വെള്ളം കുടിക്കുമ്പോള്‍ നാമിതൊക്കെ ഓര്‍ക്കാറുണ്ടോ എന്ന പോസ്റ്റിന് ശ്രീ കുട്ടി രണ്ടാമതിട്ട കമന്റാണ് ഈ പോസ്റ്റിനാധാരം.
നമസ്കാരം ശ്രീ കുട്ടി,
വീണ്ടും ആശയ സമ്പുഷ്ടമായ കമന്റിട്ടതിന് നന്ദി.
ചോദ്യം :1
ഉഷ്ണിക്കുമ്പോള്‍ തണുത്തവെള്ളം കുടിക്കുവാനാണ് എല്ലാവര്‍ക്കും ഇഷ്ടം . പക്ഷെ അത് നല്ലതല്ല എന്ന് ഞാന്‍ കേട്ടിട്ടുണ്ട് . എന്തുകൊണ്ടാണത് ?
ഉത്തരം
നമുക്ക് ഈ വസ്തുത നിലവിലുള്ള ഭൌതികശാസ്ത്ര നിയമങ്ങള്‍ വെച്ച് വിശകലനംചെയ്തു നോക്കാം.
ലെ- ഷാറ്റ്ലിയര്‍ തത്ത്വമുപയോഗിച്ചാണ് ഞാന്‍ മനുഷ്യശരീരം എന്ന ലിവിംഗ് ഓര്‍ഗാനിസത്തെ വിശകലനം ചെയ്തത് എന്ന കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
ഉഷ്ണിക്കുമ്പോള്‍ ശരീരം വിയര്‍ക്കുന്നത് ശരീരം അതിനനുകൂലമായ താപനിലയിലേക്കെത്തിച്ചേരാന്‍ സ്വയം സീകരിക്കുന്ന ഒരു പ്രവര്‍ത്തനമാണല്ലോ.
അതായത് വിയത്ത് തുടങ്ങുന്ന അവസരത്തില്‍ ശരീരത്തിന്റെ ചൂട് കൂടുതല്‍ തന്നെയാണ് .
ഈ അവസരത്തിലാണ് നാം തണുത്തവെള്ളം കുടിക്കുന്നത് .
അതിനാല്‍ തന്നെ ‘ ഈ വെള്ളത്തിന്റെ ‘തണുപ്പിനെ‘ വിശകലനം ചെയ്യേണ്ടതുണ്ട്.
മുന്‍പ് സൂചിപ്പിച്ചതുപോലെ ശരീരോഷ്മാവിനെയാണല്ലോ നാം അടിസ്ഥാന താപനിലയായി എടുത്തത് .
അതായത് ഫ്രെയിം ഓഫ് റഫറന്‍സ് .
അതില്‍ കൂടിയാല്‍ ചൂടുള്ള വസ്തുവായും കുറവായാല്‍ തണുത്ത വസ്തുവായും നമുക്ക് എടുക്കാമല്ലോ.
അപ്പോള്‍ , പലപ്പോഴും സംഭവിക്കുന്നത് , വളരേ തണുത്ത ജലത്തെയാണ് നാം തണുത്ത വസ്തുവായി കരുതുന്നത് .
അതുകൊണ്ടുതന്നെ ഈ വളരേ തണുത്ത ജലം ചുടുള്ള ശരീരത്തില്‍ പൊടുന്നനെ പതിക്കുമ്പോള്‍ കോശതലത്തില്‍ പോലും വ്യതിയാനം സംഭവിക്കാനിടയുണ്ട്.
ഇങ്ങേനെ പൊടുന്നനെ സംഭവിക്കുന്ന ഊഷ്മ വ്യതിയാനങ്ങള്‍ ശരീരത്തിന് നല്ലതല്ല. അത് കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. അതായത് , എ.സി കാറിലിരിക്കുന്ന ആള്‍ പൊടുന്നനെ വെയിലത്തേക്കിറങ്ങുന്നതും നല്ലതല്ല എന്ന് മനസ്സിലാക്കണം.
‘ഇവിടെയും പൊടുന്നനെയുള്ള ഊഷ്മ വ്യതിയാനമാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക.
