Wednesday, April 22, 2009

142. ശാസ്ത്രജ്ഞര്‍ ഭൂമിയെപ്പോലെയുള്ള ഗ്രഹം കണ്ടെത്തി!!

ഭൌമ സാംദൃശ്യമുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്ന സംരംഭത്തില്‍ ശാസ്ത്രജ്ഞര്‍ ഭൂമിയെപ്പോലെയുള്ള ഗ്രഹം കണ്ടെത്തി. .ഇവയില്‍ ജല സാനിദ്ധ്യം ഉറപ്പാക്കുന്നതിനുള്ള സാഹചര്യവുമുണ്ടെന്ന കാര്യം പ്രത്യേകം എടുത്തുപറയത്തക്ക സംഗതിയാണ്. ഇപ്പോള്‍ പുതുതായി കണ്ടുപുടിച്ച ഈ ചെറിയ ആകാശ വസ്തുവിന് ഗ്ലിസെ 581 ഇ എന്നാണ് നാമകരണം ചെയ്തീട്ടുള്ളത് . ഇതിന് ഭൂമിയേക്കാളും ഇരട്ടി മാസുണ്ട്. ഇതുവരെ 350 തോളം എക്സോ പ്ലാനറ്റുകള്‍ കണ്ടുപിടിച്ചീട്ടുണ്ട്. ഭൂമിയില്‍ നിന്നു വ്യത്യസ്തമായി ഇതിന്റെ ഉപരിതലം പാറകളാല്‍ നിറഞ്ഞതാണ് എന്നൊരു വ്യത്യാസവുമുണ്ട്.ഒരു പ്രത്യേക വലിപ്പത്തിനപ്പുറമെത്തിയാല്‍ ഇവയില്‍, വ്യാഴത്തിനെപ്പോലെ ,വിഷവാതകങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. തൊട്ടടുത്തുള്ള ഗ്ലിസെ 581 ഡി ക്ക് ഭൂമിയേക്കാളും ഏഴുമടങ്ങ് ഭാരക്കൂടുതലുണ്ട് ; പക്ഷെ അതിന്റെ ഉപരിതലത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.( ഗ്ലിസെ 581 ഡി മുന്‍പേ കണ്ടുപിടിച്ചതാണ്) ഒരു നക്ഷത്രത്തില്‍ നിന്ന് വളരെ അടുത്തുമല്ല എന്നാല്‍ വളരേ അകലെയുമല്ലാത്ത സാദ്ധ്യതയാണ് ജീവനു സാധ്യതയുള്ള മേഖല. ഗ്ലിസെ 581 സ്ഥിതിചെയ്യുന്നത് 20.5 പ്രകാശവര്‍ഷം അകലെ ലിബ്ര നക്ഷത്ര ഗണത്തിലാണ് ( ഒരു പ്രകാശവര്‍ഷം എന്നു പറഞ്ഞാല്‍ 9.5 ട്രില്ല്യണ്‍ കിലോമീറ്ററിനു തുല്യമാണ്‍‍.) അകലെയുള്ള ഗ്രഹങ്ങള്‍ , വലുതാണെങ്കില്‍ പ്പോലും നിരീക്ഷിക്കുവാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ , അവ നക്ഷത്രത്തെ ചുറ്റുന്ന അവസ്ഥ കണക്കാക്കിയാണ് ഇവയെ കണ്ടെത്തുന്നത്.) (എന്താണ് എക്സോപ്ലാനറ്റ് എന്നു നോക്കാം . എക്സ്ട്രാ സോളാര്‍ പ്ലാനറ്റിനെയാണ് എക്സോ പ്ലാനറ്റ് എന്നു പറയുന്നത് . ഇവ കാണപ്പെടുന്നത് സൌരയൂഥത്തിനപ്പുറത്താണ്. ഇവ പരിക്രമണം ചെയ്യുന്നത് സൂര്യനെല്ല , മറ്റു നക്ഷത്രങ്ങളെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്.അന്ന് ധാരാ‍ളം ശാസ്ത്രജ്ഞര്‍ സൌരയൂഥത്തിനു വെളിയില്‍ മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങള്‍ ( എക്സോ പ്ലാനറ്റ്സ്) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ അന്നു കാലത്ത് അവ എങ്ങനെയിരിക്കുമെന്ന് അറിയുവാനുള്ള ചുറ്റുപാടുകളോന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ 1195 ഒക്ടോബര്‍ 6 ന് ആണ് ആദ്യത്തെ എക്സോ പ്ലാനറ്റിനെ radial velocity detection വഴി കണ്ടെത്തിയത്. അത് വാതക നിബിഡമായ ഒരു വന്‍ ഗ്രഹം തന്നെയായിരുന്നു.അതിന്റെ നക്ഷത്രത്തിനു ചുറ്റുമുള്ള പരിക്രമണകാലം നാലുദിവസമായിരുന്നു. ഈ നക്ഷത്രം 51 Pegasi ആണ്. ഭൂമിയില്‍ നിന്ന് 50.1 പ്രകാശവര്‍ഷം അകലെ Pegasus നക്ഷത്രഗണത്തിലാണ് ഈ നക്ഷത്രം സ്ഥിതി ചെയ്തിരുന്നത്. തുടര്‍ന്നുള്ള കണ്ടുപിടുത്തങ്ങളില്‍ നിന്ന് ഒരു കാര്യം മനസ്സിലായി ; അതായത് 10% സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങള്‍ക്ക് ഗ്രഹങ്ങളുണ്ടെന്ന കാര്യം ! ഈ കണ്ടുപിടുത്തങ്ങളാണ് ഭൂമിക്കുവെളിയിലും ജീവനുണ്ടാകാമെന്ന ചിന്താഗതിക്ക് ഊന്നല്‍ നല്‍കിയത് .

6 comments:

കരിപ്പാറ സുനില്‍ said...

തുടര്‍ന്നുള്ള കണ്ടുപിടുത്തങ്ങളില്‍ നിന്ന് ഒരു കാര്യം മനസ്സിലായി ; അതായത് 10% സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങള്‍ക്ക് ഗ്രഹങ്ങളുണ്ടെന്ന കാര്യം !
ഈ കണ്ടുപിടുത്തങ്ങളാണ് ഭൂമിക്കുവെളിയിലും ജീവനുണ്ടാകാമെന്ന ചിന്താഗതിക്ക് ഊന്നല്‍ നല്‍കിയത് .

മുക്കുവന്‍ said...

thanks for sharing the knowlede sunil!

yea buddy... its already wriitten in Qran :)

Jayasree Lakshmy Kumar said...

Thanks for the info :)

jobson said...

sunil master ur blog is fantastic! in every class i used to introduce u and ur blog!
in my official site also a link to ur blog
"http://jobson.users.web4all.in"
see my profile
jobson master

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ മുക്കുവന്‍ , ശ്രീ ലക്ഷ്മി ,
ബ്ലോഗ് സന്ദര്‍ശനത്തിനു നന്ദി.
നമസ്കാരം ശ്രീ ജോബ്‌സണ്‍ മാഷ് ,
അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും ലിങ്കു ചേര്‍ത്തതിനും നന്ദി.
ആശംസകളോടെ

sreekrishna said...

congragulation 4 ur great wors????
go ??? a head....

Get Blogger Falling Objects