Std : X ഇന്‍ഫര്‍മേഷന്‍ ടെക്‍നോളജി
ബേസിക് പ്രോഗ്രാമില്‍ കൂടുതല്‍ വിവരങ്ങള്‍
(നാം മുന്‍പ് പഠിച്ചത് , Std : VIII)
1.അല്‍ഗരിതം എന്നാല്‍ എന്ത് ?
ഒരു പ്രത്യേക പ്രവര്‍ത്തി ചെയ്യാന്‍ വേണ്ട അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങളുടെ ശ്രേണിയെയാണ് അല്‍ഗരിതം എന്നുപറയുന്നത് .
2.കമ്പ്യൂട്ടര്‍ പ്രോഗ്രാം എന്നാല്‍ എന്ത് ?
കമ്പ്യൂട്ടറിനെക്കൊണ്ട് ഒരു നിശ്ചിത പ്രവര്‍ത്തി ചെയ്യിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളുടെ സംഹിതയെയാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാം എന്നു പറയുന്നത് .
3.കമ്പ്യൂട്ടര്‍ ഭാഷ എന്തെന്നു വ്യക്തമാക്കുക ?
പ്രോഗ്രാമുകള്‍ എഴുതുവാന്‍ സഹായിക്കുന്ന പദങ്ങളും ചിഹ്നങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയതാണ് കമ്പ്യൂട്ടര്‍ ഭാഷ.
4.കമ്പ്യൂട്ടര്‍ ഭാഷയ്ക്ക് ഉദാഹരണങ്ങള്‍ എഴുതുക ?
BASIC,FORTRAN,COBOL,C,C++,( സി പ്ലസ് പ്ലസ് ) C# ( സി ഷാര്‍പ്പ് ) ,ജാവ
5.BASICന്റെ പൂര്‍ണ്ണ രൂപമെഴുതുക ?
Beginners All purpose Symbolic Instruction Code
6.ബേസിക്കിലെ നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം വ്യക്തമാക്കുക ?
PRINT: നമുക്ക് ലഭ്യമാകേണ്ട വിവരങ്ങള്‍ കമ്പ്യൂട്ടര്‍ അതിന്റെ സ്ക്രീനില്‍ കാണിച്ചുതരുന്നതിനാണ് PRINT നിദ്ദേശം ഉപയോഗിക്കുന്നത്
ഉദാ:- (1) PRINT “8+6” ........ സ്ക്രീനില്‍ 8+6 എന്നു കാണുന്നു
(2) PRINT 8+6.............സ്ക്രീനില്‍ 14 എന്നു കാണുന്നു
(3) PRINT 3*5..............സ്ക്രീനില്‍ 15 എന്നു കാണുന്നു
(PRINT നിര്‍ദ്ദേശത്തിനുശേഷം ഒരു ഗണിതക്രിയ കൊടുത്താല്‍ അതിന്റെ ഉത്തരവും,ക്വട്ടേഷന്‍ ചിഹ്നത്തിനുള്ളില്‍ കൊടുത്താല്‍ അതേപടിയും സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടും)
ഉദാ:- (1) PRINT “M=”,2*20 ........ സ്ക്രീനില്‍ M= 40 എന്നു കാണുന്നു
(2) PRINT "25x25=" ; 25*25...........സ്ക്രീനില്‍ 25x25=625 എന്നു കാണുന്നു കോമക്കുപകരം സെമീകോളന്‍ (;)കൊടുത്തപ്പോള്‍ രണ്ടാമത്തെ ഭാഗം ആദ്യഭാഗത്തിനോട് കൂടുതല്‍ അടുത്തായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
CLS : സ്ക്രീനില്‍നിന്ന് പഴയകാര്യങ്ങള്‍ തുടച്ചുകളഞ്ഞ് സ്ക്രീന്‍ വൃത്തിയാക്കി നാം ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമിന്റെ മാത്രം ഫലം പ്രദര്‍ശിപ്പിക്കുന്നതിനാണ് CLS നിര്‍ദ്ദേശം ഉപയോഗിക്കുന്നത് .
