PLUS One Curse ന് സയന്‍സ് ഗ്രൂപ്പ് എടുക്കുവാന്‍ ഉദ്ദേശിക്കുന്ന മലയാളം മീഡിയത്തില്‍ പഠിച്ചിരുന്ന SSLC വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫിസിക്സ് സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
CLICK HERE TO DOWNLOAD PHYSICS BRIDGE FOR SSLC MALAYALAM MEDIUM STUDENTS
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും : karipparasunil@yahoo. com ********* Mob Phone : 9846655145
............ ................ ...........

SSLC EXAM വയസ്സിളവിനുള്ള അപേക്ഷ


കുട്ടിയുടെ പേര് / വീട്ടുപേര് / സ്ഥലം /ജാതി / പിതാവിന്റെ പേര് / രക്ഷിതാവിന്റെ പേര് എന്നിവ സ്കൂള്‍ രേഖകളില്‍ തിരുത്തുന്നതിനുള്ള അപേക്ഷThursday, October 23, 2014

1066.ശ്രീ എം എ ബേബി (വ്യക്തി പരിചയം )


പൂര്‍ണ്ണമായ പേര് : Marian Alexander Baby
ജനനം ഏപ്രിൽ 5, 1954 (60 വയസ്സ്)
പിതാവ് ശ്രീ അലക്സാണ്ടര്‍ കൊല്ലത്തെ ആദ്യത്തെ ബിരുദം നേടിയവരില്‍ ഒരാളായിരുന്നു അദ്ദേഹം വിവിധ സ്കൂളുകളില്‍ ഹെഡ് മാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് . മാതാവ് മരിയ അലക്സാണ്ടര്‍ . ശ്രീ ബേബി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവിനെ നഷ്ടപ്പെട്ടു
വിദ്യാഭ്യാസം : പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം
2006 മുതല്‍ 2012 വരെ കേരളത്തിലെ വിദ്യാസമന്ത്രി
2012 ല്‍ സി പി എ ( എം ) പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പര്‍
കൈരളി ടി.വിയിൽ ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ്‌ ആണ് ഭാര്യ.
 മകൻ: അശോക്‌

1954 ഏപ്രിൽ 5 നു ജനിച്ചു. അദ്ധ്യാപകനായിരുന്ന കുന്നത്ത്‌ പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവൻ. പ്രാക്കുളം എൻ.എസ്‌.എസ്‌. ഹൈസ്കൂൾ, കൊല്ലം എസ്‌.എൻ.കോളജ്‌ എന്നിവിടുങ്ങളിൽ വിദ്യാഭ്യാസം.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ, സി.പി.ഐ.(എം), എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിൽ‌വാസം അനുഭവിച്ചു. 32-ആം വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾക്കാരിൽ ഒരാളാണ്.സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയിൽ നിന്ന് 2006-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Monday, October 20, 2014