ചിലര്‍ക്ക് എ.സി റൂമില്‍ നിന്ന് സാധാരണ ഊഷ്മാവിലേയ്ക്കും സാധാരണ ഊഷമാവില്‍നിന്ന് എ.സി യിലേയ്ക്കും പല വട്ടം ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറികയറേണ്ടതായി വന്നേക്കാം.
ഇത് അവനവന്റെ ജോലിയുടെ ഭാഗമായും ആകാം .
പക്ഷെ , അത് ശരീരത്തിന് ദോഷമാണെന്നേ പ റയുവാനൊക്കൂ.
സാധാരണ വെളിച്ചത്തില്‍ നിന്ന് സിനിമാടാക്കീസിനുള്ളിലേയ്ക്ക് കടക്കുമ്പോള്‍ പൊടുന്നേനെ ഇരുട്ട് അനുഭവപ്പെടാറില്ലേ
അത് കൃഷ്ണമണി എന്ന സുഷിരത്തിന്റെ വികാസത്തിനെടുക്കുന്ന സമയമാണെന്ന കാര്യം നമുക്ക് അറിയാമല്ലോ.
ഇക്കാര്യം ഇവിടെ പറഞ്ഞത് ശരീരം താപത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രകാശത്തിന്റെ കാര്യത്തിലും ഒരു ബാലന്‍സിംഗ് ടെക് നോളജി കൊണ്ടു നടക്കുന്നുണ്ട് എന്ന് സൂചിപ്പിക്കാനാണ് .
ഇനി വീണ്ടും നമുക്ക് തണുത്ത ജലം കുടിക്കുന്നതിലേയ്ക്ക് മടങ്ങാം .
വളരേ തണുത്ത ജലം കുടിക്കുന്നതുപോലെതന്നെയാണ് വളരേ ചൂടുള്ള ജലം കുടിക്കുന്നതും !
ഇവിടേയും ഊഷ്മ വ്യതിയാനം പൊടുന്നനെയാണ് സംഭവിക്കുന്നത് .
അതുകൊണ്ടുതന്നെ ശരീര കോശങ്ങള്‍ക്ക് ഇത് ദോഷമാണെന്നറിയുക
പക്ഷെ, നമുക്ക് വളരേ തണുത്ത വസ്തുവിനേയും വളരേ ചൂടുകൂടിയ വസ്തുവിനേയും ഇഷ്ടമാണ് എന്നത് ഒരു വസ്തുതയാണ്.
ഐസ് ക്രീമും ചുടുചായയും ഇതിന് ഉദാഹരണമാണ് .
നല്ല വേനല്‍ക്കാലത്ത് നട്ടുച്ചക്ക് ചൂടുബിരിയാണി കഴിച്ചതിനുശേഷം ആവിപറക്കുന്ന ചുടുചായ ആസ്വാദ്യതയോടെ കുടിക്കുന്നവരെ നമുക്ക് അറിയാമല്ലോ!
അതുകൊണ്ടുതന്നെ ഐസ് ക്രീമും ചുടുചായയും ആധുനികത നല്‍കിയ ശാസ്ത്രത്തിന്റെ തെറ്റായ ശീലമാണെന്ന് അറിയുക.
ഇത് നമ്മുടെ ശരീരം അംഗീകരിക്കുന്നവയല്ല; നാമത് ചെയ്യുന്നുണ്ടെങ്കില്‍ പോലും!
കേരളത്തില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ഉച്ചതിരിഞ്ഞുള്ള പാര്‍ട്ടിയില്‍ ചിലയിടങ്ങളില്‍ ഐസ് ക്രീമും ചുടുചായയും ഒരുമിച്ചാണ് വിളമ്പുക .
നാമത് ഒന്നിനു പിറകെ മറ്റൊന്നായി കഴിക്കാറുണ്ട്.’
പക്ഷെ , അത് ശരീരത്തിനു ദോഷകരമാണെന്ന് അറിയുക
( മുന്‍പു പറഞ്ഞ എ.സിയുടെ കാര്യം ഇവിടെയും പല്ലിനും വായക്കും ആമാശയത്തിനും ബാധകം തന്നെയാണ് )
ചില കാര്യങ്ങള്‍ ശരീരത്തിനു നല്ലതല്ലെങ്കില്‍ക്കുടി നാം മാനസികമായി ഇഷ്ടപ്പെടുന്നുണ്ട് .
