എന്തുകാര്യവും പഠിയ്ക്കണമെങ്കില്‍ നമുക്ക് മുന്നറിവുകള്‍ അഥവാ ശേഷികള്‍ വേണമല്ലോ. അതുകൊണ്ടുതന്നെ ഈ അദ്ധ്യായം പഠിയ്ക്കുന്നതിനുവേണ്ട മുന്നറിവുകള്‍ താഴെ കോടുക്കുന്നു . ഈ മുന്നറിവുകള്‍ അഞ്ചുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ്.അതിനാല്‍ ഈ അറിവുകള്‍ നേടിയാല്‍ മാത്രമേ പത്താം ക്ലസ്സിലെ ഈ അദ്ധ്യായം പഠിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. ഈ മുന്നറിവുകള്‍ ഇല്ലെങ്കില്‍ അവ പ്രസ്തുത ക്ലാസ്സിലെ പുസ്തകത്തില്‍ നിന്ന് അവ നേടുക . ഇതു ചെയ്തില്ലെങ്കില്‍ മുന്നറിവുകള്‍ നല്‍കുന്ന ശേഷികളുടെ അഭാവം നിങ്ങളില്‍ പ്രകടമാകും.അത് സുഗമമായ പഠനത്തില്‍ വിരസത ഉണ്ടാക്കുകയും അതുവഴി പഠനത്തെ തടസപ്പെടുത്തുകയും ചെയ്യും .
മുന്നറിവുകള്‍
1.താപം ,താപനില എന്നിവ തമ്മിലുള്ള വ്യത്യാസം
ഉദാ:- തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പനി അളക്കുമ്പോള്‍ അവിടെ രേഖപ്പെടുത്തുന്നത് താപമാണോ അതോ താപനിലയോ ?
(ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ സാധിച്ചാല്‍ അക്കാര്യം അറിയാമെന്നുവിചാരിയ്ക്കാം.)
2.താപനില അളക്കാന്‍ ഉപയോഗിയ്ക്കുന്ന യൂണിറ്റുകള്‍ --
ഉദാ:- പൂജ്യം ഡിഗ്രി സെല്‍ഷ്യസ്, 100 ഡിഗ്രി സെല്‍ഷ്യസ്, 37 ഡിഗ്രി സെല്‍ഷ്യസ് ,പൂജ്യം കെല്‍വിന്‍ ,273 കെല്‍വിന്‍ ,373 കെല്‍വിന്‍ എന്നിവയുടെ പ്രത്യേകതകളെന്ത് ?
3.ഗതികസിദ്ധാന്തം
ഉദാ:-താഴെ പറയുന്ന പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്നു വ്യക്തമാക്കുക.തെറ്റുണ്ടെങ്കില്‍ അതിന്റെ കാരണം വിശദമാക്കി തിരുത്തുകയും ചെയ്യുക
( a ) വസ്തുവിനെ ചൂടാക്കുമ്പോള്‍ തന്മാത്രകളുടെ ഗതികോര്‍ജ്ജം വ്യത്യാസപ്പെടുന്നില്ല.
( b ) ഖരാവസ്ഥയിലാണ് തന്മാത്രകള്‍ക്ക് ചലനസ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍
( c ) തന്മാത്രകളുടെ ഗതികോര്‍ജ്ജം കുറഞ്ഞാല്‍ ദ്രാവകം വാതകമായി മാറുന്നു.
4.തിളനില ,ഖരണാങ്കം,ദ്രവണാങ്കം,തിളയ്ക്കല്‍ ,ദ്രവീകരണം ,ബാഷ്പീകരണം
ഉദാ:- (1) താപം എന്ന അദ്ധ്യായത്തില്‍ നിന്ന് ഒരു സെമിനാര്‍ അവതരിച്ചപ്പോള്‍ ബിനുവും ലാലുവും തമ്മിലൊരു തര്‍ക്കം ഉണ്ടായി. ‘പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ‘ എന്നത് ജലത്തിന്റെ ഖരണാങ്കമാണെന്ന് ബിനുവും അതല്ല മഞ്ഞുകട്ടയുടെ ദ്രവണാങ്കമാണെന്ന് ലാലുവും വാദിച്ചു. ഏതാണ് ശരി? സെമിനാര്‍ അവതരണവേളയില്‍ മോഡറേറ്ററായിരുന്ന മിനിടീച്ചര്‍ എങ്ങനെ ഈ പ്രശ്നം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തീട്ടുണ്ടാകും?
