![]() |
ഹൈസ്കൂളുകളില്‍ ഗൈഡന്‍സ് ആന്റ് കൌണ്‍സലിങ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അധ്യാപക ശാക്തീകരണത്തിന് എസ്.സി.ഇ.ആര്‍.ടി. അപേക്ഷ ക്ഷണിച്ചു. അധ്യാപകര്‍ക്കുള്ള പരിശീലനം സമ്പര്‍ക്കപഠനം, സ്വയം പഠനം കൌണ്‍സലിങ് പരിശീലനം എന്നിവയെല്ലാം ഉള്‍പ്പെടുന്ന സമഗ്രപരിശീലനമായിരിക്കും. ആദ്യഘട്ടത്തില്‍ ഒരു ജില്ലയില്‍ നിന്നും രണ്ട് ഗവ.ഹൈസ്കൂള്‍ അധ്യാപകരെ തിരഞ്ഞെടുക്കും. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയമുള്ള പത്തുവര്‍ഷത്തില്‍ കുറയാത്ത സര്‍വീസ് ബാക്കിയുള്ളവരാവണം. സൈക്കോളജിയില്‍ ബിരുദം, ബിരുദാനന്തര ബിരുദം, എം.എഡ്, മറ്റ് കൌണ്‍സലിങ് പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന. സ്കൂള്‍ കൌണ്‍സലറുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താത്പര്യമുള്ള അധ്യാപകന്‍ പേര് വിദ്യാഭ്യാസ യോഗ്യത, വിഷയം, അധ്യാപന പരിചയം, മറ്റുയോഗ്യതകള്‍ അടങ്ങിയ ബയോഡാറ്റ പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രത്തോടെ ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി. വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 695 012 വിലാസത്തില്‍ ഒക്ടോബര്‍ 28നകം അപേക്ഷിക്കണം. കവറിനുപുറത്ത് ഗൈഡന്‍സ് & കൌണ്‍സലിങ് പരിശീലനം എന്ന് എഴുതണം. ഫോണ്‍ :