Showing posts with label 960.ബ്ലോഗില്‍ ഒരു random Banner ഉണ്ടാക്കുന്നതെങ്ങനെ ?. Show all posts
Showing posts with label 960.ബ്ലോഗില്‍ ഒരു random Banner ഉണ്ടാക്കുന്നതെങ്ങനെ ?. Show all posts

Tuesday, December 18, 2012

960.ബ്ലോഗില്‍ ഒരു random Banner ഉണ്ടാക്കുന്നതെങ്ങനെ ?



ആദ്യം മൂന്ന് ചിത്രങ്ങള്‍ ഏതെങ്കിലും ഒരു സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക .  ഉദാഹരണമായി , Google sites ആയാലും മതി . അതിനുശേഷം അതിന്റെ link address കോപ്പി ചെയ്യുക  . അത് നോട്ട് പാഡ് തുറന്ന് പേസ്റ്റ് ചെയ്യുക . തുടര്‍ന്ന് നോട്ട് പാഡ് മിനിമൈസ് ചെയ്യുക.
തുടര്‍ന്ന് ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്ത് പ്രവേശിച്ച് Design --> Layout -- Add Gadjet എന്നീ ക്രമത്തില്‍ മുന്നേറുക.
അതില്‍ HTML/JavaScript എന്നത് സെലക്ട് ചെയ്യുക
അതില്‍ താഴെ പറയുന്ന JavaScript കോഡ് പേസ്റ്റ് ചെയ്യുക.


<script language="JavaScript">

images = new Array(3);

images[0] = "<img src='IMAGE LINK'>";

images[1] = "<img src='IMAGE LINK'>";

images[2] = "<img src='IMAGE LINK'>";

index = Math.floor(Math.random() * images.length);

document.write(images[index]);

</script>

തുടര്‍ന്ന് IMAGE LINK എന്നുള്ളിടത്ത് നോട്ട് പാഡില്‍ പേസ്റ്റ് ചെയ്ത  ലിങ്കുകള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക .
ശേഷം സേവ് ചെയ്യുക.
തുടര്‍ന്ന് ഒരോ പ്രാവശ്യവും ബ്ലോഗ് ലോഡ് ചെയ്യുമ്പോള്‍ ഓരോ ചിത്ര വരുന്നതുകാണാം.
( അപ് ലോഡ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ സന്ദര്‍ഭോചിതമാണെങ്കില്‍ വളരെ നന്ന് . ചിത്രങ്ങള്‍ മാത്രമല്ല ഹെഡ്ഡിംഗുകളും ഉള്‍പ്പെടുത്താം )


Get Blogger Falling Objects