Showing posts with label 527.ശമ്പളം ലഭിക്കാത്ത 43 അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കും. Show all posts
Showing posts with label 527.ശമ്പളം ലഭിക്കാത്ത 43 അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കും. Show all posts

Thursday, November 17, 2011

527.ശമ്പളം ലഭിക്കാത്ത 43 അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കും




സംസ്ഥാന സര്‍ക്കാരിന്റെ അദ്ധ്യാപക പാക്കേജ് പ്രകാരം ശമ്പളം ലഭിക്കാത്ത വയനാട് ജില്ലയിലെ 43 അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുന്നതിന് അനുവാദം നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. മറ്റു ജില്ലകളിലെ ഉത്തരവുകള്‍ തുടര്‍ന്ന് നല്‍കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. നിയമനാംഗീകാരം ലഭിക്കാത്ത 3,361 അദ്ധ്യാപകര്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ ഉത്തരവിന് അനുബന്ധമായി നല്‍കിയിരുന്ന അദ്ധ്യാപകരുടെ ലിസ്റിലെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാതല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നവംബര്‍ 15 വരെ സമയം അനുവദിച്ചിരുന്നു. കൃത്യതയുള്ള വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വയനാട് ജില്ലയുടെ ലിസ്റിന് അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും തസ്തിക ഉറപ്പു വരുത്തി ഏഴ് ദിവസത്തിനകം നിയമന ഉത്തരവ് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ ഇവര്‍ക്ക് ശമ്പളം ലഭിക്കും. 2010-11 ലെ സ്റാഫ് ഫിക്സേഷന്‍ ഉത്തരവ് പ്രകാരം സ്കൂളുകളില്‍ നിയമനം ലഭിച്ച അദ്ധ്യാപകരുടെ ശമ്പളം തുടര്‍ന്നും നല്‍കുന്നതിന് തടസ്സമില്ല. ഈ വര്‍ഷത്തെ സ്റാഫ് ഫിക്സേഷന്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു. ശമ്പളം ഇല്ലാത്ത അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുന്നതിന് പുറമെ 2939 സംരക്ഷിതാദ്ധ്യാപകരുടെയും സര്‍വ്വീസില്‍ നിന്ന് പുറത്ത് പോയ 1462 അദ്ധ്യാപകരുടെയും രേഖകള്‍ പരിശോധിച്ച് നല്‍കുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഗവണ്‍മെന്റ് സ്കൂളുകളില്‍ നിയോഗിച്ച സംരക്ഷിതാദ്ധ്യാപകരുടെ എണ്ണം കണക്കാക്കി ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പി.എസ്.സി യില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന മുറയ്ക്ക് സംരക്ഷിതാദ്ധ്യാപകര്‍ പരിശീലനത്തിന് ടീച്ചേഴ്സ് ബാങ്കില്‍ ചേരും. സര്‍വ്വീസില്‍ നിന്ന് പുറത്തായവരുടെ വിശദാംശങ്ങള്‍ നവംബര്‍ 30 നകം നല്‍കുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരേയും ടീച്ചേഴ്സ് ബാങ്കില്‍ ഉള്‍പ്പെടുത്തി പരിശീലനത്തിന് നിയോഗിക്കും.
Get Blogger Falling Objects