Showing posts with label 90. നിരൂപകനോട് ഒരു അപേക്ഷ.... Show all posts
Showing posts with label 90. നിരൂപകനോട് ഒരു അപേക്ഷ.... Show all posts

Wednesday, July 30, 2008

90. നിരൂപകനോട് ഒരു അപേക്ഷ...

നമസ്കാരം ശ്രീ നിരൂപകാ, എന്നെ സംബന്ധിച്ച് ഈ പ്രശ്നത്തില്‍ എന്തെങ്കിലും മറുപടി പറഞ്ഞേ പറ്റൂ എന്നായിരിക്കുന്നു. അതിനുകാരണം താങ്കളുടെ ബുദ്ധിപരവും നയപരവുമായ പ്രകോപനം തന്നെ . മാത്രമല്ല മറുപടി പറഞ്ഞില്ലെങ്കില്‍ തെറ്റിദ്ധാരണാ ജനകവുമായേക്കാം . 1.ഈ ഫിസിസ്ക് വിദ്യാലയം എന്ന ബ്ലോഗിന്റെ ലക്ഷ്യങ്ങള്‍ ആ ബ്ലോഗില്‍ തന്നെ വിവരിച്ചീട്ടുണ്ട് . 2.ഇത് ബൂലോഗരെ തല്ലുകൂടിക്കാനുള്ള ബ്ലോഗല്ല എന്ന് അദ്യമായി വ്യക്തമാക്കട്ടെ. 3.ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം എന്റേതുതന്നെയാണ് . 4.ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അബദ്ധവശാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം . അത് സ്വാഭാവികമാണ്. മനുഷ്യസഹജവുമാണ് . 5.യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയിലൂടെ ആശയവിനിമയം നടത്തുന്ന രീതിയാണ് ഇവിടെ ഉദ്ദേശിച്ചത് . ചില സന്ദര്‍ഭങ്ങളില്‍ അതില്‍ വീഴ്ച വന്നു എന്നു മാത്രം .യഥാ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ വീഴ്ച ഉണ്ടാവില്ല എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. അതും താങ്കള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ അക്കാര്യം ചിന്തിച്ചത് . അതായത് അങ്ങനെയെങ്കിലും ചിന്തിച്ചുകൂടെ എന്ന കാര്യം . പക്ഷെ , യഥാ സമയത്ത് ഇടപെടാന്‍ കഴിഞ്ഞില്ല ; കാരണം ഇന്റര്‍ നെറ്റ് അല്ലേ , സ്വാഭാവിക ചര്‍ച്ചയൊന്നുമല്ലല്ലോ . 6.ഞാന്‍ മുമ്പേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവല്ലോ അതില്‍ പലതും ഹാര്‍ഡ് സ്പോട്ടുകളായിരുന്നു എന്ന കാര്യം . അതായത് ട്രാന്‍സാക്ഷന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവയായിരുന്നവ തന്നെ എന്നര്‍ഥം 7.എങ്കിലും ശ്രീ നിരൂപകാ . നമുക്ക് അന്യോന്യം ഉള്ള ആക്ഷേപങ്ങള്‍ നിറുത്തിക്കൂടെ . ഒന്ന് സര്‍ഗ്ഗാത്മകമായി ചിന്തിച്ചുകൂടെ ? 8.ജീവിതത്തില്‍ ആശയ സംഘട്ടനങ്ങള്‍ - അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ ഉണ്ടാ‍കുമല്ലോ . കാലഘട്ടത്തിനും നിലപാടുകള്‍ക്കും അനുസരിച്ച് അത് മാറില്ലേ 10 അതല്ലേ ജീവിതം 11. നിരൂപകന് എത്ര വയസ്സാ‍യി ? 12.വയസ്സ് ചോദിച്ചതിന് കാരണം ജിവിത വീക്ഷണത്തെ ക്കുറിച്ച് മനസ്സിലാക്കാനാണ് . താങ്കളുടെ ജീവിത വീക്ഷണം അറിയാനാണ് . 13സ്ഥിരമായ ശത്രുത പുലര്‍ത്തുന്നതിനെക്കുറിച്ച് നിരൂ‍പകന്റെ അഭിപ്രായമെന്ത് ? 13. അത് മനുഷ്യ സംസ്കാരത്തിന് ഗുണം ചെയ്യുമോ ? 15. താങ്കള്‍ക്കോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കോ ഈ രീതിയില്‍ പോസ്റ്റുകള്‍ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ ? 16. നമുക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ വെടിഞ്ഞ് സഹകരിച്ചുകൂടെ 17. ശാസ്ത്ര ചര്‍ച്ചകളില്‍ പങ്കെടുത്തുകൂടെ 18 അഭിപ്രായം പറയുമല്ലോ ? നന്മ നേര്‍ന്നുകൊണ്ട് ....
Get Blogger Falling Objects