ജീവിത വിജയം എല്ലാവരും ലക്ഷ്യമാക്കുന്ന ഒന്നാണ് . അതിന് സഹായകരമാകുന്ന ചില മഹദ് വചനങ്ങളാണ് താഴെകൊടുക്കുന്നത് . അവ ഒന്നോടിച്ച് വായിച്ചതുകൊണ്ടോ അല്ലെങ്കില്‍ കാണാപ്പാഠമാക്കിയതുകൊണ്ടോ കാര്യമില്ല. മനസ്സിരുത്തി വായിക്കണം . അതിനെക്കുറിച്ച് ചിന്തിക്കണം . ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടോ എന്ന് വിലയിരുത്തണം. നമ്മുടെ സ്വഭാവവുമായി ഈ മഹദ് വചനളെ താരതമ്യം ചെയ്യണം . ഒരു ദിവസം ഒരെണ്ണമെങ്കിലും നടപ്പാക്കണമെന്ന് പറയുകയല്ല നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത് . കാലത്ത് എണീക്കുമ്പോള്‍ പ്രസ്തുത മഹദ് വചനത്തെ ക്കുറിച്ച് ഓര്‍ക്കുക. വൈകീട്ട് അത് നടപ്പിലാക്കുവാന്‍ ശ്രമിച്ചതില്‍ എത്രമാത്രം വിജയിച്ചു എന്ന് വിശകലനം ചെയ്യുക. അത്രമാത്രം . നിങ്ങള്‍ മുന്നേറുകയായി. ആശംസകള്‍ നേര്‍ന്നുകൊണ്ട് ...
1. ഒരാളുടെ ഹൃദയത്തിലേക്കുള്ള വഴി അയാളുടെ വയറ്റിലൂടെയാണത്രെ! ----> ചൈനീസ് പഴമൊഴി
2.നിന്റെ ആഹാരം നിന്റെ ഔഷധമാണ് . ആഹാരമല്ലാതെ മറ്റൊരൌഷധവും നിനക്കില്ല.--> ഹിപ്പോക്രാറ്റ്സ്
3.ആഹാരം പഥ്യമുള്ളതാണെങ്കില്‍ ഔഷധത്തിന്റെ ആവശ്യമില്ല.ആഹാരം പഥ്യമുള്ളതല്ലെങ്കില്‍ ഔഷധംകൊണ്ട് പ്രയോജനവുമില്ല. ---> വാഗ്‌ഭടന്‍
4. പിന്നെയാകട്ടെ എന്നു നീക്കിവെക്കാതെ അപ്പപ്പോള്‍ ധര്‍മ്മം അനുഷ്ഠിച്ചാല്‍ അതു നമ്മെ ഏതുകാലത്തും രക്ഷിക്കും. ---> തിരുക്കുറള്‍
5.എന്നില്‍ ഒരാരാധനാപാത്രത്തെ കാണാന്‍ നിങ്ങള്‍ ശ്രമിക്കരുത് . ദാഹമുള്ളവര്‍ പാത്രത്തിലെ വെള്ളം കുടിക്കട്ടെ . പാത്രത്തെ ആരാധിക്കരുത് .----->ജെ.കൃഷ്ണമൂര്‍ത്തി.
6.അഹങ്കാരമുള്ള മനസ്സും താഴ്‌മകാണിക്കുന്ന മനസ്സും ഒരുപോലെ വര്‍ജ്ജ്യമാണ്. ---> ജെ.കൃഷ്ണമൂര്‍ത്തി.
7.മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ കെടുതികള്‍ക്കും ദുതിതങ്ങള്‍ക്കും ഉത്തമമായ പ്രതിവിധി ജോലിയാണ് .---> തോമസ് കാര്‍ലൈന്‍
8.ഓരോ തിരമാലയുടെ പിന്നിലും സമുദ്രത്തിന്റെ സമ്പൂര്‍ണ്ണ സാനിദ്ധ്യമുണ്ട്. ---> സ്വാമി വിവേകാനന്ദന്‍
9.ശ്രമത്തിലാണ് , ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത് . സമ്പൂര്‍ണ്ണ ശ്രമം സമ്പൂര്‍ണ്ണ വിജയമാകുന്നു. --> ഗാന്ധിജി.
