Friday, August 15, 2008

96. ഹൈസ്കൂള്‍ ക്ലസ്റ്റര്‍ ട്രെയിനിംഗ് മാനുവല്‍ - ഫിസിക്സ് (ആഗസ്റ്റ് 08)

സെഷന്‍ -1 കഴിഞ്ഞ ക്ലസ്റ്ററില്‍ പ്ലാന്‍ ചെയ്ത പ്രകാരം ഓരോ അംഗവും അതാത് സ്കൂളിലെ മികവുകള്‍ അവതരിപ്പിക്കുന്നു. ചര്‍ച്ചചെയ്യുന്നു, ആശയങ്ങള്‍ പങ്കുവെക്കുന്നു. സെഷന്‍ -2 ഒ.എസ്.എസ് ( O.S.S) നെക്കുറിച്ച് സംസാരിക്കുന്നു.താഴെ ലിസ്റ്റ് ചെയ്ത കാര്യങ്ങള്‍ പറയുന്നു 1.ഓരോ ടീച്ചറുടേയും ക്ലാസ് നിരീക്ഷിക്കുന്നതാണ് . 2.അതായത് ഒരു ടീച്ചര്‍ തന്റെ വിഷയത്തില്‍ ഒരു ക്ലാസെങ്കിലും എടുക്കണമെന്നര്‍ത്ഥം . 3.വിലയിരുത്തല്‍ ഉണ്ടാകാം . 4. O.S.S ഒരു ഇന്‍സ്പെക്ഷന്‍ ടീം അല്ല , സൌഹൃദപരമായ സന്ദര്‍ശനമാണ്.സഹായിക്കാനാണ് വരുന്നത്. 5.ചില ജില്ല കളില്‍ ഏത് സി.ഒ . ആണ് എടുക്കുന്നത് എന്ന വിവരം ഡി.ഇ.ഒ ഓഫീസില്‍ മുന്‍‌കൂട്ടി എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 6.ഏതെങ്കിലും ഭാഗങ്ങളില്‍ നിന്ന് O.S.S ക്ലാസ് എടുക്കണമെങ്കില്‍ തലേന്ന് വിളിച്ചു പറഞ്ഞാല്‍ നന്നായിരിക്കും. 7.ടീച്ചിംഗ് മാനുവല്‍ ഉണ്ടായിരിക്കണം. 8.ലാബ് , ലൈബ്രറി എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ്. 9.അന്നേദിവസം ഏതെങ്കിലും ഒരു ക്ലാസിന്റെ പി.ടി.എ 2 മണി മുതല്‍ വെക്കേണ്ടതാണ്. 10 .ക്ലാസ് പിടി.എ യില്‍ കുട്ടികളെ ക്കുറിച്ച് രക്ഷാകര്‍ത്താക്കള്‍ അറിയണം. *കുട്ടികളുടെ മികവ് മീറ്റിംഗില്‍ പ്രദര്‍ശിപ്പിക്കണം.( പാട്ട് , ചിത്രം വര , പ്രസംഗം...... എന്നിവയൊക്കെ) * ക്ലാസ് പരീക്ഷയുടെ മാര്‍ക്ക്‍ലിസ്റ്റ് ചുമരില്‍ പതിപ്പിക്കുക * മീറ്റിംഗില്‍ സ്വാഗതം , നന്ദി എന്നിവ കുട്ടികള്‍ തന്നെ നിര്‍വ്വഹിക്കട്ടെ . * പുതിയ പഠന രീതിയെക്കുറിച്ച് ചര്‍ച്ച ആകാം . 11. എല്ലാ മാസവും ക്ലാസ് പി.ടി. എ ആകാം . സെഷന്‍ - 3 സിമുലേഷന്‍ കം ഡമോണ്‍‌സ്‌ട്രേഷന്‍ ആര്‍ .പി ഒരു പരീക്ഷണം കാണിക്കുന്നു. മൂന്നുബള്‍ബുകള്‍ ശ്രേണിയായും സമാന്തരമായും ഘടിപ്പിച്ച് എ.