1065. അമിത് ഷാ ( Amit Shah ) വ്യക്തി പരിചയം


1. ജനനം : Oct 22, 1964
2.  വയസ്സ് : 50
3. ഗുജറാത്തില്‍ നിന്നുള്ള ഇന്ത്യന്‍ പൊളിറ്റിക്കല്‍ ലീഡര്‍ 
4. ഭാരതീയജനതാപാര്‍ട്ടിയുടെ പ്രസിഡണ്ട് 
5.   1997( ബൈ ഇലക്ഷന്‍ )  ,1998 , 2002 , 2007 എന്നീ നാല് തിരഞ്ഞെടുപ്പുകളില്‍ എം എല്‍ എ ആയി ഗുജറാത്തില്‍ ( Sarkhej മണ്ഡലത്തില്‍ നിന്ന്)  തിരഞ്ഞെടുക്കപ്പെട്ടു . 
6.   മുബൈയിലെ ഒരു  ജൈന  കുടുംബത്തിലാണ് ജനനം . ബയോ കെമിസ്ട്രിയില്‍ ബിരുദമെടുത്തെങ്കിലും പിതാവിന്റെ കൂടെ ബിസിനസ്സില്‍ പങ്കാളിയായി .
7.  വളരെ ചെറുപ്പം മുതല്‍ക്കേ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു
8.   നരേന്ദ്രമോഡിയുമായി 1982 ല്‍ കണ്ടുമുട്ടി . അന്ന് മോഡി ഒരു ചെറിയ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നു
9.    1983 ല്‍ എ ബി വി പി പ്രവര്‍ത്തകനായി 
10.   1986 ല്‍ ബി ജെ പി യില്‍ ചേര്‍ന്നു
11.   1995, BJP കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി ആദ്യ ഗവണ്മെന്റ്  രൂപീകരിക്കുന്നു
12.   2001, ല്‍  BJP കേശുഭായ് പട്ടേലിനെ മാറ്റി നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നു
13.  2002 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാകുന്നു
14.  മന്ത്രിയായിരിക്കെ ഒരു ഘട്ടത്തില്‍ അദ്ദേഹം 12 വകുപ്പുകള്‍ ( Home, Law and Justice, Prison, Border Security, Civil Defence, Excise, Transport, Prohibition, Home Guards, Gram Rakshak Dal, Police Housing, and Legislative and Parliamentary Affairs) കൈകാര്യം ചെയ്തിരുന്നു
15     ഒരേ ഒരു മകന്‍ -- ജയ് *( Jay) 

Sunday, October 19, 2014

1064. സ്‌കൂളുകളിലെ പരാതിപ്പെട്ടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിവിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനായി സ്‌കൂളുകളില്‍ സ്ഥാപിച്ച പരാതിപ്പെട്ടികള്‍ പോലീസ് പരിശോധിക്കുന്നില്ലെന്ന വാര്‍ത്തകളെത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പതിനഞ്ചു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Tuesday, October 14, 2014

1063.ഒന്‍പതാം ക്ലാസ്സിലെ കൂട്ടത്തോല്‍വി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
 ഒഴിവാക്കാന്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ പ്രത്യേക ശിക്ഷണപരിപാടികള്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്റ്റര്‍ എന്നിവര്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധതലങ്ങളിലുളള നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒരു സ്‌കൂളില്‍ വാര്‍ഷികപരീക്ഷയില്‍ രണ്ടാംവട്ടവും തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കൈക്കൊണ്ട നടപടി തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. കുട്ടികളുടെ ഇടയില്‍ മാനസികസംഘര്‍ഷം മൂലമുളള ആത്മഹത്യ ഒഴിവാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും ഡിസംബര്‍ മുതല്‍ കൗണ്‍സലിങ് സംവിധാനം ഏര്‍പ്പെടുത്താനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നതിന് വിദ്യാര്‍ഥി - അധ്യാപക അനുപാതം പരമാവധി എല്‍.പി ക്ലാസ്സുകളില്‍ 1:30 ഉം അഞ്ചുമുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ 1:35 ഉം 9, 10 ക്ലാസ്സുകളില്‍ 1:40 ഉം ആയി നിജപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Thursday, October 09, 2014

