Monday, July 28, 2008

86. ഔട്ട് പുട്ട് വോള്‍ട്ടേജ് എത്ര ?

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക 1.ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ഏതുതരം ട്രാന്‍സ്‌ഫോര്‍മര്‍ ആണ് ? 2.ഇതിലെ പ്രൈമറി കോയിലും സെക്കന്‍ഡറി കോയിലും തമ്മിലുള്ള വ്യത്യാസങ്ങള്‍ ലിസ്റ്റ് ചെയ്യുക? 3.ഈ വ്യത്യാസങ്ങള്‍ക്ക് കാരണം കണ്ടുപിടിക്കുക ? 4.ട്രാന്‍സ്‌ഫോമറിന്റെ ഔട്ട് പുട്ട് വോള്‍ട്ടേജ് കണ്ടുപിടിക്കുന്നതിനുള്ള സമവാക്യമെഴുതുക ? 5.ഒരു ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറിയില്‍ 100 ചുറ്റുകളും സെക്കന്‍ഡറിയില്‍ 1000 ചുറ്റുകളും ഉണ്ട്. ഇന്‍ പുട്ടില്‍ 12വോള്‍ട്ട് ഡി.സി പ്രയോഗിച്ചാല്‍ ഔട്ട് പുട്ടില്‍ ലഭിക്കുന്ന വോള്‍ട്ടേജ് എത്ര? ഇത് നിങ്ങള്‍ കണ്ടു പിടിച്ചതെങ്ങനെ ?

4 comments:

അനില്‍@ബ്ലോഗ് // anil said...

1. സ്റ്റെപ് അപ്
2.പൈമറിയില്‍ കനം കൂടിയ കമ്പിയാണു, എണ്ണൊ സെക്കന്ററിയേക്കാള്‍ കുറവു.
3.സെകന്ററിയില്‍ കനം കുറവും ഏണ്ണം കൂടുതലും.
4.(Vin/No of Primary turns) X No of secondary Turns
5.120 V. മേല്‍ ഫൊര്‍മുല വഴി

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ അനില്‍ ,
ചോദ്യം 5 ന്റെ ഉത്തരം ഒന്നുകൂടി ചെക്ക് ചെയ്യണമെന്നപേക്ഷ !!!

Rare Rose said...

സുനില്‍ മാഷെ..,.
5 ആ‍ാം ചോദ്യത്തില്‍ ഡി.സി ആണു ഇന്‍പുട്ട് കൊടുത്തിരിക്കുന്നത് എങ്കില്‍ ഉത്തരം ആ സൂത്രവാക്യം ഉപയോജിച്ചു കണ്ടെത്താനാവില്ല...കാരണം ട്രാന്‍സ്ഫോര്‍മറ് പ്രവര്‍ത്തിക്കുന്നത് കാന്തിക ഫ്ലക്സിന്റെ മാറ്റം മൂലമാണു...(ഫാരഡെയുടെ നിയമം )..ഡി.സി കറന്റ് കൊടുക്കുമ്പോള്‍ ഫ്ലക്സിനു യാതൊരു മാറ്റവും ഉണ്ടാകുന്നില്ല... അങ്ങനെയാകുമ്പോള്‍ സെക്കന്ററിയില്‍ വോള്‍ട്ടേജ് ഉണ്ടാകുമെന്നു തോന്നുന്നില്ല...

അനില്‍@ബ്ലോഗ് // anil said...

ശരിയാണു മാഷെ, മുഴുവന്‍ വാ‍യിക്കതെ ഉത്തരം എഴുതുന്നതിന്റെ കുഴപ്പമാണു.ഔട്പുട് ഉണ്ടാവില്ല.(ഇതൊരു ഗുലുമാല്‍ പംക്തിയാണൊ ദൈവമെ!!!)

Get Blogger Falling Objects