1.“ജലത്തിനാണ് കൂടുതല്‍ വിശിഷ്ടതാപധാരിത“- ഇത് നിത്യജീവിതത്തില്‍ എങ്ങനെ ഉപകാരപ്രദമാകുന്നു എന്നതിന് കൂടുതല്‍ ഉദാഹരണങ്ങള്‍ എഴുതുക?
2.ഐസ്‌ക്രീം പെട്ടെന്ന് ഉരുകിപ്പോകുന്നില്ല . എന്തുകൊണ്ട് ?
3.തണുപ്പുള്ള രാജ്യങ്ങളില്‍ തടാകങ്ങളിലേയും നദികളിലേയും ജലം പെട്ടെന്ന് ഐസാകുന്നില്ല . എന്തുകൊണ്ട് ?
4. 00C ലുള്ള തണുത്തജലം കുടിയ്ക്കുന്നതിനേക്കാള്‍ തണുപ്പ് അതേ താപനിലയിലുള്ള ഐസ് ക്രീം കഴിയ്ക്കുമ്പോള്‍ തോന്നുന്നു. എന്തുകൊണ്ട് ?
5.പുനര്‍ഹിമായനം എന്തെനു വ്യക്തമാക്കുക ?
6.മഞ്ഞിലൂടെ സ്കേറ്റ് ചെയ്യുന്ന വ്യക്തിയ്ക്ക് പുനര്‍ഹിമായനം എങ്ങനെയാണ് പുനര്‍ഹിമായനം സഹായകരമാവുന്നത് ?
7.പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് എളുപ്പം ആഹാരം പാകംചെയ്യാന്‍ കഴിയുന്നതിനുപിന്നിലെ തത്ത്വം വിശദീകരിയ്ക്കുക ?
8.മുറിയ്ക്കുള്ളില്‍ തൂക്കിയിട്ടിരുന്ന നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങുന്നതെന്തുകൊണ്ട് ? 9..ഒരു ഗ്ലാസ് പ്ലേറ്റില്‍ എടുത്ത ഒരു തുള്ളി സ്പിരിറ്റ് ബാഷ്പമായി മാറുന്നതെന്തുകൊണ്ട് ?
10.ഒരു കയ്യില്‍ അല്പം സ്പിരിറ്റ് അല്ലെങ്കില്‍ ഈഥര്‍ വീഴ്‌ത്തുക .എന്ത് അനുഭവപ്പെടുന്നു ? എന്തുകൊണ്ട് ?
ഉത്തരങ്ങള്‍
1. (a )ചൂടാക്കിയ വെള്ളം നിറച്ച വാട്ടര്‍ ബാഗുകള്‍ ഉപയോഗിച്ച് ശരീരം ദീര്‍ഘനേരം ചൂടുപിടിയ്ക്കാം (b).സോളാര്‍ ഹീറ്റര്‍.......മുതലായവ ഉപയോഗിച്ച് പകല്‍ നേരത്ത് ചൂടാക്കിയ ജലത്തിന് അടുത്ത ദിവസം രാവിലേയും ഏകദേശം അതേ താപനിലയായിരിയ്ക്കും.
2.ഐസ് ക്രീമിന് ഉയര്‍ന്ന ദ്രവീകരണലീനതാപമുള്ളതിനാല്‍ ലഭിച്ചിട്ടുള്ള ഐസ് ക്രീം മുഴുവന്‍ ഉരുകിത്തീരാന്‍ അന്തരീക്ഷത്തില്‍നിന്ന് ധാരാളം താപം സ്വീകരിയ്ക്കേണ്ടതുണ്ട് .
3.തണുപ്പുള്ള രാജ്യങ്ങളിലെ ജലം ഐസായി മാറണമെങ്കില്‍ ഓരോ കിലോഗ്രാമിനും 335 x 10 3J താപം പുറത്തുവിടേണ്ടതുണ്ട് . എന്നാല്‍ അന്തരീക്ഷം ഇത്രയും താപം സ്വീകരിയ്ക്കത്തക്കവണ്ണം തണുത്തീട്ടില്ല. അതുകൊണ്ട് വളരേ കുറച്ച് ജലം മാത്രം ഐസായി മാറുന്നു. 4.00C ലുള്ള ഐസ് ക്രീം കഴിയ്ക്കുമ്പോള്‍ ശരീരത്തില്‍ നിന്നും അതിന്റെ ദ്രവീകരണതാപത്തിനു തുല്യമായ താപം (335 x 10 3J) സ്വീകരിയ്ക്കുന്നു
5.മര്‍ദ്ദം കൂടുമ്പോള്‍ ഐസിന്റെ ദ്രവണാങ്കം കുറയുകയും അതിന്റെ ഫലമായി ഐസ് ഉരുകുകയും ചെയ്യുന്നു. മര്‍ദ്ദം നീങ്ങുമ്പോള്‍ ഉരുകിയ ഐസ് ഘനീഭവിയ്ക്കുന്നു. ഈ പ്രതിഭാസമാണ് പുനര്‍ഹിമായനം.