1061. കേര സുരക്ഷ ഇന്‍ഷുറന്‍സ് പരിധി വര്‍ദ്ധിപ്പിച്ചു
തെങ്ങുകയറ്റത്തൊഴിലാളികള്‍ക്കുവേണ്ടി നാളികേര വികസന ബോര്‍ഡ് നടപ്പിലാക്കുന്ന കേരസുരക്ഷ വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടുലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. പുതുക്കിയ പദ്ധതി ഒക്‌ടോബര്‍ ഒന്നാം തീയതി നിലവില്‍ വന്നു. ബോര്‍ഡിന്റെ 'ചങ്ങാതിക്കൂട്ടം' തെങ്ങു കയറ്റ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പരിശീലനാര്‍ത്ഥികള്‍ക്കും നീര ടെക്‌നീഷ്യന്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം പരിശീലനത്തിന്റെ ആദ്യ ദിവസം മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്കും, തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഗുണഭോക്താക്കളായി ചേരാം. പോളിസിയുടെ വാര്‍ഷിക പ്രീമിയമായ 66 രൂപയില്‍ 49 രൂപ ബോര്‍ഡ് വഹിക്കും. ബാക്കി 17 രൂപ വ്യക്തികള്‍ അടയ്ക്കണം. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനത്തില്‍ പങ്കെടുക്കാത്ത തെങ്ങുകയറ്റ തൊഴിലാളികളും, ഒരു വര്‍ഷത്തിനു ശേഷം ഇന്‍ഷുറന്‍സ് പുതുക്കുന്നവരും പൂരിപ്പിച്ച അപേക്ഷ, 'ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്' എന്ന വിലാസത്തില്‍ എറണാകുളത്തു മാറാവുന്ന 17 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ചെയര്‍മാന്‍, നാളികേരവികസന ബോര്‍ഡ്, കേരഭവന്‍, എറണാകുളം 682 011 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാഫോമും ക്ലെയിം ഫോമും കൂടുതല്‍ വിവരങ്ങളും ബോര്‍ഡിന്റെwww.coconutboard.gov.in എന്ന വെബ്ബ് സൈറ്റില്‍ ലഭ്യമാണ്

Saturday, September 20, 2014

1060 . ഷി ജിൻപിങ് 'ഇലവനാ'യി; വാർത്താ അവതാരക പുറത്ത്

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി ഉച്ചരിച്ച വാർത്താ അവതാരകയെ ദൂരദർശൻ പുറത്താക്കി. ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചുള്ള വാർത്ത വായിക്കുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്.
നിധി മെഹ്റ എന്ന അവതാരക ഷി ജിൻപിങിലെ 'ഷി" റോമൻ അക്ഷരമാലയിലെ പതിനൊന്നായി തെറ്റിദ്ധരിച്ച് ഇലവൻ ജിൻപിങ് എന്ന് വായിക്കുകയായിരുന്നു. താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച അവതാരകയാണ് വാർത്ത വായിച്ചതെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ദൂരദർശൻ സി.ഇ.ഒ ജവ്ഹർ സിർകാർ പറഞ്ഞു. എന്നാൽ മുമ്പും ചൈനീസ് പ്രസിഡന്റിന്റെ പേര് ഉച്ചരിക്കുന്നതിൽ വാർത്താ അവതാരകർക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് തെറ്റായി ഉച്ചരിക്കുന്ന ഫ്രഞ്ച് അവതാരകന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Friday, September 19, 2014

1059.കേന്ദ്ര നിയമങ്ങളുടെ മലയാള പരിഭാഷ 20 ശതമാനം കിഴിവില്‍ ലഭിക്കുംകേന്ദ്ര നിയമങ്ങളുടെ മലയാള പരിഭാഷ തിരുവനന്തപുരത്ത് പാറ്റൂരിലുള്ള ഔദ്യോഗിക ഭാഷ കമ്മീഷന്‍ ആഫീസില്‍ നിന്നും ഇരുപത് ശതമാനം കിഴിവില്‍ ലഭിക്കും. ഫോണ്‍ : 0471 - 2743131.
 പുസ്തകങ്ങളുടെ ശീര്‍ഷകവും വിലയും :
 ബാലവിവാഹ നിരോധന ആക്ട്-2008 - 28 രൂപ,
 സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ ആക്ട്-2009 - 30 രൂപ,
 കുടുംബ കോടതി ആക്ട്-1984 - 18 രൂപ,
അനാഥാലയങ്ങളും മറ്റ് ധര്‍മ്മാലയങ്ങളും (മേല്‍നോട്ടവും നിയന്ത്രണവും) ആക്ട്-1960 - 37 രൂപ,
 ബാലവേല (നിരോധനവും ക്രമപ്പെടുത്തലും) ആക്ട്-1986 - 18 രൂപ,
ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കമ്മീഷനുകള്‍ ആക്ട്-2005 - 40 രൂപ, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ ആക്ട്-1990 - 24 രൂപ,
സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ (നിയന്ത്രണം) ആക്ട്-2005 - 30 രൂപ,
വിവരാവകാശ നിയമം - 23 രൂപ, പകര്‍പ്പവകാശ നിയമം-1957 - ആറ് രൂപ,
ഗാര്‍ഹിക ഹിംസയില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കല്‍ ആക്ട്-2005 - 15 രൂപ. 

