SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Wednesday, May 30, 2007
19. Std:X ഫിസിക്സ് രസകരമായ ക്വിസ് ചോദ്യങ്ങള്‍
1.വിശിഷ്ടതാപധാരിതയുടെ യൂണിറ്റെഴുതുക ?
2.ജലത്തിന്റെ വിശിഷ്ടതാപധാരിതയെത്ര ?
3.ആപേക്ഷിക ആര്‍ദ്രത അളക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഉപകരണത്തിന്റെ പേരെഴുതുക ?
4.ജൂള്‍ നിയമം ആവിഷകരിച്ച ശാസ്ത്രജ്ഞന്റെ പേരെന്ത് ?
5.വൈദ്യുത ഇസ്തിരിപ്പെട്ടിയിലെ ഹീറ്റിംഗ് കോയില്‍ എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത് ? അതില്‍ അടങ്ങിയിട്ടുള്ള മറ്റ് ലോഹങ്ങള്‍ ഏവ?
6.ഫ്യുസ് വയറില്‍ ഉപയോഗിച്ചിരിയ്ക്കുന്ന ലോഹങ്ങള്‍ ഏവ?
7.വൈദ്യുതോര്‍ജ്ജം അളക്കുന്നതിനുള്ള വ്യാവസായികയൂണിറ്റ് ഏത് ?
8.വീടുകളില്‍ വൈദ്യുതോര്‍ജ്ജത്തിന്റെ അളവ് നേരിട്ട് രേഖപ്പെടുത്തുന്നതിന് വൈദ്യുതബോര്‍ഡ് ഉപയോഗിയ്ക്കുന്ന ഉപകരണമേത് ?
9.വൈദ്യുത പ്രവാഹമുള്ള ഒരു ചാലകത്തിനുചുറ്റും കാന്തികമണ്ഡലം സംജാതമാകുന്നുവെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനേത് ?
10. ഡി .സി യുടെ വോള്‍ട്ടേജ് ഉയര്‍ത്തുവാന്‍ ഉപയോഗിയ്ക്കുന്ന ഉപകരണമേത് ?
11.ന്യൂട്രല്‍ ലൈനും ഭൂമിയും തമ്മിലുള്ള പൊട്ടെന്‍ഷ്യല്‍ വ്യത്യാസം എത്ര ?
12.പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനേത് ?
13.റേഡിയോ ആക്ടീവ് വികിരണങ്ങള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞനേത് ?
14.റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണമേത് ?
15.ചെയിന്‍ റിയാക്ഷന്‍ എന്ന സാദ്ധ്യതയെക്കുറിച്ച് ആദ്യം നിര്‍ദ്ദേശിച്ച ശാസ്ത്രജ്ഞനേത് ?
16.ന്യൂക്ലിയാര്‍ റിയാക്ടറുകളില്‍ ഉപയോഗിയ്ക്കുന്ന മോഡറേറ്ററുകള്‍ക്ക് ഉദാഹരണമെഴുതുക ?
17.ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരുടെ പേരെഴുതുക ?
18.ഭൂമിയ്ക്ക് ഏറ്റവും അടുത്തു സ്ഥിതിചെയുന്ന നക്ഷത്രം ഏതാണ് ?
19.ഭൂമിയുടെ ഉപഗ്രഹം ഏതാണ് ?
20.ലോകത്തില്‍ ആദ്യം വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹത്തിന്റെ പേരെന്ത് ?
21.ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ സഞ്ചാരിയുടെ പേരെന്ത് ?
22.ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനാര് ?
23.ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരി ആര് ?
24.സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയുടെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്ര മേത് ?
25.ISRO,GSLV,PSLV,LED,LCD,LPG,CNG,.M.C.B, E.L.C.B എന്നിവയുടെ പൂര്‍ണ്ണരൂപമെഴുതുക ?
