Friday, August 15, 2008

103. ബള്‍ബുകള്‍ ശ്രേണീരീതിയില്‍ - ഒരു ബള്‍ബ് 40 വാട്ടിന്റെ

ശ്രേണീരീതിയില്‍ മൂന്ന് ബള്‍ബുകള്‍ ഘടിപ്പിച്ചിരിക്കുന്നു. രണ്ടെണ്ണം 15 വാട്ടിന്റേയും ഒരു എണ്ണം 40 വാട്ടിന്റേതുമാണ് . അപ്പോള്‍ ഉള്ള വ്യത്യാസം ശ്രദ്ധിക്കൂ. 40 വാട്ടിന്റെ ബള്‍ബ് പ്രകാശിക്കുന്നില്ല . എന്താണ് ഇതിന് അര്‍ഥം ? അതില്‍ക്കൂടി കറന്റ് പോകുന്നില്ല എന്ന് ഒരു കുട്ടി ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ എന്തു മറുപടി നല്‍കും ?

34 comments:

അനില്‍@ബ്ലോഗ് said...

മാഷ്,
40 വാട്ട് ബള്‍ബു പ്രകാശിക്കാനാവശ്യമായ തീവ്രത വൈദ്യുതിക്കില്ല.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ അനില്‍ ,
തീവ്രത എന്ന വാക്കുകൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് ?
വൈദ്യുത പ്രവാഹ തീവ്രതയാണോ ?
അതോ വോള്‍ട്ടേജാണോ ?

അനില്‍@ബ്ലോഗ് said...

തീര്‍ച്ചയായും പ്രവാഹം (I).
മൊത്തം I= 230/R1+R2+R3 (മൂന്നു ബള്‍ബുകളുടെ രോധം)

കരിപ്പാറ സുനില്‍ said...

എല്ലാ പ്രതിരോധകത്തിലും വൈദ്യുത പ്രവാഹം തുല്യവും വോള്‍ട്ടേജ് വ്യത്യസ്തവുമല്ലേ ?

അനില്‍@ബ്ലോഗ് said...

തീര്‍ച്ചയായും,
I വ്യത്യാസമില്ല.
ഒന്നാം ബള്‍ബിനു ടെര്‍മിനലുകളില്‍ I X R1

രണ്ടാം ബള്‍ബിനു I X R2

മൂന്നാം ബള്‍ബിനു I X R3

ശരിയല്ലെ?

ശ്രീ മണികണ്ഠന്‍ ഓണ്‍ ലൈന്‍ ഉണ്ടെന്നാണു മനസ്സിലാക്കുന്നതു.

അനില്‍@ബ്ലോഗ് said...

voltage across terminals

കരിപ്പാറ സുനില്‍ said...

അതുകൊണ്ട് ഈ പ്രശ്നത്തെ വോള്‍ട്ടേജിനെ അടിസ്ഥാനമാക്കി പറയാത്തതെന്തുകൊണ്ടാണ് ?
P=E x I
P യും Iയും സ്ഥിര സംഖ്യയായാല്‍ വോള്‍ട്ടേജിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കിഉള്ള കാര്യകാരണ ബന്ധത്തിന് പ്രസക്തിയില്ലേ

അനില്‍@ബ്ലോഗ് said...

മാഷ്,
ബള്‍ബു ഒരു ഊര്‍ജ്ജസ്രോതസ്സല്ലെ, അതില്‍ ഉണ്ടാവുന്ന ഊര്‍ജ്ജം "I sqire " അനുപാതത്തിലും.അപ്പോള്‍ തീര്‍ച്ചയായും കണക്കുകളുടെ അടിസ്ഥാന ഘടകം I ആയിട്ടെടുക്കുന്നു.

അനില്‍@ബ്ലോഗ് said...

I for 40 w bulb at 230 v = 0.174 A

R1=1325

I for 15 w bulb at 230 v = 0.065 A

R=3538

Total R = 1325+3538+3538= 8401

total I = 230/8401 = 0.0274 A

v1 = 36 v across 40 w bulb

v2=v3=96 vacross 15 w bulbs

ഇതൊക്കെ ഒരു തമാശയായിട്ടെറ്റുക്കണം, വിവരമുള്ള ആരെങ്കിലും ശരിക്കുള്ള മറുപടി പറയട്ടെ. പ്രീ ഡിഗ്രിക്കു അവസാനിപ്പിച്ചതാണു ഇതൊക്കെയായുള്ള ബന്ധങ്ങള്‍.