Sunday, September 14, 2014

1058.ഓസ്ട്രിയയില്‍ സ്‌കൂളില്‍ ഹാജരാകാത്ത 84 കുട്ടികളുടെ മാതപിതാക്കള്‍ക്ക് തടവുശിക്ഷMathrubhumi News

വിയന്ന: മടിപിടിച്ചിരിക്കുന്ന കുട്ടികളെ നിര്‍ബന്ധിച്ച് സ്‌കൂളില്‍ പറഞ്ഞു വിട്ടില്ലെങ്കില്‍ മാതാപിതാക്കളിലൊരാള്‍ ജയിലില്‍ പോകേണ്ടിവരും.

ഓസ്ട്രിയയിലാണ് ഈ നിയമം. ഒരു സെമസ്റ്ററില്‍ 244 മണിക്കൂറെങ്കിലും ക്ലാസില്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് തടവുശിക്ഷ അനുഭവിക്കേണ്ടി വരിക.

കഴിഞ്ഞ അധ്യയന വര്‍ഷം ഓസ്ട്രിയയില്‍ ഇത്തരത്തിലുള്ള 2,352 വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രത്യേകിച്ച് വിയന്നയില്‍ 880 വിദ്യാര്‍ഥികളും സാര്‍സ്ബര്‍ഗില്‍ 449 വിദ്യാര്‍ത്ഥികളുമാണ് ഹാജരാകാതിരുന്നത്. കൂടാതെ ഈ വര്‍ഷം ജൂലായ് വരെ വിയന്നയില്‍ 344 ഉം സാര്‍സ്ബര്‍ഗില്‍ 295 പേരും സ്‌കൂളില്‍ ഹാജരായില്ല.

കാരണംകാണിക്കല്‍ തൃപ്തികരമല്ലാതെ വന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് 440 യൂറോ പിഴ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം ജയിലില്‍ പേകേണ്ടി വരും. ഇതില്‍ പിഴയടക്കാതിരുന്ന 84 രക്ഷിതാക്കളെയാണ് ജയിലിലടച്ചത്.

