Showing posts with label 917.Hyperlinks പുതിയ വിന്‍ഡോയില്‍ തുറക്കുവാന്‍ എന്തുചെയ്യണം. Show all posts
Showing posts with label 917.Hyperlinks പുതിയ വിന്‍ഡോയില്‍ തുറക്കുവാന്‍ എന്തുചെയ്യണം. Show all posts

Sunday, October 14, 2012

917.Hyperlinks പുതിയ വിന്‍ഡോയില്‍ തുറക്കുവാന്‍ എന്തുചെയ്യണം ?



പലപ്പോഴും നാം ഒരു വെബ് പേജ് എടുത്താല്‍ , അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് അടുത്ത ലിങ്ക് പേജിലേക്ക് പോകുമല്ലോ . പിന്നിട് പഴയ പേജിലേക്ക് തിരിച്ചുവരണമെങ്കില്‍ ബാക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യണം . ഈ അസൌകര്യം ഒഴിവാക്കുവാന്‍ ലിങ്ക് വിന്‍ഡോ പുതിയ പേജിലോ പുതിയ ടാബിലോ തുറന്നാല്‍ മതിയല്ലോ . അതിനു സഹായകമാകുന്ന ഏതാനും ചില എളുപ്പവഴികള്‍ താഴെ കൊടുക്കുന്നു

1.പ്രസ്തുത ലിങ്കില്‍  Mouse പോയിന്റര്‍ കൊണ്ടുവന്നുവെക്കുക .Mouse സ്ക്രോള്‍ ബട്ടണ്‍ അമര്‍ത്തുക . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ Tab ല്‍ തുറക്കുന്നതുകാണാം.
2.പ്രസ്തുത ലിങ്കില്‍  Mouse പോയിന്റര്‍ കൊണ്ടുവന്നുവെക്കുക .Ctrl ഉം Mouse ന്റെ ലെഫ്റ്റ്  ബട്ടണും  അമര്‍ത്തുക . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ Tab ല്‍ തുറക്കുന്നതുകാണാം.
3.പ്രസ്തുത ലിങ്കില്‍  Mouse പോയിന്റര്‍ കൊണ്ടുവന്നുവെക്കുക .Shift ഉം Mouse ന്റെ ലെഫ്റ്റ്  ബട്ടണും  അമര്‍ത്തുക . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ Window  യില്‍ തുറക്കുന്നതുകാണാം.
വാല്‍ക്കഷണം :
ചില ഹൈപ്പര്‍ലിങ്കില്‍ ഓപ്പണ്‍ ചെയ്യുന്നത് പുതിയ ടാബിലോ വിന്‍ഡോയിലോ തന്നെ ആയിരിക്കും .

Get Blogger Falling Objects