Showing posts with label 880 full Circle Rainbow at noon Viewed Today. Show all posts
Showing posts with label 880 full Circle Rainbow at noon Viewed Today. Show all posts

Friday, August 03, 2012

880 full Circle Rainbow at noon Viewed Today

ഇന്ന് ഉച്ചക്ക് ദൃശ്യമായ പുര്‍ണ്ണ വൃത്താകൃതിയിലുള്ള മഴവില്ല്




ഇത് മഴവില്ല് അല്ല ഹാലോ ആണ്

ഹാലോസ് ( haloes) എന്നത് പ്രകാശത്തിന്റെ ഒരു പ്രതിഭാസമാണ് . സൂര്യനോ ചന്ദ്രനോ നേരിയ മേഘാവരണത്തില്‍ക്കൂടി ദൃശ്യമാകുമ്പോഴാണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത് .സാധാരണയായി കാണപ്പെടുന്ന ഹാലോയെ 22 ഡിഗ്രി ഹാലോ എന്നാണ് പറയുക.
അതായത് ഹാലോ വളയത്തിന്റെ ആരം നേത്രവുമായി 22 ഡിഗ്രി കോണ്‍ ഉണ്ടാക്കുന്നു എന്നര്‍ത്ഥം ; മാത്രമല്ല ഇതിന്റെ കേന്ദ്രത്തില്‍ സൂര്യനോ ചന്ദ്രനോ ഉണ്ടാകുകയും ചെയ്യും.
ഹെക്സഗണല്‍( 5 വശങ്ങളുള്ള ) പ്രിസത്തിന്റെ ആകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകള്‍ ഉള്ള മേഘത്തില്‍ക്കൂടി സൂര്യപ്രകാശത്തിന് അപവര്‍ത്തനം സംഭവിക്കുമ്പോഴാണ് ഹലോ എന്ന പ്രതിഭാസം ദൃശ്യമാകുന്നത് . ഇത്തരത്തിലുള്ള അനേകം ഐസ് ക്രിസ്റ്റലുകള്‍ മേഘത്തിലുണ്ടായാല്‍ നിശ്ചയമായും ഹാലോ ഉണ്ടാകും . ഇതിന്റെ ഉള്‍ഭാഗം ചുവപ്പും പുറം ഭാഗം നീലയുമായിരിക്കും . പക്ഷെ , മഴവില്ലില്‍ കാണുന്ന വര്‍ണ്ണങ്ങളേക്കാള്‍ മങ്ങിയിട്ടാണ് ഹോലോ യിലെ വര്‍ണ്ണങ്ങള്‍ ദൃശ്യമാകുക.


Get Blogger Falling Objects