ഉത്തരങ്ങള്‍
1.J/kgK or J/kgoC ( ഓര്‍ക്കുക, കെല്‍വിന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഡിഗ്രി വരുന്നില്ലെന്നകാര്യം )
2.4200J/kgK
3.ഹൈഗ്രോമീറ്റര്‍
4.ജെയിംസ് പ്രെസ്‌കോട്ട് ജൂള്‍
5.നിക്രോം (നിക്കല്‍ ,ഇരുമ്പ്,ക്രോമിയം , മാംഗനീസ് )
6.ടിന്നും , ലെഡും
7.കിലോ വാട്ട് ഔവര്‍ (Kwh)
8. വാട്ട് ഔവര്‍ മീറ്റര്‍
9.ക്രിസ്റ്റ്യന്‍ ഈഴസ്റ്റ്‌ഡ് (Christian Oersted )
10.ഇന്‍ഡക്ഷന്‍ കോയില്‍
11.പൂജ്യം
12.ഹെന്‍റി ബെക്കറല്‍
13.ഏണസ്റ്റ് റഥര്‍ഫോര്‍ഡ്
14.ഗീഗര്‍ കൌണ്ടര്‍
15.എന്‍റിക്കോ ഫെര്‍മി
16.ഘനജലം,ഗ്രാഫൈറ്റ്
17. ജെ.ബാര്‍ഡീന്‍,W.H.ബ്രാറ്റയിന്‍ ,വില്ല്യം ഷോക് ലി
18.സൂര്യന്‍
19.ചന്ദ്രന്‍
20.സ്പുട്‌നിക്--1
21.യൂറി ഗഗാറിന്‍
22.രാകേശ് ശര്‍മ്മ
23.കല്പന ചൌള
24.പ്രോക്സിമാ സെന്റാറി
25.ISRO-->Indian Space Research Organisation
GSLV--->Geo synchronous Satellite Launch Vechile
PSLV-->Polar Satellite Launch Vechile
LED--->Light Emiting Diode
LCD-->Liquid Crystal Display
LPG-->Liqufied Petroleum Gas
CNG---> Compressed Natural Gas
M.C.B -->Miniature Circuit Breaker
E.L.C.B -->Earth Leakage Circuit Breaker
Subscribe to:
Post Comments (Atom)
6 comments:
പതിനൊന്നാം ചോദ്യത്തില്‍ ന്യൂട്രലിന്റെ പൊട്ടന്‍ഷ്യല്‍ വ്യത്യാസം പൂജ്യം എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല.പൊട്ടന്‍ഷ്യല്‍ വ്യത്യാസം പറയുമ്പോള്‍ രണ്ട് സ്ഥലങ്ങള്‍ തമ്മിലാണ് പറയുക.ഫേസ്-ന്യൂട്രല്‍,ഫേസ്-ഫേസ് ഇങ്ങനെ ഇവിടെ മാഷ് ന്യൂട്രല്‍-ന്യൂട്രല്‍ ആണ് ഉദ്ദേശിച്ചതെങ്കില്‍ മാത്രമേ ഉത്തരം ശരിയാകൂ.
ELCB യുടെ പൂര്‍ണ്ണരൂപം എര്‍ത്ത് ലീക്കജ് സര്‍ക്യൂട് ബ്രെയ്ക്കര്‍ എന്നാണ്.
നന്ദീ ശ്രീ വല്യമ്മായി.
പതിനൊന്നാമത്തെ ചോദ്യം തെറ്റുതന്നെയാണ് .തെറ്റു പറ്റിയതില്‍ ഖേദിയ്ക്കുന്നു. ചോദ്യത്തില്‍ ഞാന്‍ പൊട്ടെന്‍ഷ്യല്‍ വ്യത്യാസം എന്നതിനുപകരം Voltage എന്നാക്കിയീട്ടുണ്ട് . അപ്പോള്‍ ശരിയാകുമല്ലോ ?
