Tuesday, January 08, 2008

53. Std: X Physics നമ്മുടെ പ്രപഞ്ചം ( വര്‍ക്ക്‍ഷീറ്റുകള്‍ )

വര്‍ക്ക്‍ഷീറ്റ് 8 (1) 2
താഴെ പറയുന്നവയില്‍നിന്ന് കൂട്ടത്തില്‍ പെടാത്തതിനെ കണ്ടുപിടിക്കുക അതിനു കാരണവും കണ്ടെത്തുക ?
1.ഫോട്ടോസ്പിയര്‍ ,ക്രോമോസ്ഫിയര്‍ ,അയണോസ്ഫിയര്‍ ,കൊറോണ
2.ബുധന്‍ , ശുക്രന്‍ , ഭൂമി , വ്യാഴം
3ശനി ,.ചൊവ്വ ,വ്യാഴം, യുറാനസ്
4.ബുധന്‍ ,വ്യാഴം , പ്ലൂട്ടോ , ശനി
5. ചൊവ്വ , ചന്ദ്രന്‍ , ബുധന്‍ , വ്യാഴം
6.ശനി ,യുറാനസ് , സൂര്യന്‍ ,നെപ്‌‌ട്യൂണ്‍
7. സൂര്യന്‍ ,ചന്ദ്രന്‍ , ശനി, പ്രോക്സിമ സെന്റാറി
8. cm, പ്രകാശവര്‍ഷം , m, km
9.സൂപ്പര്‍നോവ ,ന്യൂട്രോണ്‍ നക്ഷത്രം , ബ്ലാക്ക് ഹോള്‍ , കറുത്ത കുള്ളന്‍ ‍
10വെള്ളക്കുള്ളന്‍ , സൂപ്പര്‍ നോവ , കറുത്ത കുള്ളന്‍
11.ഓറിയോണ്‍ ,സ്കോര്‍പിയസ് , ലിബ്രാ , ഗാലറ്റിക് ബള്‍ജ്
12.GSLV , PSLV , ISRO
13.പ്രകാശവര്‍ഷം ,അസ്‌ട്രോണമിക്കല്‍ യൂണിറ്റ് , കിലോമീറ്റര്‍
14.ആര്യഭട്ട ,രോഹിണി,ഭാസ്കര , ഇന്‍സാറ്റ് ,സ്ഫുട്ട്‌നിക്ക്
15.വെള്ളക്കുള്ളന്‍ , ചുവന്ന ഭീമന്‍ , സൂപ്പര്‍ നോവ , കറുത്തകുള്ളന്‍
16. ടൈറ്റന്‍ , ചന്ദ്രന്‍ , ഇഡ , ഗാനിമീഡ
വര്‍ക്ക്‍ഷീറ്റ് : 8 (2)
താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക
1. സൂര്യന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം പ്രതിഫലിച്ചാണ് പ്രകാശിക്കുന്നത്
2.സൂര്യനില്‍ ധാരാളം ഹീലിയവും കുറഞ്ഞതോതില്‍ ഹൈഡ്രജനും അടങ്ങിയിരിക്കുന്നു.
3.ഹീലിയം ന്യൂക്ലിയസ്സുകളുടെ ഫിഷന്‍ വഴിയാണ് സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത്
4.ഫോട്ടോസ്ഫിയര്‍ പൂര്‍ണ്ണ സൂര്യഗ്രഹണ സമയത്തുമാത്രമേ ദൃശ്യമാകുകയുള്ളൂ.
5.സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളിയാണ് ഫോട്ടോസ്ഫിയര്‍
6.ഫോട്ടോസ്ഫിയറിനും ക്രോമോസ്ഫിയറിനും ഇടയിലാണ് കൊറോണ സ്ഥിതിചെയ്യുന്നത് .
7.ക്രോമോസ്ഫിയറിന്റെ മഞ്ഞ നിറത്തിനു കാരണം ചൂടുപിടിച്ച ഹൈഡ്രജനാണ് .


വര്‍ക്ക്‍ഷീറ്റ് : 8 (3)
താഴെകൊടുത്തിരിക്കുന്നവയില്‍ ശരിയായ ക്രമം പാലിക്കുന്നവ ഏതെന്ന് എഴുതുക
1.കൊറോണ , ക്രോമോസ്ഫിയര്‍ , ഫോട്ടോസ്ഫിയര്‍
2. ഫോട്ടോസ്ഫിയര്‍ , കൊറോണ ,ക്രോമോസ്ഫിയര്‍
3.ചുവന്ന ഭീമന്‍ , വെള്ളക്കുള്ളന്‍ , കറുത്തകുള്ളന്‍
4. വെള്ളക്കുള്ളന്‍ , കറുത്തകുള്ളന്‍ ,ചുവന്ന ഭീമന്‍
5.വെള്ളക്കുള്ളന്‍ , ചുവന്ന ഭീമന്‍ , കറുത്തകുള്ളന്‍
6. ന്യൂട്രോണ്‍ നക്ഷത്രം ,സൂപ്പര്‍നോവ , ബ്ലാക്ക്‍ഹോള്‍
7.സൂപ്പര്‍നോവ , ബ്ലാക്ക്‍ഹോള്‍ , ന്യൂട്രോണ്‍ നക്ഷത്രം
8.സൂപ്പര്‍നോവ , ന്യൂട്രോണ്‍ നക്ഷത്രം , ബ്ലാക്ക്‍ഹോള്‍