10.വിട്ടുവീഴ്ച് നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്. ----> ഡോസ് റസ്സല്‍ ലവല്‍
11.ഏതു കാര്യമായാലും വിജയത്തിലേക്കുള്ള വഴി ആ കാര്യത്തിലുള്ള താല്പര്യത്തില്‍ അടങ്ങിയിരിക്കുന്നു.---> സര്‍ വില്യം ഓസ്‌ലര്‍
12.വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടണോ വഴിയുണ്ട് - ഒന്നും ചെയ്യാതിരിക്കുക ,ഒന്നും പറയാതിരിക്കുക,ഒന്നും ആവാതിരിക്കുക. ---> എല്‍ബര്‍ട്ട് നബ്ബേര്‍ഡ്.
13.വ്യക്തികള്‍ മരിക്കും . രാഷ്ട്രങ്ങള്‍ ഉയരുകയും തകരുകയും ചെയ്യും .പക്ഷെ ആശയം ജീവിച്ചുകൊണ്ടേയിരിക്കും . ആശയങ്ങള്‍ക്ക് മരണമില്ല. --> ജോണ്‍ എഫ് കെന്നഡി.
14.നമ്മുടെ പ്രതിയോഗിയുടെ സ്ഥാനത്തേക്ക് കടന്നു വരികയും അവരുടെ വീക്ഷണഗതി മനസ്സിലാക്കുകയും ചെയ്താല്‍ ഈ ഭൂമുഖത്തെ ദുരിതങ്ങളുടേയും തെറ്റിദ്ധാരണകളുടേയും മുക്കാല്‍ ഭാഗം ഇല്ലാതാകും. ---> ഗാന്ധിജി
15. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം സ്വയം നടപ്പിലാക്കുക . ജീവിതവിജയം കൈവരിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതാണ്. ---> റിച്ചര്‍
16.ദാരിദ്രത്തെക്കുറിച്ച് ലജ്ജിക്കാനില്ല .അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം --> തോമസ് മൂര്‍
17.സ്വന്തം ബലഹീനതയില്‍ക്കൂടിയല്ലാതെ ഒരു മനുഷ്യനും തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയില്ലെന്നതാണ് എന്റെ വിശ്വാസം ---> മഹാത്മാഗാന്ധി.
18.ആവശ്യങ്ങള്‍ പരിമിതപ്പേടുത്തി ലളിതജീവിതം നയിക്കുന്നവര്‍ക്കേ സംതൃപ്തി ഉണ്ടാകൂ. ---> ഗാന്ധിജി
19.ചിലര്‍ മഹാന്മാരായി ജനിക്കുന്നു. മറ്റുചിലര്‍ മഹാന്മാരായി തീരുന്നു. മറ്റു ചിലരില്‍ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു. --->ഷേക്‍സ്പിയര്‍
20. ഭാഗ്യം അങ്ങാടി പോലെയാണ് . മിക്കപ്പോഴും കുറച്ചു സമയം കൂടി കാത്തുനില്‍ക്കാന്‍ നിങ്ങള്‍ക്കുകഴിയുമെങ്കില്‍ വിലകുറയും.---> ഷേക്‍സ്പിയര്‍
21.ഒരു കടമ നിര്‍വ്വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ് . --> ജോര്‍ജ്ജ് എലിയറ്റ് .
22.ജ്ഞാനികള്‍ മറ്റുള്ളവരുടെ തെറ്റില്‍നിന്നും വിഡ്ഡികള്‍ സ്വന്തം തെറ്റില്‍നിന്നും പഠിക്കുന്നു.
23. ആരാധന അജ്ഞതയുടെ പുത്രിയാകുന്നു.---> ഫ്രാങ്കിളിന്‍
24.എനിക്കു പറയാനുള്ളതെല്ലാം പര്‍വ്വതങ്ങളോളം പഴക്കമുള്ളവയാണ് ---> ഗാന്ധിജി.
