Showing posts with label 443.കുട്ടികള്‍ തോല്‍ക്കുന്നതിനുള്ള 55 കാരണങ്ങള്‍. Show all posts
Showing posts with label 443.കുട്ടികള്‍ തോല്‍ക്കുന്നതിനുള്ള 55 കാരണങ്ങള്‍. Show all posts

Wednesday, October 26, 2011

443.കുട്ടികള്‍ തോല്‍ക്കുന്നതിനുള്ള 55 കാരണങ്ങള്‍



താഴെ പറയുന്ന ചെക്ക് ലിസ്റ്റ് വായിക്കു .

അതിലെത്ര എണ്ണം പ്രസ്തുത കുട്ടിക്ക് ഉണ്ട് എന്ന് കണ്ടെത്തൂ
അവ ഇല്ലാതാക്കുവാന്‍ എന്തൊക്കെ നടപടികള്‍ എടുക്കാം
  1. സ്കൂളില്‍ കൃത്യസമയത്ത് എത്താതിരിക്കുക.
  2. ക്ലാസില്‍ അവശ്യത്തിനുള്ള ടെക്സ്റ്റ് പുസ്തകം കൊണ്ടുവരാതിരിക്കുക.
  3. ക്ലാസില്‍ ടൈംടേബിള്‍ അനുസരിച്ചുള്ള നോട്ടു പുസ്തകം കൊണ്ടുവരാതിരിക്കുക.
  4. ക്ലാസെടുക്കുന്ന സമയത്ത് ശ്രദ്ധിക്കാതിരിക്കുക.
  5. ക്ലാസെടുക്കുന്ന സമയത്ത് മറ്റ് കാര്യങ്ങള്‍ ചെയ്യൂക.
  6. വേണ്ടത്ര സ്പീഡില്‍ നോട്ട് പകര്‍ത്തിയെഴുതുവാന്‍ കഴിയാതിരിക്കുക.
  7. സ്കൂളില്‍ ഇടക്കിടെ വരാതിരിക്കുക.
  8. പഠനത്തിനായി വേണ്ടത്ര സമയം ഓരോ ദിവസവും വിനിയോഗിക്കാതിരിക്കുക.
  9. രാത്രി വയര്‍ നിറയെ ഭക്ഷണം കഴിച്ച് പഠിക്കാനിരിക്കുക.
  10. കാലത്ത് നേരത്തെ എണീറ്റ് പഠിക്കാതിരിക്കുക.
  11. പാട്ട് കേട്ട് പഠിക്കാനിരിക്കുക
  12. ടി വി കണ്ടുകൊണ്ട് പഠിക്കാനിരിക്കുക.
  13. പഠിച്ചൂ കഴിഞ്ഞ ശേഷം ടി വി കാണുക.
  14. സ്കുളില്‍ ഒരു ദിവസം വരാതിരുന്നാല്‍ ആ ദിവസം ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ അറിയാതിരിക്കുകയും നോട്ടുകള്‍ എഴുതിയെടുക്കാതിരിക്കുകയും ചെയ്യൂക.
  15. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാ‍ര്‍ നല്ലവല്ലാതിരിക്കുക
  16. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരെ നല്ലവരാക്കുന്നതില്‍ നിങ്ങള്‍ക്കും ഒരു മുഖ്യ പങ്ക് ഉണ്ട് എന്ന കാര്യം മനസ്സിലാക്കാതിരിക്കുക
  17. ക്ലാസെടുക്കുമ്പോള്‍ ശല്യമുണ്ടാക്കുന്ന വിധത്തില്‍ കമന്റൂകള്‍ പറയുന്ന കുട്ടികളെ . നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ചിരികൊണ്ടോ പ്രോത്സാഹിപ്പിക്കുക
  18. ക്ല്ലാസില്‍ കുട്ടികള്‍ കുറ്റം ചെയ്താല്‍ അത് കൂട്ടുകാരോടുള്ള സ്നേഹം കാരണം അതിന് ഒത്താശ ചെയ്തുകൊടുക്കുകയോ അദ്ധ്യാപകരോട് പറയാതിരിക്കുകയോ ചെയ്യുക.
  19. പാഠങ്ങളില്‍ പലതും വായിച്ചാല്‍ മനസ്സിലാകുന്നവയാണ് ; അതിനാല്‍ ടീച്ചര്‍ എടുക്കുവാന്‍ പോകുന്ന പാഠം മുന്‍‌കൂട്ടി വായിച്ചു വരാതിരിക്കുക
  20. 'സൈക്കിള്‍ , ചവിട്ടി പഠിക്കണം 'എന്നു പറയുന്നതുപോലെ കണക്ക് ചെയ്തു പഠിക്കാതിരിക്കുക
  21. മോശമായ കയ്യക്ഷരം കാരണം പരീക്ഷക്ക് മാര്‍ക്ക് കുറയുക
  22. കൂട്ടുകാരുമായി വഴക്കിട്ടതിനാല്‍ ക്ലാസെടുക്കുന്ന സമയത്ത് ശ്രദ്ധ വികലമാകുക