Saturday, August 23, 2014

1057.മദ്യനയം പ്രഖ്യാപിച്ച് ഉത്തരവായി 
മദ്യരഹിത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് 2014-15 ലെ മദ്യനയം ചുവടെപറയുന്ന മാനദണ്ഡങ്ങളനുസരിച്ച് പ്രഖ്യാപിച്ച് ഉത്തരവായി. ഇനിമുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ. നിലവില്‍ താല്‍ക്കാലികമായി ലൈസന്‍സ് പുതുക്കി നല്‍കി പ്രവര്‍ത്തിച്ചുവരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ ഒഴികെയുള്ളവയുടെ ലൈസന്‍സ് റദ്ദു ചെയ്യും. നിലവാരമില്ലാത്തതെന്ന് സുപ്രിംകോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള 418 ഹോട്ടലുകളുടെയും ബാര്‍ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലായെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ 338 എഫ്.എല്‍.1 ഔട്ട്‌ലെറ്റുകളുടെയും കണ്‍സ്യൂമര്‍ഫെഡിന്റെ 46 ഔട്ട്‌ലെറ്റുകളുടെയും 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ വീതം 2014 ഒക്ടോബര്‍ രണ്ട് മുതല്‍ ഓരോ വര്‍ഷവും നിര്‍ത്തലാക്കും. ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന വീര്യം കൂടിയ മദ്യം ക്രമേണ കുറച്ചു കൊണ്ടുവരും. ബാറുകള്‍ നിര്‍ത്തലാക്കുന്നതുമൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെയും മദ്യാസക്തിക്കടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിന് പുനര്‍ജനി 2030 എന്ന പ്രത്യേക പദ്ധതി ആരംഭിക്കും. ഇതിനായി കെ.എസ്.ബി.സി.യിലൂടെ വില്പന നടത്തുന്ന മദ്യത്തിന്റെ വില്പന നികുതിയിന്മേല്‍ 5 ശതമാനം സെസ്സ് ഏര്‍പ്പെടുത്തും. സമൂഹത്തില്‍ മൊത്തത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും മദ്യവര്‍ജ്ജന പ്രചാരണ പരിപാടി ഊര്‍ജ്ജിതപ്പെടുത്തും. എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയി പ്രഖ്യാപിക്കും. 2014 ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച മുതല്‍ ഇതു നടപ്പിലാക്കും. പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുകയും ചെത്തുതൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണവും ഉറപ്പു വരുത്തും. പൂട്ടുന്ന ബാറുകളിലെ ജീവനക്കാരെയും സ്റ്റിക്കര്‍ ഒട്ടിക്കുന്ന ജോലിയില്‍ ഏര്‍പ്പേട്ടിരിക്കുന്നവരെയും പുനരധിവസിപ്പിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കും. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന രണ്ട് പദ്ധതികള്‍ക്കും വേണ്ടി കേരള ആള്‍ക്കഹോള്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച്, റീഹാബിലിറ്റേഷന്‍ ആന്റ് കോമ്പന്‍സേഷന്‍ ഫണ്ട് (കെ.എ.ഇ.ആര്‍.സി.എഫ്) രൂപീകരിക്കും. മദ്യപാനത്തിനെതിരെ പ്രചാരണം നടത്തുക, ഇത് സംബന്ധിച്ച് ഡേറ്റ സമാഹരിക്കുക, മദ്യപാനം മൂലം തകര്‍ന്നവരെ സംരക്ഷിക്കുക, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ടി ഈ ഫണ്ട് ഉപയോഗിക്കും. പൊതുജനങ്ങളില്‍ നിന്നുമുള്ള സംഭാവനയിലൂടെയും ഇതിനുള്ള പണം കണ്ടെത്തും. ഉത്തരവ് അടിയന്തരമായി നടപ്പിലാക്കുന്നതിന് എക്‌സൈസ് കമ്മീഷണറും, കെ.എസ്.ബി.സി. മാനേജിംഗ് ഡയറക്ടറും നടപടി കൈക്കൊള്ളേണ്ടതും നിയമ ഭേദഗതിക്കുള്ള ശുപാര്‍ശകള്‍ അടിയന്തരമായി സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ടതുമാണെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യത്തിന്റെ ഉല്‍പ്പാദനവും ലഭ്യതയും കുറയ്ക്കുന്നതിന് ലക്ഷ്യമാക്കി സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികള്‍ക്ക് ശേഷവും മദ്യം കേരളത്തിനറെ സാമൂഹിക വിപത്തായി തുടരുന്നു എന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിലും നമ്മുടെ നാടിനെയും കുടുംബങ്ങളെയും വ്യക്തികളെയും പല രീതികളിലും ദേഷകരമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലും കൂടുതല്‍ നടപടികള്‍ ആവശ്യമായതിനാലും സുപ്രീംകോടതി, ഹൈക്കോടതി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയുടെ വിവിധ കേസുകളിലെ ഉത്തരവുകളും ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും പരിഗണിച്ചാണ് മദ്യനയം പ്രഖ്യാപിച്ച് ഉത്തരവായിട്ടുള്ളത്.
Get Blogger Falling Objects