6.സ്കേറ്റ് ചെയ്യുന്ന ആള്‍ മഞ്ഞിലൂടെ തെന്നിനീങ്ങുമ്പോള്‍ സ്കേറ്റ് ചെയ്യാനുപയോഗിയ്ക്കുന്ന ഉപകരണത്തിനും ഐസ് പാളിയ്ക്കും ഇടയില്‍ ആളുകളുടെ ഭാരം കാരണം മര്‍ദ്ദം കൂടുകയും ഐസ് ഉരുകി നേരിയ ജലപാളി ഉണ്ടാകുകയും ചെയ്യുന്നു. തന്മൂലം സ്കേറ്റ് ചെയ്യുന്ന ആള്‍ക്ക് വേഗത്തില്‍ തെന്നിനീങ്ങാന്‍ കഴിയുന്നു.
7.ജലോപരിതലത്തിലെ മര്‍ദ്ദം കൂടിയാല്‍ തിളനില വര്‍ദ്ധിയ്ക്കുന്നു. ഈ തത്ത്വമാണ് പ്രഷര്‍കുക്കറില്‍ പ്രയോജനപ്പെടുത്തിയിരിയ്ക്കുന്നത് .അടച്ചുവെച്ച പ്രഷര്‍ കുക്കറിനെ ചൂടാക്കുമ്പോള്‍ പാത്രത്തിനകത്തെ ജലം തിളയ്ക്കുകയും നീരാവി തിങ്ങുന്നതുമൂലം അകത്തെ മര്‍ദ്ദം ഉയരുകയും ചെയ്യുന്നു. ഇതുമൂലം ജലത്തിന്റെ തിളനില ഉയരുന്നു. സാധാരണയായി പ്രഷര്‍കുക്കറില്‍ ജലം തിളയ്ക്കുന്നത് ഏകദേശം 1200C താപനിലയിലാണ് . ഈ ഉയര്‍ന്ന താപനിലയില്‍ ആഹാരപദാര്‍ഥങ്ങള്‍ എളുപ്പം പാകം ചെയ്യാന്‍ കഴിയുകയും ചെയ്യുന്നു.പ്രഷര്‍കുക്കറിന്റെ നോസിലില്‍ വെയ്ക്കുന്ന മാസ് ഒരു നിശ്ചിത അളവില്‍ മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു. ഈ സംവിധാനത്തില്‍ വല്ല തകരാറും സംഭവിയ്ക്കയാണെങ്കില്‍ പാത്രത്തിനകത്തെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ചാലുണ്ടാകുന്ന അപകടങ്ങളില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് Safety Valve.
8..നനഞ്ഞ വസ്ത്രങ്ങലിലെ ജലം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേയ്ക്ക് പോകുന്നതിന്റെ ഫലമായി വസ്ത്രം ഉണങ്ങുന്നു. അതിനാവശ്യമായ ലീനതാപം അന്തരീക്ഷത്തില്‍നിന്ന് സ്വീകരിയ്ക്കുന്നു.
9.ഗ്ലാസ് പ്ലേറ്റില സ്പിരിറ്റ് ചുറ്റുപാടുകളില്‍നിന്ന് താപം സ്വീകരിച്ച് ബാഷ്പീകരിയ്ക്കുന്നു.
10.കൈയ്യില്‍ വീഴ്‌ത്തിയ സ്പിരിറ്റ് അല്ലെങ്കില്‍ ഈഥര്‍ ബാഷ്പീകരിയ്ക്കുന്നു. ഇതിനാവശ്യമായ ബാഷ്പീകരണലീനതാപം കൈയ്യില്‍നിന്ന് സ്വീകരിയ്ക്കുന്നതിനാല്‍ കൈക്ക് തണുപ്പ് അനുഭവപ്പെടുന്നു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Showing posts with label 20. Std:X ഫിസിക്സ് കൂടുതല്‍ വിശദീകരണങ്ങള്‍ (താപം). Show all posts
Showing posts with label 20. Std:X ഫിസിക്സ് കൂടുതല്‍ വിശദീകരണങ്ങള്‍ (താപം). Show all posts
Monday, June 04, 2007
Subscribe to:
Posts (Atom)