ഉത്തര സൂചിക

വര്‍ക്ക്‍ഷീറ്റ് 8 (1) 2
(1) അയണോസ്ഫിയര്‍ -ഇത് ഭൂമിയുടെ അന്തരീക്ഷവുമായി ബന്ധപ്പെട്ടതാണ് . മറ്റുള്ളതെല്ലാം സൂര്യനുമായി ബന്ധപ്പെട്ടതാണ്.
(2) വ്യാഴം - ഇത് ജോവിയന്‍ ഗ്രഹമാണ് .മറ്റുള്ളതെല്ലാം ഭൌമ ഗ്രഹങ്ങളാണ് .
(3) ചൊവ്വ- ഇത് ഭൌമഗ്രഹമാണ് .മറ്റുള്ളതെല്ലാം ജോവിയന്‍ ഗ്രഹമാണ് .
(4)പ്ലൂട്ടോ - ഇത് ഒരു ഗ്രഹമല്ല. (5) ചന്ദ്രന്‍ - ഇത് ഒരു ഉപഗ്രഹമാണ് .മറ്റുള്ളതെല്ലാം ഗ്രഹങ്ങളാണ്
(6) സൂര്യന്‍ - ഇത് ഒരു നക്ഷത്രമാണ് . മറ്റുള്ളതെല്ലാം ഗ്രഹങ്ങളാണ്.
(7) പ്രോക്‍സിമാ സെന്റാറി - ഇത് സൌരയൂഥത്തിനുള്ളിലല്ല സ്ഥിതിചെയ്യുന്നത് .മറ്റുള്ളതെല്ലാം സൌരയൂഥത്തിനകത്താണ്.
(8) പ്രകാശവര്‍ഷം - ഇത് നക്ഷത്രങ്ങളിലേക്കുള്ള ദൂരം അളക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ളതെല്ലാം ഇത്തരതില്‍ ഉപയോഗിക്കാറില്ല.
(9) കറുത്തകുള്ളന്‍ - ഇത് സൂര്യന്റെ മാസിന്റെ 1.44 മടങ്ങ് കുറവുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടമാണ്. മറ്റുള്ളവ സൂര്യന്റെ മാസിന്റെ 1.44 മടങ്ങില്‍ കൂടുതല്‍ മാസുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടങ്ങളാണ്.
(10) സൂപ്പര്‍ നോവ - ഇത് സൂര്യന്റെ മാസിന്റെ 1.44 മടങ്ങില്‍ കൂടുതല്‍ മാസുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടമാണ്. മറ്റുള്ളവ സൂര്യന്റെ മാസിന്റെ 1.44 മടങ്ങ് കുറവുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടങ്ങളാണ്.
(11) ഗാലറ്റിക് ബള്‍ജ് - ഇത് നാം സ്ഥിതിചെയ്യുന്ന ഗാലക്സിയായ ക്ഷീരപഥത്തിന്റെ മധ്യഭാഗമാണ് .ഇനിടെയാണ് വളരേയധികം നക്ഷത്രങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് . മറ്റുള്ളവ നക്ഷത്രഗണങ്ങളാണ് .
(12) ISRO - ഇത് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് . മറ്റുള്ളവയെല്ലാം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ആവശ്യമായ വാഹനങ്ങളാണ് .
‌(13) കിലോമീറ്റര്‍ - ഇത് ഒരു ചെറിയ അളവാണ് . മറ്റുള്ളവ ആകാശ ഗോളങ്ങള്‍ തമ്മിലുള്ള അകലം അളക്കുവാന്‍ ഉപയോഗിക്കുന്നവയാ‍ണ് .
(14) സ്ഫുട്ട്‌നിക്ക് - ഇത് റഷ്യ വിക്ഷേപിച്ച ( ലോകത്തിലെ ആദ്യത്തെ ) കൃത്രിമ ഉപഗ്രഹമാണ് . മറ്റുള്ളതെല്ലാം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളാണ്.
(15) സൂപ്പര്‍ നോവ - ഇത് സൂര്യന്റെ ജീവിത ചക്രത്തില്‍ പെടാത്തതാണ് . മറ്റുള്ളതെല്ലാം സൂര്യന്റെ ജീവിത ചക്രത്തില്‍ പെടുന്നവയാണ് .
(16) ഇഡ - ഇത് ഒരു ലഘുഗ്രഹമാണ് . മറ്റുള്ളവയെല്ലാം ഉപഗ്രഹങ്ങളാണ് .
വര്‍ക്ക്‍ഷീറ്റ് : 8 (2)
1.സൂര്യന്‍ സ്വയം പ്രകാശിക്കുന്നു
2. സൂര്യനില്‍ ധാരാളം ഹൈഡ്രജനും കുറഞ്ഞതോതില്‍ ഹീലിയവും അടങ്ങിയിരിക്കുന്നു.
3.ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകളുടെ ഫ്യൂഷന്‍ വഴിയാണ് സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത്
4.ഫോട്ടോസ്ഫിയര്‍ സാധാരണ കാണുന്നതാണ്
5.സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളിയാണ് കൊറോണ
6.ഫോട്ടോസ്ഫിയറിനും കൊറോണയ്ക്കും ഇടയിലാണ് ക്രോമോസ്ഫിയര്‍ സ്ഥിതിചെയ്യുന്നത് .
7.ക്രോമോസ്ഫിയറിന്റെ ചുവപ്പു നിറത്തിനു കാരണം ചൂടുപിടിച്ച ഹൈഡ്രജനാണ്.
വര്‍ക്ക്‍ഷീറ്റ് : 8 (3)
1.കൊറോണ , ക്രോമോസ്ഫിയര്‍ , ഫോട്ടോസ്ഫിയര്‍
3.ചുവന്ന ഭീമന്‍ , വെള്ളക്കുള്ളന്‍ , കറുത്തകുള്ളന്‍
8.സൂപ്പര്‍നോവ , ന്യൂട്രോണ്‍ നക്ഷത്രം , ബ്ലാക്ക്‍ഹോള്‍
കൂടുതല്‍ അറിവിന്
1.ടെലസ്കോപ്പ് ,ബൈനോക്കുലര്‍ എന്നിവ ഉപയോഗിച്ചോ നഗ്നനേത്രത്താലോ സൂര്യനെ നോക്കരുത്
2.ഗ്രഹങ്ങളുടെ ഭ്രമണവും പരിക്രമണവും അപ്രദക്ഷിണദിശയിലാണ് ( Anti clock wise direction ) .ശുക്രന്റെ പരിക്രമണം അപ്രദക്ഷിണ ദിശയിലും ഭ്രമണം പ്രദിക്ഷണ ദിശയിലുമാണ്.
3.ബുധനും ശുക്രനും സൂര്യനും ഭൂമിയ്ക്കും ഇടയ്ക്കായതിനാല്‍ രാവിലെയും വൈകുന്നേരവും മാത്രമാണ് അവയെ കാണുക . ആയതിനാല്‍ സൂര്യന്‍ ഉദിക്കുന്നതിനുമുമ്പും സൂര്യാസ്തമയത്തിനുശേഷവുമാണ് അവയെ കാണുവാന്‍ സാധിക്കുക .
4.ചന്ദ്രന്റെ ഭ്രമണ കാലവും പരിക്രമണകാലവും ഒന്നായതിനാല്‍ (27.32 ദിവസം) ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ നമുക്ക് ദൃശ്യമാകുകയുള്ളൂ.
5. സൂര്യന്‍ ചന്ദ്രനേക്കാള്‍ ഏകദേശം 400 മടങ്ങ് വലുതാണ് . ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഏകദേശം 400 മടങ്ങാണ് ഭൂമിയില്‍നിന്ന് സൂര്യനിലേയ്ക്കുള്ള ദൂരം .വലുപ്പത്തിലുള്ള വ്യത്യാസം ദൂരം കൊണ്ട് പരിഹരിയ്ക്കപ്പെടുന്നു. സൂര്യചന്ദ്ര ബിംബങ്ങള്‍ ഒരേ വലുപ്പത്തിലാകാന്‍ കാരണം ഇതാണ് .

