Tuesday, December 04, 2007

48. Std: VIII PHYSICS മാതൃകാ ചോദ്യങ്ങള്‍ (അര്‍ദ്ധ വാര്‍ഷീകപ്പരീക്ഷ)

1താഴെ പറയുന്നവയുന്നവയുടെ യൂണിറ്റെഴുതുക ?
പ്രവേഗം , ത്വരണം , മന്ദീകരണം , വേഗത
2. താഴെ പറയുന്ന അക്ഷരങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക ?
cm, km , h , s ,m ,t ,a ,v , u
3. താഴെ പറയുന്നവയെ സദിശ അളവ് , അദിശ അളവ് എന്നിങ്ങനെ പട്ടികപ്പെടുത്തുക ?
ദൂരം , സമയം , സ്ഥാനാന്തരം ,വിസ്തീര്‍ണ്ണം , പ്രവേഗം ,മാസ് , ത്വരണം ,സാന്ദ്രത
4. പത്തുമീറ്റര്‍ ചുറ്റളവുള്ള വൃത്തത്തിന്റെ പരിധിയിലൂടെ ഒരാള്‍ സഞ്ചരിച്ച് തുടങ്ങിയിടത്തുതന്നെ എത്തുന്നു. അയാള്‍ സഞ്ചരിച്ച ദൂരമെത്ര ? അയാള്‍ക്കുണ്ടായ സ്ഥാനാന്തരമെത്രയായിരിക്കും ?
5.താഴെ പറയുന്ന പ്രസ്ഥാവനകള്‍ സദിശ അളവ് ,വേഗത , പ്രവേഗം ,അദിശ അളവ് ,ത്വരണം , മന്ദീകരണം , സമചലനം എന്നിവയെ സംബന്ധിക്കുന്നവയാണ് . അവ ഏതെന്ന് കണ്ടെത്തുക ?
(a) യൂണിറ്റ് സമയത്തില്‍ സഞ്ചരിച്ച ദൂരം
(b) യൂണിറ്റു സമയത്തിലുണ്ടായ സ്ഥാനാന്തരം
(c) യൂണിറ്റു സമയത്തിലുണ്ടായ പ്രവേഗമാറ്റം
(d) പ്രവേഗമാറ്റത്തിന്റെ വര്‍ദ്ധനവ്
(e) പ്രവേഗം കുറഞ്ഞു വരുമ്പോഴുണ്ടാകുന്ന പ്രവേഗമാറ്റനിരക്ക്
(f) ദിശ ചേര്‍ത്തു പറയുന്ന അളവുകള്‍
(g) ദിശ ചേര്‍ത്തു പറയേണ്ടാത്ത അളവുകള്‍
(h) തുല്യ സമയത്തില്‍ തുല്യ ദൂരം സഞ്ചരിക്കുന്ന വസ്തു
6.താഴെ പറയുന്ന സമവാക്യങ്ങള്‍ വേഗത ,പ്രവേഗം , ത്വരണം , വേഗതകളുടെ ശരാ‍ശരി , സഞ്ചാരത്തിന്റെ ശരാശരി വേഗത എന്നിവയെ സംബന്ധിക്കുന്നവയാണ് . അവ ഏതെന്നു കണ്ടെത്തുക ?
(a)       വേഗതകളുടെ തുക
          വേഗതകളുടെ എണ്ണം
(b)      ആകെ സഞ്ചരിച്ച ദൂരം
          അതിനെടുത്ത സമയം
(c)       ദൂരം
         സമയം
(d)       സ്ഥാനാന്തരം
          സമയം
(e)       പ്രവേഗമാറ്റം
          അതിനെടുത്ത സമയം
7. അവലംബകത്തെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ ‘നമ്മുടെ സ്കൂള്‍ കെട്ടിടം ചലനാവസ്ഥയിലാണ് എന്ന് നമുക്ക് പറയാമെന്ന് ‘ സുവിന്‍ പറഞ്ഞു. ഇതെങ്ങനെ സാദ്ധ്യമാകും ? നിങ്ങള്‍ക്ക് ഉത്തരം നിര്‍ദ്ദേശിയ്ക്കാമോ ?
8. സ്ഥാനാന്തരത്തെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ ‘ഒരാള്‍ 100 മീറ്റര്‍ സഞ്ചരിച്ച് പുറപ്പെട്ട അതേ സ്ഥാനത്തുതന്നെ തിരിച്ചെത്തിയാല്‍ സ്ഥാനാ‍ന്തരം പൂജ്യമായിരിക്കുമെന്ന് ‘ ദിവ്യ പറഞ്ഞു. ദിവ്യയുടെ പ്രസ്താവനയെക്കുറിച്ച് നിങ്ങള്ളുടെ അഭിപ്രായമെന്ത് ? എന്തുകൊണ്ട് ?