LET : ഒരു ചരത്തിന് വില കൊടുക്കാന്‍ ഉപയോഗിക്കുന്നു
INPUT : ഒരു ചരത്തിനു വില നിര്‍വ്വചിക്കുന്നതിനുപകരം പ്രോഗ്രാം റണ്‍ ചെയ്യുന്ന സമയത്ത് കീ ബോര്‍ഡ് വഴി ചരത്തിന്റെ വില സ്വീകരിക്കാന്‍ ഉപയോഗിക്കുന്നു
FOR-- NEXT :ഏതെങ്കിലും ഒരു നിര്‍ദ്ദേശം ഒരു നിശ്ചിത തവണ ആവര്‍ത്തിക്കാന്‍
ഉദാ:-(1) WELCOMEഎന്ന പദം പത്തുതവണ സ്ക്രീനില്‍ എഴുതിക്കാണിക്കുന്ന പ്രോഗ്രാം തയ്യാറാക്കുക
10 FOR N=1 TO 10
20 PRINT " WELCOME"
30 NEXT N
ഉദാ:-(2) ഒന്നുമുതല്‍ പത്തുവരെയുള്ള സംഖ്യകള്‍ സ്ക്രീനില്‍ പ്രിന്റ് ചെയ്യുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക
10 FOR N=1 TO 10
20 PRINT N
30 NEXT N
ഉദാ:-(3) ഒന്നുമുതല്‍ 100 വരെയുള്ള സൊഖ്യകളുടെ വര്‍ഗ്ഗം കാണുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക
10 FOR X=1 TO 10
20 PRINT X*X
30 NEXT X
ഉദാ:-(4) ഒന്നുമുതല്‍ 100 വരെയുള്ള സൊഖ്യകളുടെ വ്യുല്‍ക്രമം കാണുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക
10 FOR X=1 TO 100
20 PRINT 1/ X
30 NEXT X
ഉദാ:-(5) ഒരു സംഖ്യയും അതിന്റെ വര്‍ഗ്ഗവും വ്യുല്‍ക്രമവും ഒരുമിച്ചു കാണുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക
10 FOR X=1 TO 100
20 PRINT X,X*X,1/ X
30 NEXT X
(NOTE: FOR --NEXT ലൂപ്പില്‍ ലഭ്യമായിട്ടുള്ള മറ്റൊരു സംവിധാനം , എണ്ണല്‍ സംഖ്യകളെ തുടര്‍ച്ചയായി മാറ്റം വരുത്തുന്നതിനുപകരമായി പടിപടിയായി മാറ്റം വരുത്തുവാന്‍ കഴിയും എന്നതാണ് .ഇതിന് FOR N= 1 TO 10 എന്നതിനു പിന്നാലെ STEP എന്ന പദം കൂടി ചേര്‍ത്താല്‍ മതിയാകും)
ഉദാ:-(6) 1,3,5,7,9 എന്നീ സംഖ്യകള്‍ തുടര്‍ച്ചയായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക
10 FOR N=1 TO 10 STEP 2
20 PRINT N
30 NEXT N
ഉദാ:-(7) 1 മുതല്‍ പത്ത് വരെയുള്ള എണ്ണല്‍ സംഖ്യകള്‍ അവരോഹണക്രമത്തില്‍ എഴുതുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
10 FOR N=10 TO 1 STEP -1
20 PRINT N
30 NEXT N
SCREEN 1 : ചിത്രം വരക്കുന്നതിനാവശ്യമായ സ്ക്രീന്‍ ലഭിക്കുന്നതിന് ഉപയോഗിക്കുന്നു
PSET:ഒരു ബിന്ദു അടയാളപ്പെടുത്താന്‍
LINE : രേഖാഖണ്ഡം വരക്കുന്നതിന് ഉപയോഗിക്കുന്നു. (ഉദാ:- LINE (100,50 ) -- (200,50 )