2 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

സമയം കിട്ടുമ്പോള്‍ ഇവിടെവന്നുപഠിയ്ക്കണമെന്നു കരുതുന്നു. ഈ സംരംഭത്തിനുപിന്നിലെ ഉത്സാഹത്തിനു നന്ദി.

ആദ്യത്തെ വര്‍ക്ക് ഷീറ്റില്‍ നാലാമത്തെചോദ്യത്തിന് ഉത്തരം സൂചികയില്‍ വിട്ടുപോയിട്ടുണ്ട്. പ്ലൂട്ടോ ആവും ഉത്തരം എന്നു കരുതുന്നു.

ജ്യോതിര്‍മയി

ഒരു അഭിപ്രായം- എന്ത്? എങ്ങിനെ? തുടങ്ങിയചോദ്യവാചികളായവയ്ക്കേ ചോദ്യചിഹ്നം ഇടാവൂ. തയ്യാറാക്കുക, കണ്ടുപിടിയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്ക് അലങ്കാരമായി ചോദ്യചിഹ്നം വേണ്ട.
(ദോഷൈകദൃക്‌) :)

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ ജ്യോതിര്‍മയി,
കമന്റ് ഇപ്പോഴാണ് കണ്ടത് .
അതിനനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്.
തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി
വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു

Get Blogger Falling Objects