Tuesday, September 18, 2007

31. പന്നിയാറില്‍ വില്ലനായത് പെന്‍സ്റ്റോക്ക് പൈപ്പ്

പന്നിയാര്‍ പവര്‍ഹൌസിലെ പൈപ്പ് തകര്‍ന്ന് മരിച്ച ജീവനക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അടിമാലി : പെന്‍‌സ്റ്റോക്ക് പൈപ്പുകളിലൊന്നിന്റെ ചോര്‍ച്ചയായിരുന്നു ഇന്നലെ വെള്ളത്തൂവലിനു സമീപം സര്‍ജ്‌കുന്നില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പാച്ചില്‍ ദുരന്തത്തിനുകാരണം . അണക്കെട്ടില്‍നിന്നും വൈദ്യുതനിലയത്തിലേയ്ക്ക് ജലം കൊണ്ടുവരുന്നവയാണ് പെന്‍‌സ്റ്റോക്ക് പൈപ്പുകള്‍ .
അണക്കെട്ടില്‍നിന്ന് ടണല്‍ വഴി എത്തിക്കുന്ന ജലം അവിടെനിന്നു പെന്‍സ്റ്റോക്ക് പൈപ്പു വഴിയാണ് പവര്‍ ഹൌസിലെത്തുക .ഈ പൈപ്പുകളുടെ വ്യാസം ക്രമേണ കുറച്ചുകൊണ്ടുവന്ന് ജലപ്രവാഹത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചാണ് ടര്‍ബൈനുകള്‍ കറക്കുന്നത് .ഇവിടെ പൊന്മുടിയിലെ ഡാമില്‍നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരെയാണ് പന്നിയാര്‍ പവര്‍ ഹൌസ് .
ടണലിലൂടെ എത്തിക്കുന്ന ജലം സര്‍ജ് കുന്നില്‍വെച്ച് രണ്ടു പൈപ്പുകളായും പവര്‍ ഹൌസില്‍ വെച്ച് നാലു പൈപ്പുകളായം പിരിയും. ടണലില്‍നിന്ന് പൈപ്പിലേയ്ക്ക് വെള്ളം കയറുന്ന ഭാഗത്താണ് സര്‍ജ് എന്ന സംഭരണി. പെന്‍‌സ്റ്റോക്ക് പൈപ്പ് അടക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദം തടയാനാണ് ഈ സംവിധാനം.ദുരന്തത്തിനു വഴിമരുന്നിട്ടത് പൊന്മുടി അണക്കെട്ടില്‍ നിന്ന് പന്നിയാര്‍ പവര്‍ ഹൌസിലേയ്ക്ക് വെള്ളംകൊണ്ടുവരുന്നിടത്തെ ഇന്‍ലെറ്റ് വാല്വിന്റെ തകരാറാണ് . അണക്കെട്ടിലേയ്ക്ക് തുറക്കുന്ന ബട്ടര്‍ഫ്ലൈ വാല്‍‌വ് എന്നറിയപ്പെടുന്ന ഇത് അറ്റകുറ്റപ്പണിയില്‍ വന്ന വീഴ്ചമൂലം പൂട്ടാന്‍ കഴിഞ്ഞില്ല. അണക്കെട്ടിനോടു ചേര്‍ന്ന വാല്‍‌വ് ആദ്യമേ അടച്ചിരുന്നെങ്കില്‍ ജല പ്രവാഹത്തിന്റെ ശക്തി കുറയുമായിരുന്നു.വാല്‍‌വ് പ്രവര്‍ത്തിയ്ക്കാതെ വന്നതോടെ ജീവനക്കാര്‍ ചേര്‍ന്ന് സര്‍ജ് കുന്ന് വാല്‍‌വ് ഹൌസിലെ വാല്‍‌വ് അടയ്ക്കുവാന്‍ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയത് .
(മനോരമ വാര്‍ത്ത)
വാല്‍ക്കഷണം :
പത്താംക്ലാസിലെ ഫിസിക്സില്‍ വൈദ്യുത പവര്‍ ഉല്പാദനവും വിതരണവും എന്ന അദ്ധ്യായം കുട്ടികള്‍ക്ക് പഠിയ്കാനുണ്ട് .

No comments:

Get Blogger Falling Objects