ഉദാ:-(2) വെള്ളം എത്രതന്നെ തിളപ്പിച്ചാലും അതിന്റെ തിളനില 100 ഡിഗ്രി സെല്‍ഷ്യസ്സില്‍ നിന്ന് ഉയരാത്തതെന്തുകൊണ്ട് ?
ഉദാ:-(3) നനഞ്ഞ തുണി തണലത്തിട്ടാലും ഉണങ്ങുന്നതെന്തുകൊണ്ട് ?
ഉദാ:-(4) കാറ്റത്തിട്ട നനഞ്ഞ തുണി വളരേ വേഗത്തില്‍ ഉണങ്ങുന്നതെന്തുകൊണ്ട് ?
5.അന്തരീക്ഷമര്‍ദ്ദം
ഉദാ:- (1) ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളിലെത്തുമ്പോള്‍ നമുക്ക് ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതെന്തുകൊണ്ട് ?
ഉദാ:-(2) ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളിലെത്തുമ്പോള്‍ ചിലര്‍ക്ക് മൂക്കില്‍ക്കൂടി രക്തസ്രാവം ഉണ്ടാകുന്നതെന്തുകൊണ്ട് ?
ഉദാ:-(3) ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളില്‍ വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പാത്രം തുറന്നുവെയ്ക്കരുതെന്നു പറയുന്നതെന്തുകൊണ്ട് ?
ഉദാ:-(4) വായു നിറച്ച ബലൂണ്‍ വെയിലത്തുവെച്ചാല്‍ പൊട്ടുന്നതെന്തുകൊണ്ട് ?
ഉദാ:-(5) വായു നിറച്ച ബലൂണ്‍ കൈയ്യില്‍വെച്ച് അമര്‍ത്തിയാല്‍ പൊട്ടുന്നതെന്തുകൊണ്ട് ?
ഉദാ:-(6) പ്രഷര്‍കുക്കറില്‍ ഭക്ഷണം വേവാന്‍ അധികസമയമെടുക്കാത്തതെന്തുകൊണ്ട് ?
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Monday, April 30, 2007
Sunday, April 29, 2007
1. പത്താം ക്ലാസുകാര്‍ക്ക് വെക്കേഷന്‍ ക്ലാസ്സുകള്‍ തുടങ്ങാറായി
പലസ്ക്കൂളുകളിലും മേയ് ആദ്യവാരത്തില്‍ തന്നെ പത്താം ക്ലാസുകാര്‍ക്ക് വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിയ്ക്കുന്നതാണ് . പക്ഷെ ,പല കുട്ടികളും വെക്കേഷന്‍ ക്ലാസുകള്‍ ഗൌരവമായി എടുക്കാറില്ല. അത് വലിയ ദോഷം ചെയ്യും. വെക്കേഷന്‍ ക്ലാസിനുവേണ്ടീയുള്ള തയ്യാറെടൂപ്പില്‍ ടെക്‍സ്റ്റ് ബുക്കുകളും നോട്ടുബുക്കുകളുമൊക്കെ ഉള്‍പ്പെടുന്നു.എല്ലാ വിഷയത്തിലേയും ആദ്യത്തെ അദ്ധ്യായങ്ങള്‍ ഒന്നു വായിച്ചതിനുശേഷം ക്ലാസിലേയ്ക്കു പോകുക.(സ്ക്കൂള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലൊക്കെ പാഠ പുസ്തകങ്ങള്‍ എത്തിയിട്ടുണ്ടാകും ) പുതിയൊരു അദ്ധ്യയന വര്‍ഷത്തിന് ആശംസകള്‍ നേരുന്നു.
Subscribe to:
Posts (Atom)