Thursday, February 02, 2012

729.വാസ്തുവിദ്യാ ഗുരുകുലം പോസ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു




ആറന്മുളയില്‍ വാസ്തുവിദ്യാ ഗുരുകുലം സിവില്‍/ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കായുള്ള പോസ്റ്ഗ്രാജുവേറ്റ് ഡിപ്ളോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷം. കോഴ്സ് ഫീസ്, സര്‍വീസ് ടാക്സ് ഉള്‍പ്പെടെ 9000/- രൂപയാണ്. ആകെ സീറ്റുകളുടെ എണ്ണം 25. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. അപേക്ഷാഫോറത്തിനും പ്രോസ്പെക്ടസിനും 100/- രൂപ മണിയോര്‍ഡര്‍ ആയി എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍ 689533 എന്ന വിലാസത്തില്‍ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 12.

No comments:

Get Blogger Falling Objects