ആശംസകള്‍.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ അനില്‍ ,
ചോദ്യത്തെ സംബധിച്ച് ആധികാരികമായി വിശകലനം ചെയ്തതിനു നന്ദി.
1.ഞാന്‍ പറഞ്ഞത് അനില്‍ പറഞ്ഞത് തെറ്റെന്നല്ല.
2.രണ്ടുരീതിയിലും വിശകലനം ചെയ്തുകൂടെ എന്നു മാത്രം ചോദിച്ചെന്നേയുള്ളൂ.
3.അനില്‍ ആദ്യം ഉത്തരം നല്‍കിയത് വൈദ്യുത പ്രവാഹ തീവ്രതയുടെ അടിസ്ഥാനത്തിലാണ് . അതിനെ എതിര്‍ക്കുന്നില്ല.
4.പിന്നീട് അത് വഴി ഓരോ ബള്‍ബിന്റേയും പ്രതിരോധം കണ്ട് വിശദീകരിച്ചുവല്ലോ .
അതില്‍ നിന്ന് നാം മനസ്സിലാക്കുന്നത് ഉയര്‍ന്ന പവര്‍ അതായത് ഉയര്‍ന്ന വാട്ട് ഉള്ള ബള്‍ബിന് കുറഞ്ഞപ്രതിരോധം എന്നല്ലേ . അപ്പോള്‍ ഉത്തരം അത്തരം രീതിയിലും ആകാം അല്ലേ.അതായത് പ്രതിരോധത്തെ ആസ്പദമാക്കി എന്നര്‍ഥം

5.ഇനി പവറിനെ അടിസ്ഥാനമാക്കിയും വിശകലനം ചെയ്തുകൂടെ !
P=E x I
അതായത് വോള്‍ട്ടേജ് ഒരു നിശ്ചിതമായാല്‍ മാത്രമേ ആ ബള്‍ബിന് പ്രസ്തുത വാട്ടില്‍ പ്രകാശിക്കുവാന്‍ കഴിയുകയുള്ളൂ.അല്ലെങ്കിലോ ?
അതായത് വോള്‍ട്ടേജ് കുറഞ്ഞാല്‍ ആ പ്രസ്തുത വാട്ടില്‍ പ്രകാശിക്കുവാന്‍ കഴിയില്ല എന്നര്‍ത്ഥം .
6. ഈയൊരു ചോദ്യത്തിന് ഇത്രയും വാദഗതികള്‍ ക്ലസ്റ്ററില്‍ വന്നിരുന്നു എന്ന് സൂചിപ്പിച്ചെന്നു മാത്രം .
ഇനിയും ചര്‍ച്ചകളില്‍ സജീവ മാവണമെന്ന അഭ്യര്‍ത്ഥനയൊടെ

തറവാടി said...

40W ബള്‍ബും കത്തുന്നുണ്ട്‌ , നമുക്ക്‌ കാണാന്‍ പറ്റുന്നില്ലന്നെയുള്ളു :).
ഏത്‌ പരാമീറ്റര്‍ ,( വോള്‍ട്ടേജ്‌ , കറന്‍റ്റ്‌ , പവര്‍ ) , അടിസ്ഥാനപ്പെടുത്തിയാലും
ഉത്തരം ഒന്നുതന്നെയാണ് ലഭിക്കുക.

അനില്‍ കണ്ടെത്തിയതുപോലെ 15W ബള്‍ബിന്‍ ലഭിക്കുന്ന വോള്‍ട്ടേജ്‌ 96.81V ;
40W ബള്‍ബിന് ലഭിക്കുന്നത്‌ 36.31V ആണ്.

ഇനി പവര്‍ നോക്കുക ,

p=square(V) / R

15W ബള്‍ബിന് 2.7W ലഭിക്കുമ്പോള്‍ അതായത്‌ 18% ,
40W ബള്‍ബിന്‍ 0.997W മാത്രമേ ലഭിക്കുന്നുള്ളു , അതായത്‌ 2.49%
സ്വാഭാവികമായും നമുക്ക്‌ കാണാന്‍ വേണ്ടത്ത്ര വെളിച്ചം അതില്‍ നിന്നും കിട്ടുന്നില്ലെ കത്തുന്നില്ലെന്ന് നമ്മള്‍ കരുതുകയും ചെയ്യുന്നു.