സി. യില്‍ വര്‍ക്ക് ചെയ്യിക്കുന്നു. ശ്രേണിയില്‍ രണ്ടു സ്വിച്ചുകളും സമാന്തരത്തില്‍ മൂന്നുസ്വിച്ചുകളും ഘടിപ്പിച്ചിട്ടുണ്ട്. ശ്രേണിയില്‍ മുന്ന് 15 വാട്ട് ബള്‍ബുകളാണ് ഘടിപ്പിച്ചിട്ടുള്ളത് . സമാന്തര രീതിയില്‍ 60 വാട്ട് , 40 വാട്ട് ,15 വാട്ട് ബള്‍ബുകളും ഘടിപ്പിച്ചിരിക്കുന്നു. അംഗങ്ങളോട് നിരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. സ്വിച്ച് ഓണ്‍ ചെയ്യുന്നു. സ്വിച്ചുകള്‍ മാറി മാറി ഓണും ഓഫും ആക്കുന്നു. പ്രവര്‍ത്തനം 1 1.ഈ പ്രവര്‍ത്തനം വഴി ഏതെല്ലാം ആശയങ്ങള്‍ കുട്ടിക്ക് കൊടുക്കുവാന്‍ കഴിയും . 2.ഏത് C.O യില്‍ ആണ് ഇത് ഉള്‍പ്പെടുന്നത് ? 3.ഇത്രയും സാധനങ്ങള്‍ കിട്ടിയാല്‍ ക്ലാസ് റൂമില്‍ വെച്ച് എന്തൊക്കെ പഠിപ്പിക്കാന്‍ കഴിയും അധ്യാപകര്‍ ഗ്രൂപ്പ് തിരിയുന്നു . ചര്‍ച്ചചെയ്യുന്നു. ലിസ്റ്റ് ചെയ്തവ ക്ലാസില്‍ അവതരിപ്പിക്കുന്നു C.O- ഗൃഹവൈദ്യുതീ‍കരണം ആശയങ്ങള്‍ 1.ശ്രേണീ രീതി 2.സമാന്തര രീതി 3.ഓം നിയമം , വൈദ്യുത പ്രവാ‍ഹ തീവ്രത 4.ഫേസ് ,ന്യൂട്രല്‍ , എര്‍ത്ത് 5.സ്വിച്ച് , സര്‍ക്യൂട്ട് , ഫ്യൂസ് 6.ത്രീപിന്‍ , എര്‍ത്തിംഗ് 7.പവര്‍ , പ്രകാശ തീവ്രത 8.ശ്രേണീരീതിയുടേയും സമാന്തര രീതിയുടേയും സവിശേഷതകള്‍ (Seperate switch സീരീസില്‍ സാദ്ധ്യമല്ല ;എവിടെ ഓഫ് ചെയ്താലും എല്ലാം ഓഫ് ആകും , വോള്‍ട്ടേജ് സ്ഥിരമല്ല. ) 9.ഗൃഹവൈദ്യുതീകരണം അദ്ധ്യാപകര്‍ ഗ്രൂപ്പുതിരിഞ്ഞ് , ആശയങ്ങള്‍ചര്‍ച്ചചെയ്യുന്നു. അവതരിപ്പിക്കുന്നു. ആര്‍.പിയുടെ ക്രോഡീകരണം പ്രവര്‍ത്തനം -2. മുകളില്‍ പറഞ്ഞ ആശയങ്ങളില്‍ ഏതൊക്ക ആശയം ആദ്യം കൊടുക്കാം . ഒരു ക്രമം ഉണ്ടാക്കാമോ ? അദ്ധ്യാപകര്‍ ഗ്രൂപ്പുതിരിഞ്ഞ് , ആശയങ്ങള്‍ ക്രമപ്പെടുത്തുന്നു. അവതരിപ്പിക്കുന്നു. ആര്‍.പിയുടെ ക്രോഡീകരണം പ്രവര്‍ത്തനം -3. മുകളില്‍ ക്രമീകരിച്ച ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യുക . അധ്യാപകര്‍ ഗ്രൂപ്പ് തിരിയുന്നു . ചര്‍ച്ചചെയ്യുന്നു 1. ടെസ്റ്ററിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നു 2.ടെസ്റ്റര്‍ ഉപയോഗിച്ച് ഫേസ് ,ന്യൂട്രല്‍,എര്‍ത്ത് എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നു. 3.വ്യത്യസ്ത പവര്‍ ഉള്ള ബള്‍ബില്‍ നിന്നുള്ള പ്രകാശ തീവ്രതാ വ്യത്യാസം മനസ്സിലാക്കുന്നു 4. സീറോ വാട്ട് ബള്‍‌ബിന്റെ പൊള്ളത്തരം മനസ്സിലാക്കുന്നു.( സീറോ വോള്‍ട്ട് ആണോ സീറോ വാട്ട് ആണോ ? ചര്‍ച്ച ) 5.