Showing posts with label 317. Google Translate ഉപയോഗിച്ച് ഹിന്ദി ഭാഷ വളരെ എളുപ്പത്തില്‍ പഠിക്കാം .. Show all posts
Showing posts with label 317. Google Translate ഉപയോഗിച്ച് ഹിന്ദി ഭാഷ വളരെ എളുപ്പത്തില്‍ പഠിക്കാം .. Show all posts

Friday, December 10, 2010

317. Google Translate ഉപയോഗിച്ച് നിങ്ങള്‍ക്ക് ഹിന്ദി ഭാഷ വളരെ എളുപ്പത്തില്‍ പഠിക്കാം .

അതെ ഇക്കാര്യത്തില്‍ സംശയം വേണ്ട . ഇത് നല്ലൊരു ടീച്ചിംഗ് എയ്‌ഡ് ആണ് .പലതും ഈ ടൂള്‍ ഉപയോഗിച്ച് ഭാഷാ‍ അദ്ധ്യാപകര്‍ക്ക് ചെയ്യുവാനാകും .
ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരു മള്‍ട്ടിമിഡിയ റൂമില്‍ എല്‍ .സി .ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് ധാരാളം കുട്ടികളെ ഈ രീതിയില്‍ പരിശീലിപ്പിക്കാനാകും .
ഹിന്ദി എന്നത് ഒരു ഉദാഹരണമായി എടുത്തൂ എന്നേ ഉള്ളൂ.
ഇംഗ്ലീഷ് ഉച്ചാരണം ശരിയാക്കാം.
മറ്റുഭാഷകളും ശരിയായി പഠിക്കാം എഴുതാം .
മലയാളം മീഡിയം കുട്ടികള്‍ക്കാവശ്യമായ അറബിക് , ഉറുദു എന്നീ ഭാഷകളും ഇതില്‍ ഉണ്ട് .
ഇനി കുട്ടികള്‍ക്കു മാത്രമല്ല ; ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഇതുകൊണ്ട് ഉപയോഗമുണ്ട് .
ഇന്‍ഡോ യൂറോപ്യന്‍ ലാംഗ്വേജുകളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഓരോ വാക്കിന്റേയും വിവിധ ഭാഷകളില്‍ ( യൂറോപ്യന്‍ ഭാഷകളില്‍ ) ഉള്ള ഉച്ചാരണ സമാനത / വ്യത്യാസങ്ങള്‍ മനസ്സിലാക്കാം.
കൂലി എന്ന പദം ചൈനീസ് ആണെന്ന് പണ്ടെങ്ങോ വായിച്ച ഒരു ഓര്‍മ്മയുണ്ടായിരുന്നു.
അത് വെച്ച് ചൈനീസിലേക്ക് വിവര്‍ത്തനം ചെയ്തുനോക്കി .  സംഗതി രസാവഹമായിരുന്നു.                                                                   Google Translate ല്‍ എത്തിച്ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും . ഇനി ഏത് ഭാഷയില്‍ നിന്ന് ഏതിലേക്കാണ് വിവര്‍ത്തനം ചെയ്യേണ്ടത് എന്ന ഭാഗത്ത് ( From ......To) English To  Hindi സെലക്ട് ചെയ്യുക. അതിനുശേഷം ഇംഗ്ലീഷില്‍ ഒരു വാക്കോ വാചകമോ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് Translate ടാബില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ ഇടതുഭാഗത്ത് Translate ചെയ്തു വന്നീട്ടുണ്ടാകും . ഇങ്ങനെ Translate ചെയ്തു വന്ന ഭാഗത്തിനു താഴെയുള്ള Listen ടാബില്‍ ക്ലിക്ക് ചെയ്യൂ. അപ്പോള്‍ ആ ഭാഷയിലെ ഉച്ചാരണം നമുക്ക് കേള്‍ക്കാം . ഇനി നാം ടൈപ്പ് ചെയ്തതിനു താഴെയുള്ള Listen ടാബില്‍ ക്ലിക്ക് ചെയ്താല്‍ ടൈപ്പ് ചെയ്ത ഭാഷയിലെ ഉച്ചാരണം നമുക്ക് കേള്‍ക്കാം . ഇതിന്റെ വിവിധ സ്ക്രീന്‍ ദൃശ്യങ്ങള്‍ താഴെ ....

ഇതുപോലെ പല പദങ്ങളും നമുക്ക് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാം .
ആശംസകളൊടെ .
പരീക്ഷണങ്ങള്‍ നടത്തുമ്പൊള്‍ പുത്തന്‍ അറിവുകള്‍ ലഭിച്ചാല്‍ പങ്കുവെക്കുമെന്ന വിശ്വാസത്തോടെ
Get Blogger Falling Objects