Thursday, July 31, 2008

92. കമ്പികള്‍ എന്തിനെ സൂചിപ്പിക്കുന്നു ?

ഫിസിക്സ് മാഷ് ക്ലാസില്‍ ഒരു വര്‍ക്ക് കൊടുത്തു. കുട്ടികളുടെ നിരീക്ഷണശേഷി (Observation Skill ) വര്‍ദ്ധിപ്പിക്കാനുള്ള തായിരുന്നു അത് . “ നിങ്ങളുടെ വീടിനടുത്തെ ഇലക് ട്രിക് പോസ്റ്റില്‍ എത്ര ലൈനുകള്‍ ഉണ്ടെന്നു നോക്കിവരാനായിരുന്നു അത് “ . പിറ്റേ ദിവസം അവര്‍ ക്ലാസില്‍ അവരുടെ നിരീക്ഷണഫലം അവതരിപ്പിച്ചു. “ രണ്ടു മുതല്‍ ആറ് വരെ ലൈനുകള്‍“കുട്ടികള്‍ നിരീക്ഷണ ഫലമായി അവതരിപ്പിച്ചു. അതെങ്ങനെയാണ് വരിക ? ഏതൊക്കെയാണ് ആ ലൈനുകള്‍ എന്നു വ്യക്തമാക്കാമോ ? ( ഫേസ് , ന്യൂട്രല്‍ എന്നിവയെ അടിസ്ഥാന മാക്കിയാണെന്ന് അര്‍ഥം ) ഇത്തരത്തിലുള്ള അസൈന്‍‌മെന് കുട്ടികള്‍ക്ക് കൊടുത്ത് മുകളില്‍ പറഞ്ഞ രീതിയില്‍ അവതരിപ്പിച്ച് ക്ലാസില്‍ ചര്‍ച്ച നടത്തുന്നത് നല്ലതാണ് . അത് അവരുടെ നിരീക്ഷണ ഫലം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും

No comments:

Get Blogger Falling Objects