Showing posts with label 517.സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ്. Show all posts
Showing posts with label 517.സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ്. Show all posts

Wednesday, November 16, 2011

517.സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് എന്യൂമറേഷന്‍ ഡിസംബര്‍ ആദ്യവാരം ആരംഭിക്കും.




  തിരുവനന്തപുരം  ജില്ലയിലെ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എം.നന്ദകുമാര്‍ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും സെന്‍സസ് എന്യൂമറേഷനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയുമാണ് നിയോഗിക്കുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ എയിഡഡ് സ്ഥാപന മേധാവികള്‍ സെന്‍സസ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കാനുളള ഉദ്യോഗസ്ഥരുടെ പേരും വിലാസവും അടങ്ങിയ ലിസ്റ് ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാത്തവര്‍ സെന്‍സസിന്റെ ചാര്‍ജ്ജ് ഓഫീസര്‍മാരായ ബന്ധപ്പെട്ട ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസര്‍/ നഗരസഭാ സെക്രട്ടറി/ കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്ക് നവംബര്‍ 19 നകം കൈമാറണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യഥാസമയം ലിസ്റുകള്‍ നല്‍കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
Get Blogger Falling Objects