Showing posts with label 380. ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം ?. Show all posts
Showing posts with label 380. ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം ?. Show all posts

Tuesday, August 09, 2011

380. ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം ?


നിങ്ങളില്‍ പലരും ഇത്തരമൊരു സാധ്യതയെ ഉപയോഗിച്ചവര്‍ ആയിരിക്കുകയില്ല. എങ്കിലും
മനസ്സിലാക്കുക ഇത്തരമൊരു സാദ്ധ്യത ബ്രൌസറില്‍  ഉണ്ട് .
ഉദാഹരണമായി എടുത്തിരിക്കുന്ന ബ്രൌസര്‍ ഗൂഗില്‍ ക്രോം ആണ് .
ആദ്യമായി ഗൂഗിള്‍ ക്രോം ഓപ്പണ്‍ ചെയ്യുക .
അതില്‍ മുഗള്‍ ഭാഗത്തെ മെനുവിലെ Image ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Sezrch images എന്നതിനു തൊട്ട് ഇടതുഭാഗത്തായി ക്ലിക്ക് ചെയ്യുക
( ചിത്രത്തില്‍ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് )
അപ്പോള്‍ ഒരു പുതിയ വിന്‍ഡോ വരും
അതിലെ upload image ല്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന വിന്‍ഡോയിലെ Choose file ല്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ നാം ഏത് ചിത്രമാണ് നെറ്റില്‍ തിരയുവാന്‍ ഉദ്ദേശിക്കുന്നത് ആ ചിത്രം സെലക്ട് ചെയ്യുക
ഓപ്പണ്‍ ചെയ്യുക
അങ്ങനെ ചിത്രം അപ്‌ലോഡ് ചെയ്യപ്പെടും
ബ്രൌസര്‍ പ്രസ്തുത ചിത്രവുമായി യോജിക്കുന്ന ചിത്രങ്ങള്‍ കാണിച്ചുതരും .
ഇനി ഇത് പരീക്ഷിച്ചു നോക്കൂ.
Get Blogger Falling Objects