മണി said...

ആഹാ, രസകരമായ വിഷയം. ഇതെപറ്റിയുള്ള അനിലിന്റെ വിശദീകരണത്തിലും, തറവാടിയുടെ വിശദീകരണത്തിലും ചില തെറ്റുകള്‍ ഉണ്ട്.
ഒന്നു കൂടി ആലോചിച്ച് തെറ്റു തിരുത്തുക. ശരിയുത്തരം ആരും പറഞ്ഞില്ലെങ്കില്‍ പിന്നീട് പോസ്റ്റ് ചെയ്യാം.

തറവാടി said...

മണി,

തെറ്റായ എന്‍‌റ്റെ വിശദീകരണം ശരിയാക്കുക , :)

തറവാടി said...

മണി,

എവിടെയാണ് തെറ്റിയതെന്ന് മനസ്സിലാക്കാന്‍ നല്ല താത്പര്യമുണ്ട്.

നാല്‍‌പ്പത് വാട്ടിന്‍റ്റെ ബള്‍ബിന് അക്രോസ്സ് വോള്‍ട്ടേജ് കുറഞ്ഞതാണ് കാരണം എന്ന് പറയില്ലെന്ന് കരുതട്ടെ.

( അതുതന്നെയാണ് വാട്ടേജ് ഏറ്റവും കുറവ് ആ ബള്‍ബിന് വന്നത് ).

അനില്‍@ബ്ലോഗ് said...

മണിയുടെ കമന്റു പ്രതീക്ഷിക്കുന്നു.

തറവാടി said...

മണി ഒന്നുകൂടി

ഇവിടെ ഞാന്‍ പറഞ്ഞിരിക്കുന്നത് ഇലക്ട്രിക് പവര്‍ വെച്ചുള്ള ഒരു റീസണിങ്ങ മാത്രമാണ് ,
അല്ലതെ ലുമെന്‍ പവര്‍ വെച്ചുള്ളതല്ല , അതായത് ലൂമെന്‍ പവര്‍ വോള്‍ട്ടേജുമായും കറന്റുമായും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാതെയല്ല ഞാന്‍ ഉത്തരം പറഞ്ഞത്

കണ്‍ഫ്യൂഷന്‍ ഉണ്ടാക്കേണ്ട എന്നുകരുതിത്തന്നെയാണ്.

താങ്കള്‍ ചോദ്യം ചെയ്തതിനാല്‍ അതും കൂടി വെക്തമാക്കുന്നു ,

lumen output propotioanl to (V)3.3 , വോള്‍ട്ടേജ് ഘാതം 3.3 , അതുകൊണ്ട് തന്നെ വോള്‍ട്ടേജ് കുറഞ്ഞാല്‍ ക്രമാതീതതമായി ലൂമന്‍ കുറയും അതിനാല്‍ നല്‍‌പ്പത് വാട്ട് ബള്‍ബിന്‍‌റ്റെ അക്ക്രോസ്സ് വോള്‍ട്ടേജ് കുറയുന്നതിനാല്‍ , ലൂമന്‍ പവര്‍ ക്രമാതീതമഅയി കുറയുന്നു അതുകൊണ്ട് പ്രകാശിക്കുന്നത് കാണാനും പറ്റില്ല.

വോള്‍ട്ടേജ് കുറയുന്നതുകൊണ്ടാണ് എന്ന ഒറ്റ ഉത്തരത്തിലും നല്ലത് പവര്‍ കുറയുന്നത്കൊണ്ടാണെന്ന് പറയുന്നതാണ് , കാരണം ലൂമന്‍ പവര്‍ കറന്റിനേയും ബന്ധപ്പെട്ട് കിടക്കുന്നു , ഘാതം അഞ്ച്.

വീണ്ടും ഇവിടെ വിശദീകരിക്കാന്‍ കാരണം ,

പറഞ്ഞതു തന്നെ മാറ്റി പറഞ്ഞോ , പറഞ്ഞത് കൃത്യമായി മനസ്സിലാക്കാതേയോ പേരിനുവേണ്ടി 'തര്‍ക്കിക്കാന്‍' വരുന്നവരെ കണ്ടിട്ടുണ്ട് അതൊഴിവാക്കാന്‍ മാത്രം :)

ഇതൊന്നുമല്ലാത്ത കാരണമാണെങ്കില്‍ വിശദീകരിക്കുമല്ലോ?