അതിലൊന്നുമാത്രമാണ് ഈ തണുപ്പും , ചൂടും !
അതിന്റെ കമ്പോളവല്‍ക്കരണമാണ് ഐസ് ക്രീമും ചുടുചായയും എന്നറിയുക .
പുതിയ ഇഷ്ടങ്ങള്‍ ഉണ്ടാക്കുകയും അതിനെ ശീലമാക്കി മാറ്റുകയും അതിനെ കമ്പോളവല്‍ക്കരിക്കുകയും ചെയ്യലാണല്ലോ ആധുനിക മാനേജ്‌മെന്റ് തന്ത്രം .
എം .ബി. എ ക്കാര്‍ പഠിക്കുന്നതും പ്രായോഗികമാക്കുന്നതും ഇതൊക്കെ തന്നെ .
അതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ഒരു വ്യക്തി ഒറ്റക്കുവിചാരിച്ചാല്‍ സാദ്ധ്യമല്ലതന്നെ .
വിധേയമായിപ്പോകും ; അത്രയ്ക്കുള്ള അതിന്റെ വശ്യതയും സാമൂഹിക തന്മയത്വവും!
ചോദ്യം :2
തണുത്തവെള്ളം കുടിക്കുമ്പോള്‍ ആശ്വാസം തോന്നുന്നതിനെക്കുറിച്ച് ..........?
ഉത്തരം
ഒന്നാമത്തെ കാരണം ഞാന്‍ മുന്‍പ് പറഞ്ഞതാണ് . അതായത് തണുപ്പു നല്‍കുന്ന സുഖവുമായി ശരീരം കണ്ടീഷണിംഗ് ചെയ്യപ്പെട്ടത് .
എന്നാല്‍ അതിലും പ്രധാനമായ മറ്റൊരു കാര്യമുണ്ട് .
വിയര്‍ക്കുന്നതുവഴി ശരീരത്തിന് ജല നഷ്ടം സംഭവിക്കുന്നു.
ഇത് വ്യക്തിയെ അറിയിക്കുന്ന സിഗ്‌നലാണ് ദാഹം .
അപ്പോള്‍ നാം തണുത്ത വെള്ളം കുടിക്കുന്നതുവഴി രണ്ടാമതൊരു കാര്യവും കൂടി ചെയ്യുന്നുണ്ട് ; അതായത് ദാഹ ശമനം!
അതായത് ശരീരത്തിന് വിയര്‍പ്പുവഴി നഷ്ടപ്പെട്ട ജലം തിരിച്ചു നല്‍കുന്നു.
അതായത് രണ്ടു സുഖങ്ങള്‍ ശരീരത്തിനു ലഭിക്കുന്നു ; ഒന്നാമത്തേത് മിഥ്യാ സുഖമാണെങ്കിലോപ്പോലും!
ചോദ്യം : 3
മൂത്രത്തിന്റെ ചൂടിനെക്കുറിച്ച് ................
ഉത്തരം
ശരീരതാപനില എന്ന് നാം പറയുന്ന താപനില ശരീരത്തിലെ എല്ലായിടത്തും ഒരു പോലെയല്ല .
( അത് ഭൂമിയിലെ ഗുരുത്വകര്‍ഷണം പോലെത്തന്നെയാണ് . )
അത് വ്യത്യസ്തമാണ് . രാജ്യങ്ങള്‍ക്കനുസരിച്ചും വ്യത്യാസം വരാം .
( ഇങ്ങനെയും ഒരു വാദം നിലവിലുണ്ട്....)
പക്ഷെ ഈ വ്യത്യാസം അത്ര വലുതല്ല തന്നെ .
അതുകോണ്ട്തന്നെ ശരീരത്തിന്റെ പല ഭാഗത്തും ഊഷ്മാവ് വ്യത്യസമായതിനാല്‍ വീണ്ടും ശരാശരി എന്ന നില പാടിലേക്ക് നാം വരേണ്ടതാണ് . പക്ഷെ , ഇവിടെ ശരാശരിയുളവാക്കുന്ന ഉത്തരം സ്വീകാര്യമല്ല.
കാരണം , പ്രധാന ഭാഗങ്ങളിലെ - എളുപ്പത്തില്‍ അളക്കാവുന്ന ഭാഗങ്ങലിലെ- താപനില കണക്കാക്കുകയാണ് എളുപ്പ മാര്‍ഗ്ഗം .
