Monday, July 28, 2008

88. മൈക്രോഫോണ്‍ ചോദ്യങ്ങള്‍ ???

1.മൈക്രോഫോണില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റമെഴുതുക 2.ഇതില്‍നിന്ന് ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഒരു ബള്‍ബ് കത്തിയ്ക്കാനാകുമോ ? 3.എ.സി. ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം നടത്തിക്കൂടെ? സാദ്ധ്യമല്ലെങ്കില്‍ എന്തുകൊണ്ട് ?

2 comments:

അനില്‍@ബ്ലോഗ് // anil said...

1.ശബ്ദ തരംഗങ്ങള്‍ വൈദ്യുത തരംഗങ്ങളായി മാറാം(ഡൈനാമിക് മൈക്), കപ്പസിറ്റന്‍സു വ്യത്യാസം വരാം (കണ്ടന്‍സര്‍ മൈക്), പഴയ ഫൊണില്‍ കാര്‍ബണ്‍ മൈക് ഉപയോഗിച്ചിരുന്നു, അവിടെ റസിസ്റ്റാന്‍സ് ആണു വ്യത്യാസം വരിക.
2.ബള്‍ബു കത്തിക്കാനാവില്ല, മൈക്രോ ആമ്പിയര്‍ അളവിലെ വൈദ്യുതു ഉണ്ടാവൂ.
3.വൈദ്യുതി വിശ്ലെഷണത്തിനു എ.സി .പറ്റില്ലെന്നാണു എന്റെ അറിവു. പൊളാരിറ്റി മാറിവരുന്നതിനാല്‍ രാസപ്രവര്‍ത്തനം നടക്കില്ലെന്നു തോന്നുന്നു. ഇനി 1/50 സെ എന്തെകിലും രാസമാറ്റം നടക്കുമോ എന്നൊ അങ്ങിനെ ഉണ്ടാവുന്ന വസ്തു അവിടെത്തന്നെ നില്‍ക്കില്ലെ എന്നു ചോദിച്ചാല്‍ ഉത്തരം അറിയില്ല.

Unknown said...

ഇതിനെക്കുറിച്ചോന്നും എനിക്കറിയില്ല മാഷെ
സയന്‍സില്‍ പണ്ടേ മണ്ടനായിരുന്നു.
ആകെ പഠിക്കാന്‍ താല്പര്യമുള്ള വിഷയം ചരിത്രം ആയിരുന്നു.
സസ്നേഹം
പിള്ളേച്ചന്‍

Get Blogger Falling Objects