തറവാടി said...

അതുകൊണ്ട് ഈ പ്രശ്നത്തെ വോള്‍ട്ടേജിനെ അടിസ്ഥാനമാക്കി പറയാത്തതെന്തുകൊണ്ടാണ് ?

കരിപ്പാറ മാഷെ,

സീരീസ് സര്‍ക്യൂട്ടില്‍ കറന്‍‌റ്റ് കോമ്മണ്‍ ആയതിനാലാണതിനെ അടിസ്ഥാനപ്പെടുത്തുന്നത് അതുപോലെത്തന്നെ പാരലല്‍ സര്‍ക്യൂട്ടില്‍ വോള്‍ട്ടേജാണ് കോമണ്‍ അതിനാല്‍ അത്തരം സര്‍ക്യൂട്ടുകളില്‍ വോള്‍ട്ടേജിനെ അടിസ്ഥാനപ്പെടുത്തുന്നു.

അനില്‍@ബ്ലോഗ് said...

തറവാടീ,

സീരീസ് സര്‍ക്യൂട്ടില്‍ കറന്‍‌റ്റ് കോമ്മണ്‍ ആയതിനാലാണതിനെ അടിസ്ഥാനപ്പെടുത്തുന്നത് അതുപോലെത്തന്നെ പാരലല്‍ സര്‍ക്യൂട്ടില്‍ വോള്‍ട്ടേജാണ് കോമണ്‍ അതിനാല്‍ അത്തരം സര്‍ക്യൂട്ടുകളില്‍ വോള്‍ട്ടേജിനെ അടിസ്ഥാനപ്പെടുത്തുന്നു.

ഇതു പറയാന്‍ കിട്ടാതെ ഞാന്‍ കഷ്ടപ്പെട്ടു. നന്ദി കേട്ടോ.

തറവാടി said...
This comment has been removed by the author.
മണി said...