E.L.C.B എന്നതിലെ E യുടെ പൂര്‍ണ്ണ രൂപം Text ല്‍ Electric എന്നാണ് കൊടുത്തീട്ടുള്ളത് .അതുകൊണ്ടാണ് അങ്ങനെയെഴുതിയത് .എന്നിരുന്നാലും അവിടേയും ഒരു തെറ്റുപറ്റിയിരുന്നു Electrical എന്നെഴുതിയിരുന്നു. അത് തിരുത്തിയീട്ടുണ്ട്. എന്തുകൊണ്ടാണ് അവര്‍ Earth നു പകരം Electric എന്നാക്കിയതിനുകാരണം മനസ്സിലാവുന്നില്ല.എന്തായാലും ഒന്നുകൂടി റഫര്‍ ചെയ്യാം
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതന്നതിനും കമന്റിട്ടതിനും ശ്രീ വല്യമ്മായിയ്ക്ക് ഒരിയ്ക്കല്‍ കൂടി നന്ദി പറയുന്നു.
വോള്‍ട്ടേജും പൊട്ടന്‍ഷ്യല്‍ വ്യത്യാസവും ഒന്ന് തന്നെയാണ്.സാധാരണ വോള്‍ടേജ് പറയുമ്പോള്‍ എര്‍ത്ത് ഒരു അടിസ്ഥാനമായി എടുക്കുന്നു.അങ്ങനെ നോക്കുമ്പോള്‍ തിയററ്റിക്കലായി ന്യൂട്രല്‍ വോള്‍ട്ടേജ് പൂജ്യം എന്ന് പറയാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Voltage
ELCB യുടെ വിവരണം തെറ്റായാണ് ബുക്കില്‍ കൊടുത്തിട്ടുള്ളത്.എര്‍ത്ത് വയറിലൂടെ കറന്റ് ലീക്കായി ഭൂമിയിലേക്കൊഴുകുമ്പോള്‍ ELCB ട്രിപ്പ് ആയി സര്‍ക്യൂട് വിച്ഛേദിക്കുന്നു.
പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തെ കുറിച്ച് മാഷിന് ഉപകാരപ്രദമായ ഒരു ലിങ്ക് http://www.glenbrook.k12.il.us/gbssci/Phys/Class/circuits/u9l1c.html.
നന്ദി ,ശ്രീ വല്യമ്മായി
ഞാന്‍ പതിനൊന്നാമത്തെ ചോദ്യം ‘ ന്യൂട്രല്‍ ലൈനും ഭൂമിയും തമ്മിലുള്ള പൊട്ടെന്‍ഷ്യല്‍ വ്യത്യാസം എത്ര ?’ എന്നാക്കി മാറ്റുകയാണ് .അപ്പോള്‍ ശരിയാകുമല്ലോ ?
രണ്ടുമൂന്നു കൊല്ലമായി Text Book മാറിയിട്ട് .എന്നീട്ടും പഠിപ്പിയ്ക്കുന്നത് ELCB യുടെ പൂര്‍ണ്ണരൂപത്തില്‍ ‘E‘ യുടേത് Electric എന്നായിരുന്നു. ഇതിനിടെ കണ്ടമാനം ഇന്‍സര്‍വ്വീസ് കോഴ്‌സുകളും കഴിഞ്ഞിരുന്നു .പക്ഷെ, ആരും ഇക്കാര്യം ചൂണ്ടിക്കാട്ടിയില്ല എന്നതാണ് ഖേദകരമായ സത്യം!
(ഈ കഴിഞ്ഞ ആഴ്ചയിലും കോഴ്‌സ് ഉണ്ടായിരുന്നു!)
ചോദ്യത്തെ കൃത്യമാക്കാന്‍ സഹായിച്ചതിലും ലിങ്കുകള്‍ തന്നതിലും ഒരിയ്ക്കല്‍ക്കൂടി നന്ദി പറയുന്നു.
മാത്രമല്ല , കേരള സംസ്ഥാനത്തിലെ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ മിസ്റ്റേക്ക് ആണ് ശ്രീ വല്യമ്മായി ചൂണ്ടിക്കാണിച്ചത് . അ വിഷയത്തില്‍ ഒരു ഫിസിക്സ് അദ്ധ്യാപകനായ ഞാന്‍ എന്റെ വര്‍ഗ്ഗത്തെ പ്രതിനിധീകരിച്ച് പ്രത്യേകം നന്ദി പറയുന്നു.
This helps me a lot
Post a Comment