CIRCLE : വൃത്തം വരക്കുന്നതിന് ഉപയോഗിക്കുന്ന നിര്‍ദ്ദേശം (ഉദാ:- CIRCLE (150,100),50
ഉദാ:-(8) ഒരു ചതുരത്തിനുള്ളില്‍ വൃത്തം വരക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
10 SCREEN 1
20 LINE (100,50)-- (200,50)
30 LINE (200,50)-- (200,150)
40 LINE (200,150)-- (100,150)
50 LINE (100,150)-- (100,50)
60 CIRCLE (150,100),50
70 END
SOUND : ശബ്ദം ഉണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശം (ഉദാ:- SOUND 2000,15 ഈ ഒറ്റവരി പ്രോഗ്രാം ആവശ്യപ്പെടുന്നത് 2000 Hz ഫ്രീക്വന്‍സിയുള്ള ശബ്ദം 15 സെക്കന്‍ഡ് സമയത്തേക്ക് പുറപ്പെടുവിക്കാനാണ് .വിസില്‍ പോലെയുള്ള ശബ്ദം നമുക്ക് കമ്പ്യൂട്ടറില്‍നിന്നു കേള്‍ക്കാം.
ഉദാ:-(9) തംബുരു മൂളുന്നതിന്റെ ശബ്ദം കേള്‍ക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക
10 SOUND 300,15
20 SOUND 450,15
30 SOUND 600,15
ഉദാ:-(10) 100 തവണ തംബുരു മീട്ടുന്നതിന്റെ പ്രോഗ്രാം തയ്യാറാക്കുക ?
10 FOR N=1 TO 100
20 SOUND 300,15
30 SOUND 450,15
40 SOUND 600,15
50 NEXT N
ഉദാ:-(11) മായാമാളവഗൌളത്തിന്റെ ആരോഹണം കേള്‍ക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
10 SOUND 300,15
20 SOUND 320,15
30 SOUND 375,15
40 SOUND 399,15
50 SOUND 450,15
60 SOUND 480,15
70 SOUND 563,15
80 SOUND 600,15
ഉദാ:-(11) വ്യവസായശാലകളിലെ സൈറണിന്റെ ശബ്ദം കേള്‍ക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
(പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ ആവൃത്തി ക്രമേണ കൂട്ടുക എന്നതാണ് സൈറണിന്റെ പ്രത്യേകത )
10 FOR N = 1000 TO 2000 STEP 100
20 SOUND N,10
30 NEXT N
(ബ്ലാസിക് -- നാം മുന്‍പ് പഠിച്ചത് )
1. ഇന്റര്‍പ്രട്ടറുകള്‍ എന്നാലെന്ത് ? ഉദാഹരണമെഴുതുക ?
ബേസിക് ഭാഷയിലെ പ്രോഗ്രാമുകള്‍ കമ്പ്യൂട്ടര്‍ മനസ്സിലാക്കി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഫലം കാണിക്കുന്നതിന് , ഇവ മെഷീന്‍ ഭാഷയിലേയ്ക്ക് മാറ്റേണ്ടതുണ്ട്. ഇങ്ങനെ ബേസിക് ഭാഷയിലെഴുതുന്ന പ്രോഗ്രാമുകള്‍ മെഷീന്‍ ഭാഷയിലേയ്ക്ക് മാറ്റുന്ന ദ്വിഭാഷി പ്രോഗ്രാമുകളാണ് ഇന്റര്‍പ്രട്ടറുകള്‍.
ഉദാ:- ബ്ലാസിക്, ക്യൂ ബേസിക് ....
2.ബ്ലാസിക് എന്നാല്‍ എന്ത് ? അത് പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ ?
