Showing posts with label 566. സ്കൂള്‍ യുവജനോത്സവം സ്വാഗതസംഘം ഓഫീസ് തൃശൂരില്‍ തുറന്നു. Show all posts
Showing posts with label 566. സ്കൂള്‍ യുവജനോത്സവം സ്വാഗതസംഘം ഓഫീസ് തൃശൂരില്‍ തുറന്നു. Show all posts

Saturday, November 26, 2011

566. സ്കൂള്‍ യുവജനോത്സവം സ്വാഗതസംഘം ഓഫീസ് തൃശൂരില്‍ തുറന്നു




അമ്പത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ തുറന്നു. മേയര്‍ ഐ. പി. പോള്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ നടക്കുന്ന കലോത്സവം വര്‍ണ്ണപ്പകിട്ടാര്‍ന്ന മഹോത്സവമാക്കി മാറ്റണമെന്നും അതിനായി എല്ലാ വകുപ്പിന്റെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും താമസം , ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്നും മേയര്‍ അറിയിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ , പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പി.കെ. കൃഷ്ണന്‍ , വൊക്കേഷ ണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എം. അബ്ദുറഹിമാന്‍ , കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.എ. നൂര്‍ജിഹാന്‍ സ്വാഗതവും പബ്ളിസിറ്റി കണ്‍വീനര്‍ ഷാജുപുതൂര്‍ നന്ദിയും പറഞ്ഞു. അമ്പത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ തുറന്നു. മേയര്‍ ഐ. പി. പോള്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ നടക്കുന്ന കലോത്സവം വര്‍ണ്ണപ്പകിട്ടാര്‍ന്ന മഹോത്സവമാക്കി മാറ്റണമെന്നും അതിനായി എല്ലാ വകുപ്പിന്റെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും താമസം , ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്നും മേയര്‍ അറിയിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ , പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പി.കെ. കൃഷ്ണന്‍ , വൊക്കേഷ ണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എം. അബ്ദുറഹിമാന്‍ , കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.എ. നൂര്‍ജിഹാന്‍ സ്വാഗതവും പബ്ളിസിറ്റി കണ്‍വീനര്‍ ഷാജുപുതൂര്‍ നന്ദിയും പറഞ്ഞു.
Get Blogger Falling Objects