Showing posts with label 454.പി.എഫ്.തുക അനുവദിക്കാനുള്ള പരിധി ഉയര്‍ത്തി. Show all posts
Showing posts with label 454.പി.എഫ്.തുക അനുവദിക്കാനുള്ള പരിധി ഉയര്‍ത്തി. Show all posts

Saturday, October 29, 2011

454.പി.എഫ്.തുക അനുവദിക്കാനുള്ള പരിധി ഉയര്‍ത്തി





ജനറല്‍ പ്രോവിഡന്റ് ഫണ്ടില്‍ (കേരള) താല്‍ക്കാലിക മുന്‍കൂര്‍ / തിരിച്ചടയ്ക്കാത്ത മുന്‍കൂര്‍ എന്നിവ പിന്‍വലിക്കുന്നതിന് അനുമതി നല്‍കുന്നതിനായി ചുമതലപ്പെടുത്തിയ വിവിധ വിഭാഗങ്ങളിലെ ഓഫീസര്‍മാരുടെ തുക അനുവദിക്കാനുള്ള പരിധി പുനര്‍ നിര്‍ണയിച്ച് ഉത്തരവായി. (സ.ഉ.(പി)നം.450/2011/ധന. തീയതി 18-10-2011). ഇതനുസരിച്ച് ഏറ്റവും താഴ്ന്ന ഗസറ്റഡ് ഓഫീസര്‍ / ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസര്‍ക്ക് 75,000/- രൂപയും സബ് ഡിവിഷണല്‍ ഓഫീസര്‍ക്ക് 1,50,000/- രൂപയും ഡിസ്ട്രിക്ട് ഓഫീസര്‍ക്ക് 2,25,000/- രൂപയും റീജിയണല്‍ ഓഫീസര്‍ക്ക് 3,00,000/- രൂപയും വകുപ്പ് തലവന് ചട്ടങ്ങള്‍ക്കനുസരിച്ച് പരിധിയില്ലാതെയും തുക അനുവദിക്കാം. ഈ ഓഫീസര്‍മാരുടെ ശമ്പളനിരക്കുകള്‍ 2009 ലെ ശമ്പള പരിഷ്കരണ ഉത്തരവിന് (സ.ഉ.(പി)നം.85/2011/ധന തീയതി 26-02-2011) അനുസൃതമായി പുനര്‍ നിര്‍ണയിച്ചുകൊണ്ടും ഉത്തരവായി. വിശദവിവരം www.finance.kerala.gov.in വെബ്സൈറ്റിലുണ്ട്.
Get Blogger Falling Objects