അതാണ് ബുദ്ധിപരവും.......
( കേന്ദ്രം ഭരിക്കാനായി രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ഹിന്ദി ബെല്‍ട്ടിലെ വോട്ട് നേടുന്നതിലല്ലെ മുഖ്യ ശ്രദ്ധ പുലര്‍ത്തേണ്ടൂ)
അതായത് ആന്തരാവയവങ്ങളിലെ താപനില പുറം ഭാഗത്തെ അപേക്ഷിച്ച് കൂടുതലായിരിക്കും .
നാവിനടിയില്‍ തെര്‍മോമീറ്റര്‍ വെച്ച് താപനില അളക്കുന്നത് ഓര്‍ക്കുക.
ആന്തരാവയവത്തിലാണ് മൂത്രം സ്ഥിതിചെയ്യുന്നത് എന്നത് ഓര്‍ക്കുക
അതുകൊണ്ട് തന്നെ മൂത്രത്തിന് അവയുടെ താപ നില കൈവരിക്കാന്‍ വിഷമമില്ല എന്നു മനസ്സിലാക്കം.
ഈ മൂത്രത്തെ ബാഹ്യ അവയവമായ കൈവിരല്‍കൊണ്ട് സ്പര്‍ശിക്കുമ്പോള്‍ ചൂടുകൂടുതല്‍ തോന്നുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായല്ലോ.
ഞാന്‍ ഇവിടെ ‘താപം’ , താപനില എന്നിവയെ ഭൌതിക ശാസ്ത്ര ത്തിന്റെതായ രീതിയില്‍ വീക്ഷിച്ചപ്പോഴാണ് ഗതികോര്‍ജ്ജത്തിന്റെ കാര്യം പറഞ്ഞത്
ഒരു വസ്തുവിലെ ആകെ ഗതികോര്‍ജ്ജത്തിന്റെ അളവാണ് താപം .
ഒരു വസ്തുവിലെ ശരാശരി ഗതികോര്‍ജ്ജത്തിന്റെ അളവാണ് താപനില .
ഈ വസ്തുത വെച്ചുകൊണ്ട് തണുത്തവെള്ളം കുടിച്ചാല്‍ എന്താണ് സംഭവിക്കുക ?
താപനിലയില്‍ കുറവുണ്ടാകും .
പക്ഷെ , ആകെ ഗതികോര്‍ജ്ജത്തില്‍ വര്‍ദ്ധനവുണ്ടാകും
അതായത് ശരീരത്തിന്റെ താപത്തില്‍ തണുത്തവെള്ളം കുടിച്ചാല്‍ വര്‍ദ്ധനവുണ്ടാകുമെന്നര്‍ത്ഥം . ഇതേ തിയറി മൂത്രം ഒഴിച്ചുകളഞ്ഞാലുണ്ടാകുന്ന അവസ്ഥയീല്‍ നമുക്ക് അപ്ലൈ ചെയ്യാം . മൂത്രം ഒഴിച്ചുകഴിഞ്ഞാല്‍ ആകെ ഗതികോര്‍ജ്ജത്തില്‍ കുറവുണ്ടാകുന്നു; താപത്തില്‍ കുറവുണ്ടാകുന്നുവെന്നര്‍ഥം. ചോദ്യം 4. സോഡാ വാട്ടറിന്റെ കാര്യം ............? സോഡാ വാട്ടര്‍ എന്നത് ജലവും കാര്‍ബണ്‍ ഡയോക് സൈഡും ചേര്‍ന്ന മിശ്രിതമാണല്ലോ. അതിലെ ജലം മുന്‍ പറഞ്ഞ രീതിയില്‍ ദാഹശമനത്തിനുതകുന്നതാണ് . പക്ഷെ , കാര്‍ബണ്‍ ഡയോക്സൈഡ് - അത് ശരീരത്തിന് ഒരു ഉത്തേജനം മാത്രമേ ചെയ്യുന്നുള്ളൂ. പക്ഷെ , സോഡാ വാട്ടര്‍ കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക അവസ്ഥ ഒരു സുഖമായി ശീലിച്ചാല്‍ പിന്നെ രക്ഷയില്ല കേട്ടോ !