ബേസിക് ഭാഷയ്ക്ക് അനേകം ഇന്റര്‍പ്രട്ടറുകള്‍ ലഭ്യമാണ് .ഐറ്റി @ സ്കൂള്‍ഗ്നു / ലിനക്സ് ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഇന്റര്‍പ്രട്ടറാണ് ബ്ലാസിക് .
(1)പ്രോഗ്രാം എഴുതിയ ശേഷം ബ്ലാസിക് ഇന്റര്‍പ്രട്ടര്‍ എടുത്ത് അതില്‍ ‘ റണ്‍‘ ചെയ്യിക്കുക അല്ലെങ്കില്‍ (2) നേരിട്ട് ബ്ലാസിക്കില്‍ പ്രോഗ്രാം എഴുതി ‘റണ്‍’ ചെയ്യിച്ചാലും മതി.
3.ബ്ലാസിക് ടെര്‍മിനല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ ?
Applications-->Programming-->Blassic
4.Blassic ല്‍ പുതിയ ഒരു പ്രോഗ്രാം തുടങ്ങുന്നതെങ്ങനെ ?
പ്രോഗ്രാം തുടങ്ങുമ്പോള്‍ ലൈന്‍ നമ്പര്‍ ഉപയോഗിക്കുക. പ്രോഗ്രാം പൂര്‍ത്തീകരിയ്ക്കുമ്പോള്‍ അവസാന വരിയില്‍ END എന്ന് എഴുതേണ്ടതാണ് .ഈ വരിയ്ക്ക് ലൈന്‍ നമ്പര്‍ ഇടേണ്ടതില്ല.END ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ അടുത്ത വരിയിലായി OK തനിയെ വന്നുകൊള്ളും.
5.Blassic ല്‍ പ്രോഗ്രാം സേവ് ചെയ്യുന്നതെങ്ങനെ ?
save എന്ന് ടൈപ്പ് ചെയ്ത് കൊട്ടേഷനില്‍ ഫയലിന്റെ പേര് കൊടുത്താല്‍ മതി.( save"file name") ഇങ്ങനെ ചെയ്താല്‍ ഡസ്ക് ടോപ്പില്‍ ഫയല്‍ സേവ് ചെയ്യപ്പെടുന്നു.
6.Blassic ല്‍ നിര്‍മ്മിച്ച ഒരു പ്രോഗ്രാം ഹോമിലുള്ള ഒരു യൂസറില്‍ നിലവിലുള്ള ഒരു ഫോള്‍ഡറില്‍ സേവ് ചെയ്യുന്നതെങ്ങനെ ?
save"/home/user name / folder name / file name / " ഇത് ടൈപ്പ് ചെയ്യുക
7.Blassic ല്‍ സേവ് ചെയ്ത് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ ?
run എന്ന് ടൈപ്പ് ചെയ്ത ശേഷം ഫയലിന്റെ പേര് ടൈപ്പ് ചെയ്യുക .(run"file name ") തുടര്‍ന്ന് Enter ബട്ടണ്‍ അമര്‍ത്തുക ..അപ്പോള്‍ പ്രോഗ്രാമിന്റെ ഫലം അതേ വിന്‍ഡോയില്‍ തന്നെ അടുത്ത വരികളിലായി കാണാവുന്നതാണ് .
8.Blassic ല്‍ മുന്‍പ് സേവ് ചെയ്ത ഒരു പ്രോഗ്രാം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതെങ്ങനെ ?
load എന്ന് ടൈപ്പ് ചെയ്ത് കൊട്ടേഷനില്‍ ഫയല്‍ നെയിം ടൈപ്പ് ചെയ്യുക .(load "file name") ശരിയായ പാതയാണ് ടൈപ്പ് ചെയ്തതെങ്കില്‍ അടുത്ത വരിയിലായി OK പ്രത്യക്ഷപ്പെടും. തുടര്‍ന്ന് പ്രോഗ്രാം കാണുന്നതിനായി list എന്ന് ടൈപ്പ് ചെയ്യുക .