ഗൃഹവൈദ്യുതീകരണത്തിനുപയോഗിക്കുന്ന വയറുകളുടെ നിറം( ചുവപ്പ് -ഫേസ് , നീല / കറുപ്പ് - ന്യൂട്രല്‍ , പച്ച - എര്‍ത്ത് ) മനസ്സിലാക്കുന്നു. 6.സ്വിച്ചുകള്‍ ഫേസ് ലൈനിലാണ് ഘടിപ്പിക്കുന്നതെന്ന് മനസ്സിലാക്കുന്നു. 7. ഒരേ വാട്ട് ബള്‍ബുകള്‍ ശ്രേണീരീതിയിലും സമാന്തരരീതിയിലും ഘടിപ്പിച്ചാല്‍ ഏതിലാണ് പ്രകാശം കൂടുതലെന്ന് കണ്ടെത്തുന്നു. 8.കണക്ഷനിലുള്ള വ്യത്യാസം മനസ്സിലാകുന്നു. 9.ശ്രേണീരീതി / സമാന്തര രീതി എന്നിവ വ്യക്തമാക്കുന്ന കണക്ഷന്‍ ഡയഗ്രം വരക്കുന്നു.പരിശീലിക്കുന്നു. 10.ശ്രേണീരീതി / സമാന്തര രീതി എന്നിവയില്‍ കണക്ഷന്‍ നടത്തുവാന്‍ പരിശീലിക്കുന്നു മുകളില്‍ പറഞ്ഞരീതിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടവ അവതരിപ്പിക്കുന്നു . ആര്‍.പിയുടെ ക്രോഡീകരണം പ്രവര്‍ത്തനം -4 വര്‍ക്ക് ഷീറ്റ് നിര്‍മ്മാണം അവതരണം പ്രവര്‍ത്തനം -5 ( ചര്‍ച്ച ) അറിവ് നിര്‍മ്മിതിയുടെ പ്രക്രിയകള്‍ 1.കുട്ടി പ്രശ്നം അനുഭവപ്പെടുന്നു. 2.കുട്ടി പ്രശ്നത്തില്‍ ഇടപെടാന്‍ തീരുമാനിക്കുന്നു. 3.എങ്ങനെയാണ് ഇടപെടേണ്ടതെന്ന് തീരുമാനിക്കുന്നു. 4.പ്രശ്നപരിഹാര പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ( ചര്‍ച്ച , അഭിമുഖം , പരീക്ഷണം .........) 5. ആശയം രൂപീകരിക്കുന്നു. 6.ആശയം ശരിയായിരുന്നുവോ എന്ന് പരിശോധിക്കുന്നു. 7.അതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു. ( സ്വയം വിലയിരുത്തുന്നു, ഗ്രൂപ്പില്‍ പങ്കുവെച്ച് വിലയിരുത്തുന്നു.) 8.മെച്ചപ്പെടുത്തുന്നു. 9.പൊതുവായ ഇടപെടല്‍ - ടീച്ചര്‍ ഉള്‍പ്പെടെ നടത്തുന്നു. 10.നിര്‍മ്മിച്ച അറിവ് പ്രയോഗിച്ച് നോക്കുന്നു. പ്രവര്‍ത്തനം -6( ചര്‍ച്ച ) സമഗ്രാസൂത്രണത്തിലെ ഘട്ടങ്ങള്‍ 1.C.O 2.ആശയം , വസ്തുതകള്‍ ,തത്ത്വങ്ങള്‍ 3.പ്രക്രിയാശേഷികള്‍ 4.പ്രവര്‍ത്തനങ്ങള്‍ 5.ഉപകരണങ്ങള്‍ 6.ഉല്പന്നങ്ങള്‍ ( അവ എന്തൊക്കെ ആകാമെന്നു പറയാമോ ?) 7.മൂല്യനിര്‍ണ്ണയം. ലാസ്റ്റ് സെഷന്‍ . സമഗ്രാസൂത്രണം ( VIII , IX , X ) നോട്ട്: ശ്രേണീ /സമാന്തര രീതിയിലെ പരീക്ഷണ ഘട്ടങ്ങള്‍ അടുത്ത പോസ്റ്റില്‍

No comments:

Get Blogger Falling Objects