ററിയുടെ കവറേജ് ഇല്ല എന്നിവ മൂലം മൊബൈല്‍ കോണ്‍‌ടാക്റ്റ് പോകും എന്ന ഭയം

8.ഹാക്കര്‍ എന്ന കമ്പ്യൂട്ടര്‍ പദത്തിന്റെ അര്‍ഥമെന്ത് ?

തുണ്ടും തുണ്ടമായി മുറിക്കുന്നവന്‍

9.ബൂലോകമെന്ന് അറിയപ്പെടുന്നത് എന്ത് ?

മലയാളം ബ്ലോഗുകള്‍

10.ജി.പി.എസ് എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് ?

നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് ഒരു ഉപഗ്രഹത്തിന്റെ സഹായത്തോടെ വ്യക്തമാക്കിത്തരുന്ന ഒരു ഉപകരണം
Get Blogger Falling Objects