9.Blassic ല്‍ ഒരു പ്രോഗ്രാം Edit ചെയ്യുന്നതെങ്ങനെ ?
പ്രോഗ്രാമിലെ ഒരു വരി പുതുക്കുക , ഒഴിവാക്കുക ,വരികള്‍ക്കിടയില്‍ പുതുതായി ഒരു വരി ചേര്‍ക്കുക തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നത് Edit നിര്‍ദ്ദേശമാണ് . ഒരു പുതിയ വരി ചേര്‍ക്കുന്നതിന് ( ഉദാഹരണമായി line No: 5 ) മേല്‍പ്പറഞ്ഞ പ്രോഗ്രാമില്‍ അടുത്ത വരിയിലായി Edit 5 എന്ന് ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക. അതിനുശേഷം കര്‍സര്‍ പ്രത്യക്ഷപ്പെടുന്നിടത്ത് നമുക്ക് ചേര്‍ക്കേണ്ടത് ടൈപ്പ് ചെയ്ത് ചേര്‍ക്കുക .തുടര്‍ന്ന് പ്രോഗ്രാം ലിസ്റ്റ് ചെയ്ത് കാണാവുന്നതാണ് .പുതിയ നിര്‍ദ്ദേശം ചേര്‍ത്തുകണ്ടതിനുശേഷം സേവ് ചെയ്യുക .
10. ടെക്‍സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് ബേസിക് പ്രോഗ്രാം ചെയ്യുന്നതെങ്ങനെ ?
Applications-->Accessories-->Text editor.അപ്പോള്‍ ജി എഡിറ്റ് തുറന്നുവരും. അതില്‍ പ്രോഗ്രാം ടൈപ്പ് ചെയ്ത് സേവ് ചെയ്യുക .ഇനി ഒരു ടെര്‍മിനല്‍ തുറക്കുക (ടെര്‍മിനല്‍ തുറക്കുവാന്‍ Applications--> System Tools--> Terminal .OR Desktop --> Right click -->Terminal) ഇങ്ങനെ തുറന്നുവരുന്ന ടെര്‍മിനലില്‍ cd Desktop എന്ന് ടൈപ്പ് ചെയ്യുക (ഫയല്‍ സേവ് ചെയ്തിരിക്കുന്ന ഡയറക്ടറിയിലേയ്ക്ക് മാറാനാണ് ഇങ്ങനെ ചെയ്യുന്നത് ) . Enter കീ അമര്‍ത്തുക.
ഇനി ബ്ലാസിക്കില്‍ പ്രവേശിക്കണം. അതിനായി Desktop ല്‍ നിന്നുകൊണ്ട് blassic എന്ന് ടൈപ്പ് ചെയ്യുക .അപ്പോള്‍ ബ്ലാസിക് ടെര്‍മിനല്‍ തുറന്നുവരുന്നു.അടുത്തതായി ഫയല്‍ ലോഡ് ചെയ്യണം .സേവ് ചെയ്തീട്ടുള്ള ഫയല്‍ ബ്ലാസിക്കിലേയ്ക്ക് കൊണ്ടുവരുന്ന പ്രക്രിയക്കാണ് Load എന്നു പറയുന്നത് .load എന്ന വാക്കിനുശേഷം കൊട്ടേഷനുള്ളില്‍ ഫയലിന്റെ പേര് ചേര്‍ക്കണം. Load “file name" എന്ന് ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുമ്പോള്‍ ഫയല്‍ ലോഡ് ചെയ്യപ്പേടുന്നു. ഇനി പ്രോഗ്രാം ലിസ്റ്റ് ചെയ്യണം . ലോഡ് ചെയ്ത പ്രോഗ്രാം തുറന്നുകാണുന്നതിന് അടുത്ത വരിയിലായി list എന്ന് ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.അവസാനമായി, പ്രോഗ്രാം റണ്‍ ചെയ്യണം പ്രോഗ്രാം പ്രവര്‍ത്തിച്ചുകാണുന്നതിന് run എന്ന് ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.