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
5 comments:
മാഷേ, ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വളരെ നന്നായി.
good questions and good answers.
“വിയര്‍ക്കുമ്പോള്‍’ 37 ഡിഗ്രിയേക്കാല്‍ തണുപ്പുള്ള വെള്ളം കുടിക്കുന്നതും വിയര്‍ക്കാതിരിക്കുമ്പോള്‍ 37 ഡിഗ്രിയേക്കാല്‍ തണുപ്പുള്ള വെള്ളം കുടിക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. കാരണം വെള്ളം കുടിക്കുമ്പോള്‍ വെള്ളം ആകെ സമ്പര്‍ക്കത്തിലാകുന്നതു വായിലും കുടലിലും മാത്രമാണു. ശരീരം ഒരു ചൂടിന്റെ ഒരു വലിയ ചാലകം അല്ല. അതിനാല്‍ തന്നെ വായിലും കുടലിലും തണുത്ത വെള്ളം വീണു എന്നതു കൊണ്ടു വിയര്‍പ്പു ഗ്രന്ഥികള്‍ ഉള്ള തൊലിപ്പുറത്തേക്കു തണുപ്പു കണ്ടക്ട് ചെയ്യുന്നില്ല. ചൂടായ ലോഹ പാത്രത്തിനുള്ളില്‍ വെള്ളമൊഴിച്ചാല്‍ അതിന്റെ പുറം തണുക്കും. അതു ഫിസിക്സ്. അതുപോലെ ചൂടായിരിക്കുന്ന ഒരു ‘ലോഹ’ പാത്രമല്ല ശരീരം. രണ്ടിടത്തും മെക്കാനിസം വേറെ.
സുനില്‍ മാഷേ,
ശരീരശാസ്ത്രപരമായി നോക്കിയാല്‍ താങ്കളുടെ വാദത്തില്‍ കഴമ്പില്ലെന്നുമാത്രമല്ല കടുത്ത തെറ്റിദ്ധാരണകള്‍ക്കും അതു കാരണമാകാം. കുടിവെള്ളമടക്കമുള്ള ഭക്ഷണസാധനങ്ങളുടെ താപനില അവ വയറ്റില്‍ (ആമാശയത്തില്‍) ചെല്ലുന്നതോടെ ശരീരത്തിന്റെ കേന്ദ്ര താപവുമായി മിനിറ്റുകള്‍ക്കകം താദാത്മ്യം പ്രാപിക്കും. താങ്കള്‍ പറയുമ്പോലുള്ള ഒരു കോശ നശീകരണവും ശീതികരിച്ചോ ചൂടാക്കിയോ നാം സാധാരണ കുടിക്കുന്ന വെള്ളം മൂലം ഉണ്ടാവില്ല.
ലോഹങ്ങളില്‍ കാണുന്ന കണ്ടക്റ്റിവിറ്റിയെയും മറ്റും ശരീരം പോലെ തെര്‍മല്‍ ഇന്‍സുലേഷനിക്കെ ധാരാളമുള്ള ഒരു വസ്തുവില്‍ ആരോപിക്കരുത്.
കഴിക്കുന്ന ഭക്ഷണത്തിന്റെ താപം അറിയുന്നത് ചുണ്ടിലെയും വായിലെയും തൊണ്ടയിലെയുമൊക്കെ നാഡികള്‍ വഴിയാണ്. അവയിലൂടെ വയറ്റിലേക്കു കടന്നുപോകുന്ന വെള്ളത്തിനു തൊലിപ്പുറത്തുള്ള ശീതോഷ്ണാവസ്ഥകളെ നേരിട്ടു സ്വാധീനിക്കാനുമാവില്ല. തൊലിപ്പുറത്തുള്ള ചൂടിന്റെ ക്രമീകരണം ത്വക്കിലെ രക്തയോട്ടവുമായി ബന്ധപ്പെട്ടുള്ളതാണ്. അതിന്റെ ഒരു ഉപ മെക്കാനിസമാണ് ജലത്തിന്റെ ലേറ്റന്റ് ഹീറ്റ് ഉപയോഗിച്ചുള്ള വിയര്‍ക്കല്‍ പ്രക്രിയ.
ഇതിപ്പൊ എവിടെ തുടങ്ങി? എവിടെ എത്തി???
Post a Comment