Tuesday, July 08, 2008

80. അനില്‍ മാഷിന്റെ അദ്ധ്യാപന തന്ത്രങ്ങള്‍

നാട്ടിക എം.എല്‍.എ ശ്രീ ടി.എന്‍ . പ്രതാപന്‍ വിളിച്ച ‘ നാട്ടിക നിയൊജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഒരു മീറ്റിംഗില്‍ വെച്ചാണ് ശ്രീ അനില്‍ മാഷിനെ ഞങ്ങള്‍ പരിചയപ്പെട്ടത് . ശ്രീ പ്രതാപന്റെ പ്രത്യേക ക്ഷണിതാവായി വന്നതായിരുന്നു മാഷ് . ചില മാജിക്ക് കാണിച്ച് കാണികളില്‍ താല്പര്യമുണത്തിക്കൊണ്ടായിരുന്നു മാഷിന്റെ രംഗപ്രവേശം മലപ്പുറം ബി, ആര്‍ ,സി യിലാണ് അനില്‍ മാഷ് വര്‍ക്ക് ചെയ്യുന്നതെന്ന് പിന്നിടറിഞ്ഞു. മാഷ് യോഗത്തില്‍ അവതരിപ്പിച്ച ചില അദ്ധ്യാപന തന്ത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. 1.മാസത്തില്‍ ഒരു അഥിതി: ലോക്കലില്‍ നിന്ന് പരിചിതനായ - ഏതെങ്കിലും ഒരു തൊഴിലില്‍ പ്രാവീണ്യമുള്ള ഒരാളെ സ്ക്കുളില്‍ കോണ്ടൂവന്ന് ക്ലാസ്സെടുക്കുന്നു. 2.ഭാഷക്കൊരുദിനം : ആഴ്ചയിലെ ഒരു ദിനം ഒരു പ്രസ്തുത ഭാഷക്കായി ഉപയോഗിക്കുക .അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം എല്ലാ വിദ്യാ‍ര്‍ത്ഥികളും അന്ന് കഴിയുന്നതും ആ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക ( പ്രത്യേകിച്ച് ഇംഗ്ലീഷിന്റെ കാര്യത്തില്‍ ഇത് നല്ലവണ്ണം ഫലവത്താകും ) 3.സ്കൂള്‍ തലമേളകള്‍ സ്കൂള്‍ തലത്തില്‍ തന്നെ സയന്‍സ് എക്സിബിഷന്‍ , മാത് സ് എക്സിഷന്‍ ,സാമൂഹ്യം ..........എന്നിവ നടത്തുക ഇപ്പോള്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലാണ് നടക്കുന്നത് 4.ഞാനും ഒരു താരം ക്ലാസിലെ ഒരു കുട്ടിക്ക് തന്റെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു അവസരം കൊടുക്കുക . മറ്റു ക്ലാസുകളിലും കുട്ടിക്ക് അവതരിപ്പിക്കാന്‍ അനുവാദം നല്‍കാം 5.ലിറ്റില്‍ മാസ്റ്റര്‍ ഒരു കുട്ടി ഒരു ദിവസം ടീച്ചറിന്റെ റോള്‍ കൈകാര്യം ചെയ്യുന്നു. അല്ലെങ്കില്‍ അവന്‍ അന്നേദിവസം ടീച്ചറിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നു. 6.കുട്ടികളുടെ ലാബ് കുട്ടികള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നവ പ്രവര്‍ത്തിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ച അനില്‍ മാഷിന് ആശംസകള്‍ നേരുന്നു ഫോണ്‍ നമ്പര്‍ 9387413570

No comments:

Get Blogger Falling Objects