Std:10
1.സ്‌ട്രിങ്ങുകള്‍ (Strings) എന്തെന്നു വ്യക്തമാക്കുക ?
പേരുകള്‍ ,സ്ഥലപ്പേരുകള്‍ , ആളുകലുടെ പേരുകള്‍ മുതലായ അക്ഷരങ്ങളുടെ ശ്രേണിയെ സ്‌ട്രിങ്ങുകള്‍ എന്നു പറയുന്നു.സ്‌ട്രിങ്ങുകളെ പറ്റി പറയുമ്പോള്‍ അതിനെ ഡബ്ബിള്‍ കോട്ടിനുള്ളില്‍ (“...”) എഴുതണം . സ്‌ട്രിങ്ങുകളെ സൂക്ഷിക്കുന്ന ചരങ്ങളെ സ്‌ട്രിങ്ങ് ചരങ്ങള്‍ എന്നു പറയുന്നു.സ്‌ട്രിങ്ങ് ചരങ്ങളുടെ പേരുകള്‍ അവസാനിക്കുന്നത് $ (ഡോളര്‍ ) എന്ന ചിഹ്നത്തിലാവണം .ഉദാ:- A$,K$, MY NAME$
2.സ്‌ട്രിങ്ങുകള്‍ ഉള്‍പ്പെടുന്ന ഒരു ലഘു പ്രോഗ്രാം തയ്യാറാക്കുക ?
10 CLS
20 A$ = "GOOD"
30 B$ = "MORNING"
40 C$ = A$+ B$
50 PRINT C$
60 END
3.നമ്മുടെ പേര്‍ കീ ബോര്‍ഡ് വഴി സ്വീകരിച്ച് നമ്മോട് HELLO പറയുന്ന ഒരു പ്രോഗ്രാം തയ്യാറാക്കുക ?
10 PRINT " ENTER YOUR NAME "
20 INPUT A$
30 B$ = " Hello" + A$
40 PRINT B$
50 END
4.സ്‌ട്രിങ്ങ് ഫങ്‌ഷനുകള്‍ എന്നാലെന്ത് ?
ഒരു സ്‌ട്രിങ്ങ് തന്നിരുന്നാല്‍ അതിന്റെ നീളം കണ്ടുപിടിക്കുന്നതിനും സ്‌ട്രിങ്ങിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രമായി വേര്‍തിരിച്ചെടുക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്നവയെ സ്‌ട്രിങ്ങ് ഫങ്‌ഷനുകള്‍ എന്നു പറയുന്നു.
5. പ്രധാനപ്പെട്ട സ്‌ട്രിംങ്ങ് ഫങ്‌ഷനുകള്‍ ഏവ?
LEN ( ) , LEFT$ ( ) , RIGHT$ ( ) , MID $ ( )
6. LEN ( ) എന്തെന്ന് വ്യക്തമാക്കുക ?
ഒരു സ്‌ട്രിങ്ങിന്റെ നീളം എന്നത് അതില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങളുടേയും സ്പേസിന്റേയും എണ്ണമാണ് . ഒരു സ്‌ട്രിങ്ങിന്റെ നീളം കണ്ടുപിടിക്കുന്നതിനാണ് LEN ( ) ഉപയോഗിക്കുന്നത് .
7.LEN ( ) ഉപയോഗിച്ചുള്ള ഒരു പ്രോഗ്രാം നിര്‍ദ്ദേശിക്കുക ?
10 A$ = "BASIC PROGRAM"
20 L=LEN(A$)
30 PRINT L
{A$ എന്ന ചരത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രിങ്ങിലെ അക്ഷരങ്ങളുടേയും സ്പേസിന്റേയും എണ്ണം 13 ആണ് . അതിനാല്‍ സ്ക്രീന്‍ ദൃശ്യം(ഔട്ട് പുട്ട് ) 13 ആയിരിയ്ക്കും }
8.LEFT$ ( ) എന്തെന്ന് വ്യക്തമാക്കുക ?
