Showing posts with label 301. എങ്ങനെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കുട്ടികളുടെ റാങ്ക് കണ്ടുപിടിക്കാം. Show all posts
Showing posts with label 301. എങ്ങനെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കുട്ടികളുടെ റാങ്ക് കണ്ടുപിടിക്കാം. Show all posts

Wednesday, November 24, 2010

301. എങ്ങനെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കുട്ടികളുടെ റാങ്ക് കണ്ടുപിടിക്കാം

ഫസ്റ്റ് ടേം കഴിഞ്ഞു; പേപ്പര്‍ നോട്ടം കഴിഞ്ഞു.
കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കല്‍ ; രക്ഷിതാക്കളെ മാര്‍ക്ക് അറിയിക്കല്‍
എന്നിവയുടെ തിരിക്കിലായിരിക്കും പലരും ..........
അതുകൊണ്ടുതന്നെ റാങ്ക് കണ്ടുപിടിക്കുക ; അതും കമ്പ്യൂട്ടര്‍ വഴിയായാല്‍ ..........
സൌകര്യപ്രദമല്ലേ .............
ഒരു കമ്പ്യൂട്ടര്‍ പഠനവും ആയല്ലോ .
( ഇപ്പോഴത്തെ വിദ്യാഭ്യാസരീതിയില്‍ റാങ്ക് ഇല്ലെങ്കിലും ആ‍കെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകന് കുട്ടികളെവിശകലനം ചെയ്യുവാന്‍ ഉപകരിക്കുമല്ലോ ; എതിരഭിപ്രായം            ഉണ്ടാകാമെങ്കിലും !)
ഇനി പറയുവാന്‍ പോകുന്നത് എങ്ങനെ റാങ്ക് കണ്ടുപിടിക്കും എന്നതിനെക്കുറിച്ചാണ് .
അതിനായി Excel ല്‍ കുട്ടികളുടെ Date എന്റര്‍ ചെയ്യുക .
Total ഒരു കോളത്തില്‍ കാണുക .
അതിനുശേഷം Rank എന്ന് ടൈപ്പ് ചെയ്ത് ,ഹെഡ്ഡിംഗിനു താഴെയായി താഴെ കൊടുക്കുന്ന ഫോര്‍മുല ടൈപ്പ് ചെയ്യുക .
( Rank function ന്റെ syntax ഇതാണ് . അതായത് Rank( number, array, Total)
=RANK(M4,$M$4:$M$48,0)
ഇവിടെ M4 എന്നത് Total കോളത്തിലെ ആദ്യത്തെ സെല്‍ അഡ്രസ്സ് ആണ് . അതാണ് number.
M4:M48 എന്നത് Total കോളത്തിലെ ആദ്യം മുതല്‍ അവസാനം വരെയുള്ള സെല്‍ അഡ്രസ്സ് ആണ്.
പക്ഷെ എല്ലാ സെല്ലുകളിലും റാങ്ക് നമ്പര്‍ വരുവാന്‍ വേണ്ടി ഇടക്ക് $ ചിഹ്നം ചേര്‍ത്തു എന്നു മാത്രം .
ഇനി 0 ( പൂജ്യം ) എന്നത് Total ആണ് .
അതായത് 0 ( പൂജ്യം ) ആയാല്‍ റാങ്ക് കുറഞ്ഞതില്‍ നിന്ന് കൂടിയതിലേക്ക് വരും .
അഥവാ 1 (ഒന്ന് ) കൊടുത്താല്‍ റാങ്ക് കൂടിയതില്‍ നിന്ന് കുറഞ്ഞതിലേക്ക് ആയി വരും .
പരീക്ഷിച്ചൂ നോക്കൂ .
വിജയാശംസകളോടെ
Get Blogger Falling Objects