9. നിങ്ങളുടെ സ്കൂളിന്റെ കൊടിമരത്തിന്റെ സ്ഥാനം ഓഫീസ് റൂമിന്റെ വാതിലില്‍നിന്ന് 10 മീറ്റര്‍ നേരെ കിഴക്കാണ് സ്ഥിതിചെയ്യുന്നതെന്ന് സങ്കല്പിക്കുക . എങ്കില്‍ ഈ അളവ് ദൂരമാണോ അതോ സ്ഥാനാന്തരമാണോ ? എന്തുകൊണ്ട് ?
10 താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക
(a) മുകളിലേക്കെറിയുന്ന കല്ലിന്റെ ചലനം ത്വരണത്തിന് ഉദാഹരണമാണ് .
(b) ഉയരമുള്ള തെങ്ങില്‍നിന്ന് വീഴുന്ന തേങ്ങയുടെ പ്രവേഗം കുറയുന്നു.
(c) ഒരു വസ്തുവിന്റെ സ്ഥാനാന്തരം അത് ചലിക്കുന്ന പാതയെ ആശ്രയിച്ചിരിക്കുന്നു
(d) വിസ്തീര്‍ണ്ണം ഒരു സദിശ അളവാണ് .
11. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളെ അനുപ്രസ്ഥതരംഗം , അനുദൈര്‍ഘ്യതരംഗം എന്നിങ്ങനെ പട്ടികപ്പെടുത്തുക ?
(a) തരംഗത്തിന്റെ സഞ്ചാരദിശയ്ക്ക് ലംബമായി മാദ്ധ്യമത്തിലെ കണങ്ങള്‍ കമ്പനം ചെയ്യുന്നു.
(b) തരംഗത്തിന്റെ സഞ്ചാരദിശയ്ക്ക് സമാന്തരമായി മാദ്ധ്യമത്തിലെ കണങ്ങള്‍ കമ്പനം ചെയ്യുന്നു
(c) ശൃംഗങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം
(d) ഗര്‍ത്തങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം
(e) അടുത്തടുത്ത സമ്മര്‍ദ്ദിത പ്രദേശങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം
(f) അടുത്തടുത്ത മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം
(g) ഒരു സമ്മര്‍ദ്ദിത പ്രദേശവും തുടര്‍ന്ന് മര്‍ദ്ദം കുറഞ്ഞ പ്രദേശവും ഒന്നിനുപിറകെ മറ്റൊന്നായി സൃഷ്ടിക്കപ്പെടുന്നു.
12. താഴെ പറയുന്ന അക്ഷരങ്ങള്‍ ഒരു തരംഗവുമായി ബന്ധപ്പെട്ടതാണ് .അവ എന്തെന്നു വ്യക്തമാക്കുക ? u, v , a , Hz , dB
13. താഴെ പറയുന്ന പദങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക ?
ഇന്‍ഫ്രാസോണിക് ശബ്ദം , ശ്രവണപരിധി , അള്‍ട്രാസോണിക് ശബ്ദം , സൂപ്പര്‍സോണിക് ശബ്ദം , സബ്ബ്‌സോണിക്
14.താഴെ പറയുന്നവ ഒച്ച , സംഗീത സ്വരം എന്നിവയെ സംബന്ധിക്കുന്നവയാണ് . അവ ഏതെന്ന് വ്യക്തമാക്കാമോ ?
(a) കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്
(b) ക്രമമായ കമ്പനഫലമാണ്
(c) അരോചകമാണ്
(d) ഹൃദയ ഉത്തേജകമാണ്
(e) ആരോഗ്യത്തിന് ഹാനികരമാണ്
(f) ബധിരധയ്ക്ക് കാരണമാവുന്നു
15. താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക ?
(a) ഒരു സെക്കന്‍ഡില്‍ തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗദൈര്‍ഘ്യം
(b) ഒരു സെക്കന്‍ഡില്‍ ഒരു ബിന്ദുവിലൂടെ കടന്നുപോകുന്ന ശൃംഗങ്ങളുടേയോ ഗര്‍ത്തങ്ങളുടേയോ എണ്ണമാണ് തരംഗപ്രവേഗം
(c) ആവൃത്തിയുടെ യൂണിറ്റാണ് ഡെസിബെല്‍
(d) കേള്‍ക്കുന്ന ശബ്ദത്തിന്റെ കൂര്‍മ്മതയുടെ അളവാണ് ഗുണം
(e) f=v x t

No comments:

Get Blogger Falling Objects