  23. ആവശ്യത്തിന് വെള്ളം കുടിക്കാത്തതിനാല്‍ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുക.
  24. ചിത്രങ്ങള്‍ വരച്ചു പഠിക്കാതിരിക്കുക.
  25. കൂട്ടുകാരുമായി പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക.
  26. ഹോം വര്‍ക്ക് ചെയ്തുവരാതിരിക്കുക.
  27. തെറ്റായ രീതിയിലുള്ള ആണ്‍-പെണ്‍ സൌഹൃദത്തിലേര്‍പ്പെടുക.
  28. ശരിയായ പഠനരീതി അവലംബിക്കാതിരിക്കുക.
  29. പഠനകാര്യത്തില്‍ ശരിയായ ടൈം മാനേജ്മെന്റ് പുലര്‍ത്താതിരിക്കുക.
  30. ഓരോ ക്ലാസിലും പുസ്തകത്തിലെ പല ഭാഗങ്ങളും പഠിക്കാതെ വിടുക.
  31. ഗുണനപ്പട്ടിക അറിയാതിരിക്കുക.
  32. ഗുണിക്കുവാനും ഹരിക്കുവാനും അറിയാതിരിക്കുക.
  33. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴുള്ള സന്തോഷം അനുഭവിക്കാതിരിക്കുക.
  34. സ്വന്തമായി പ്രശ്നനിര്‍ധാരണം ചെയ്യാതിരിക്കുക.
  35. ക്ലാസില്‍ കണക്കു ചെയ്യുമ്പോള്‍ ബോര്‍ഡില്‍ എഴുതിയത് അതിലെ യുക്തി മനസ്സിലാക്കാതെ പകര്‍ത്തിയെടുക്കുക
  36. സ്വന്തമായി ആത്മവിശ്വാസം ഇല്ലാതിരിക്കുക.
  37. സ്വന്തം കയ്യിന് അനുയോജ്യമായ പേന ഉപയോഗിക്കാതിരിക.
  38. അക്ഷരങ്ങള്‍ വളരെ വലുപ്പത്തില്‍ എഴുതുക.
  39. പരീക്ഷക്ക് ചോദ്യം വ്യക്തമായി വായിച്ചൂ മനസ്സിലാക്കാതെ എഴുതുക.
  40. ഇടക്കിടെ റിവിഷന്‍ നടത്താതിരിക്കുക.
  41. ഉറക്കെ വായിക്കേണ്ട പാഠങ്ങള്‍ വായിക്കാതിരിക്കുക.
  42. സഹപാഠികളിലെ നല്ല ഗുണങ്ങള്‍ കണ്ടെത്താതിരികുക.
  43. വിനയം  ഇല്ലാതിരിക്കുക.
  44. എന്തുകാര്യവും പിന്നീട് ചെയ്യാം എന്ന മട്ടില്‍ നീട്ടിവെക്കുന്ന ശീലം ഉണ്ടാവുക.
  45. ഓരോ പാഠഭാഗത്തിനും ആവശ്യമായ അടിസ്ഥാന വസ്തുതകള്‍ ഇനിയെങ്കിലും പഠിക്കാതിരിക്കുക.
  46. അനുസരണ ശീലം ഇല്ലാതിരിക്കുക.
  47. അദ്ധ്യാപകരുടേയും അദ്ധ്യാപനത്തിന്റേയും ദോഷ വശങ്ങള്‍ മാത്രം കാണുക.
  48. പഠനവുമായി ബന്ധമില്ലാത്തെ പുസ്തകങ്ങള്‍ വാ‍യിച്ച് പഠനസമയം കളയുക.
  49. പഠനസമയത്ത് കളികളീല്‍ ഏര്‍പ്പെടുക.
  50. കോപ്പിയടിച്ച് ജയിക്കുവാന്‍ പറ്റുമെന്ന വിശ്വാസത്തില്‍ ജീവിക്കുക.
  51. സ്കൂളില്‍ വരുന്നതിന് വ്യക്തമായ ലക്ഷ്യം ഇല്ലാതിരിക്കുക.
  52. പരീക്ഷക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്താതിര്‍ക്കുക.
  53. പഠന വൈകല്യങ്ങളെക്കുറിച്ച് ബോധവാനാകാതിര്‍ക്കുക.
  54. വ്യക്തിത്വ വികസന സംബന്ധിയായ പുസ്തകങ്ങള്‍ വായിക്കുകയോ പരിശീലനത്തില്‍ ഏര്‍പ്പെടാതിരിക്കുകയോ ചെയ്യുക.
  55. കുട്ടികള്‍ കേള്‍ക്കെ മാതാപിതാക്കള്‍ അദ്ധ്യാപകരുടെ കുറ്റം പറയുക


    Click Here to Download the pdf Version 
Get Blogger Falling Objects