25. മടിയന്മാരുടേയും മൂഡന്മാരുടേയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും. --> യൂങ്
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Subscribe to:
Post Comments (Atom)
11 comments:
അതിമനോഹരമായ
ഉപകാരപ്രദമായ
നിര്‍വചനങ്ങള്‍....
ആശംസകള്‍
ജീവിത വിജയം എല്ലാവരും ലക്ഷ്യമാക്കുന്ന ഒന്നാണ് . അതിന് സഹായകരമാകുന്ന ചില മഹദ് വചനങ്ങളാണ് താഴെകൊടുക്കുന്നത് . അവ ഒന്നോടിച്ച് വായിച്ചതുകൊണ്ടോ അല്ലെങ്കില്‍ കാണാപ്പാഠമാക്കിയതുകൊണ്ടോ കാര്യമില്ല. മനസ്സിരുത്തി വായിക്കണം . അതിനെക്കുറിച്ച് ചിന്തിക്കണം . ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടോ എന്ന് വിലയിരുത്തണം. നമ്മുടെ സ്വഭാവവുമായി ഈ മഹദ് വചനളെ താരതമ്യം ചെയ്യണം . ഒരു ദിവസം ഒരെണ്ണമെങ്കിലും നടപ്പാക്കണമെന്ന് പറയുകയല്ല നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത് . കാലത്ത് എണീക്കുമ്പോള്‍ പ്രസ്തുത മഹദ് വചനത്തെ ക്കുറിച്ച് ഓര്‍ക്കുക. വൈകീട്ട് അത് നടപ്പിലാക്കുവാന്‍ ശ്രമിച്ചതില്‍ എത്രമാത്രം വിജയിച്ചു എന്ന് വിശകലനം ചെയ്യുക. അത്രമാത്രം . നിങ്ങള്‍ മുന്നേറുകയായി. ആശംസകള്‍ നേര്‍ന്നുകൊണ്ട് ...
നന്ദി....
ജ്ഞാനികള്‍ മറ്റുള്ളവരുടെ തെറ്റില്‍നിന്നും വിഡ്ഡികള്‍ സ്വന്തം തെറ്റില്‍നിന്നും പഠിക്കുന്നു...
അങ്ങനെയാണെങ്കില്‍ ഞാനും വിഡ്ഡിയാ...(ഇന്നേ അത് അറിയുന്നുള്ളു എന്നൊന്നും ചോദിക്കല്ലേ,, ഞാന്‍ സീരിയസ്സായി പറഞ്ഞതാ)...
നന്ദി ഈ മഹദ് വചനങ്ങള്‍ക്ക് ...
നമ്മുടെ പ്രതിയോഗിയുടെ സ്ഥാനത്തേക്ക് കടന്നു വരികയും അവരുടെ വീക്ഷണഗതി മനസ്സിലാക്കുകയും ചെയ്താല്‍ ഈ ഭൂമുഖത്തെ ദുരിതങ്ങളുടേയും തെറ്റിദ്ധാരണകളുടേയും മുക്കാല്‍ ഭാഗം ഇല്ലാതാകും. ---> ഗാന്ധിജി
:)
:)
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്.. ഞാനിതിന്റെ പ്രിന്റ് എടുക്കുന്നു.. വളരെ നന്ദി.. ഇനിയും പ്രതീക്ഷിക്കുന്നു
വളരെ ഉപകാരപ്രദമായ മഹത് വചനങ്ങൾ ഇത് ഞാൻ എഴുതിയെടുത്തു
വളരെ ഉപകാരപ്രദമായ മഹത് വചനങ്ങൾ ഇത് ഞാൻ എഴുതിയെടുത്തു
പാപത്തിന്റെ കഥ പറഞ്ഞു തുടങ്ങിയവൻ തന്നെ ആയിരിക്കും പുണ്യത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നതും....
നല്ലത്
Post a Comment