ഒരു സ്‌ട്രിങ്ങിന്റെ ഇടതുവശത്തുള്ള നിശ്ചിത ഭാഗം വേര്‍തിരിച്ചെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത് .
9.LEFT$ ( ) ഉപയോഗിച്ചുള്ള ഒരു പ്രോഗ്രാം നിര്‍ദ്ദേശിക്കുക ?
10 A$ = "BASIC PROGRAM"
20 B$ = LEFT$ ( A$, 5)
30 PRINT B$
{ ഇവിടെ LEFT$ നു ശേഷം വന്ന ബ്രാക്കറ്റില്‍ ആദ്യമായി ഏതു സ്‌ട്രിങ്ങിന്റെ ഭാഗമാണോ വേര്‍തിരിച്ചെടുക്കേണ്ടത് അതിന്റെ പേരും ( A$) പിന്നെ ഒരു കോമയ്ക്കു ശേഷം എത്ര അക്ഷരങ്ങളാണോ വേര്‍തിരിച്ചെടുക്കേണ്ടത് എന്നും എഴുതിയിരിക്കുന്നു . മുകളില്‍ പറഞ്ഞ പ്രോഗ്രാമിന്റെ ഔട്ട് പുട്ട് BASIC എന്നാണ്.
10 RIGHT$ ( ) എന്തെന്ന് വ്യക്തമാക്കുക?
ഒരു സ്‌ട്രിങ്ങിന്റെ വലതുവശത്തുള്ള നിശ്ചിത ഭാഗം വേര്‍തിരിച്ചെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത് .
11. RIGHT$ ( ) ഉപയോഗിച്ചുള്ള ഒരു പ്രോഗ്രാം നിര്‍ദ്ദേശിക്കുക ?
10 A$ = "BASIC PROGRAM"
20 B$ = RIGHT$ ( A$, 7)
30 PRINT B$
12.MID $ ( ) എന്തെന്ന് വ്യക്തമാക്കുക ?
ഒരു സ്‌ട്രിങ്ങിന്റെ ഇടയിലുള്ള ഒരു നിശ്ചിത ഭാഗം വേര്‍തിരിച്ചെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത് .
13..MID $ ( ) ഉപയോഗിച്ചുള്ള ഒരു പ്രോഗ്രാം നിര്‍ദ്ദേശിക്കുക ?
10 A$ = "BASIC PROGRAM"
20 B$ = MID$ ( A$, 9, 2)
30 PRINT B$
{ഇവിടെ MID $ ന് ശേഷം വന്ന ബ്രാക്കറ്റില്‍ മൂന്നു കാര്യങ്ങളാണ് കൊടുത്തിരിക്കുന്നത്. ആദ്യമായി വരുന്ന A$ എന്ന സ്‌ട്രിങ്ങിന്റെ പേരും , രണ്ടാമതായി വന്ന 9 എന്നത് എത്രാമത്തെ അക്ഷരം മുതലാണ് വേര്‍തിരിച്ചെടുക്കേണ്ടത് എന്നും, മൂന്നാമതായി വരുന്ന 2 എന്നത് എത്ര അക്ഷരങ്ങളാണ് വേര്‍തിരിച്ചെടുക്കേണ്ടത് എന്നും ആണ് . }
13.MOD എന്തെന്നു വ്യക്തമാക്കുക ?
ഒരു സംഖ്യയെ മറ്റൊരു സഖ്യകൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്നു.
14.ഒരു സംഖ്യ തന്നിരുന്നാല്‍ അത് ഒറ്റ സംഖ്യയാണോ ഇരട്ട സംഖ്യയാണോ എന്ന് പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
10 INPUT A
20 R = A MOD 2
30 IF R = 0 THEN PRINT " EVEN " ELSE PRINT " ODD" 40 END
No comments:
Post a Comment