തറവാടിയും മറ്റുള്ളവരും പറഞ്ഞ ഒരു കാര്യം ശരിയാണ്. 40 വാട്ടിന്റെ ബള്‍ബിനു കിട്ടുന്ന വോള്‍ട്ടത മറ്റു ബള്‍ബിനെ അപേക്ഷിച്ച് കുറവു തന്നെ ആണ്. പക്ഷെ 40 വാട്ട് ബള്‍ബിന് 36 V കിട്ടുകയാണെങ്കില്‍ ക്യാമറയില്‍ പതിയുന്ന തരത്തില്‍ ബള്‍ബിന്റെ ഫിലമെന്റ് പ്രകാശിക്കുമായിരുന്നു. താല്പര്യമുള്ളവര്‍ക്ക് പരീക്ഷ്ച്ച് നൊക്കാവുന്നതാണ്.
തറവാടിക്കു പറ്റിയ തെറ്റ് ബള്‍ബിന്റെ റെസിസ്റ്റന്‍സ് കണക്കാക്കുന്നിടത്താണ്. ഫിലമെന്റ് ലാമ്പുകള്‍ക്ക് അവ തണുത്തിരിക്കുന്ന സമയം റെസിസ്റ്റന്‍സ് (COLD RESISTANCE) തീരെ കുറവായിരിക്കും. തറവാടി കണക്കാക്കിയത് ബള്‍ബിന്റെ ഹോട്ട് റെസിസ്റ്റന്‍സ് ആയിരുന്നു, അതായത് സാധാരണഗതിയില്‍ പ്രകാശിക്കുന്ന അവസ്ഥയിലുള്ള റെസിസ്റ്റന്‍സ്. ബള്‍ബ് തണുത്തിരിക്കുന്ന അവസ്ഥയില്‍ സ്വിച്ച് ഓണ്‍ ചെയ്താല്‍ വളരെ ചുരുങ്ങിയ സമയത്തേക്ക് ശക്തിയായ ഒരു കറന്റ് ( Inrush Current) പ്രവഹിക്കുകയും തന്മൂലമുള്ള ചൂടില്‍ ഫിലമെന്റ് റെസിസ്റ്റന്‍സ് കൂടുകയും കറന്റ് കുറഞ്ഞ് സാധാരണ നിലയില്‍ എത്തുകയും ചെയ്യുന്നു.
ഫിലമെന്റ് ലാമ്പുകള്‍ ആവര്‍ത്തിച്ച് ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്താല്‍ അതിന്റെ ആയുര്‍ ദൈര്‍ഘ്യം കുറയുന്നതിന്റെ
കാരണവും ഇന്‍ റഷ് കറന്റ് ആണ്.
ഇനി നമുക്ക് നമ്മുടെ പ്രശ്നത്തിലേക്ക് കടക്കാം. തറവാടി കമന്റിയത് പോലെ തന്നെ 15 W ബള്‍ബിന്റെ തണുത്തിരിക്കുമ്പോള്‍ ഉള്ള റെസിസ്റ്റന്‍സ് 40 W ന്റെതിനെക്കാള്‍ കൂടുതല്‍ ആയിരിക്കും. അതു അതുകോണ്ട് ആ ബള്‍ബുകള്‍ ഇന്‍ റഷ് കറന്റ് മൂലം കൂടുതല്‍ ചൂടാവുന്നു. (I squared x R. അത്രയും ചൂട് 40 വാട്ട്സിന്റെ ബള്‍ബില്‍ ഉണ്ടാവുന്നില്ല). ചൂടാവുന്ന മുറയ്ക്ക് അവയുടെ റെസിസ്റ്റന്‍സ് വീണ്ടും കൂടുകയും 40W ബള്‍ബിനു കിട്ടുന്ന വോള്‍ടേജില്‍ കുറവു സംഭവിക്കുകയും ചെയ്യുന്നു. തന്മൂലം 40 വാട്ടിന്റെ ബള്‍ബിന്
അതിന്റെ കോള്‍ഡ് റസിസ്റ്റന്‍സില്‍നിന്നും വളരെ ഒന്നും കൂടാന്‍ അവസരം ലഭിക്കാതെ പോകുന്നു. നേരത്തെ കണക്കാക്കിയ 36.31 V യില്‍നിന്നും കുറവായ വോള്‍ടേജ് ആയിരിക്കും 40 വാട്ട് ബള്‍ബിനു കിട്ടുന്നത്.

അനില്‍@ബ്ലോഗ് said...

മണി,
ഇതില്‍ കാര്യപ്പെട്ട എന്തെങ്കിലും തെറ്റാണ് ചൂണ്ടിക്കാട്ടിയതെന്നു തോന്നുന്നില്ലല്ലോ. ഈ സര്‍ക്യൂട്ട് അനാലിസിസ് ബിടെക് ലെവെലില്‍ ഉള്ളതാല്ല.

സുനില്‍ മാഷ്,
ഈ ലിങ്ക് നോക്കൂ , ഇത്രയേ ഉള്ളൂ.

“rush” എന്ന തലത്തിലേക്കു റെസിസ്റ്റന്‍ വ്യതാസം വരുന്നുണ്ടോ?
അധവാ റഷ് മാത്രമാണോ ഇന്‍കാന്റിസെന്റ് ലാമ്പുകള്‍ക്കു ആയുസ്സു കുറയാന്‍ കാരണം?

തറവാടി said...

230V ല്‍ പ്രവര്‍ത്തിക്കുന്ന 15W ന്‍‌റ്റെ രണ്ട് ബള്‍ബും , 40W ഒരു ബള്‍ബും സീരീസില്‍ കണ്‍ക്ട് ചെയ്ത് , 230V കൊടുത്താല്‍ 40W ന്‍‌റ്റെ ബള്‍ബ് കത്തുന്നില്ല കാരണം എന്ത്?

ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരം:

40W ബള്‍ബിന് അക്രോസ്സായി ലഭിക്കുന്ന കുറഞ്ഞ വോള്‍ട്ടേജാണ് അതുകൊണ്ടുതന്നെ ഉണ്ടാകുന്ന വളരെ കുറഞ്ഞ പവര്‍ ആണ് കാരണം , 36 V , എങ്ങിനെ കിട്ടി എന്ന കണക്കും സൂചിപ്പിച്ചിട്ടുണ്ട് മുകളില്‍.

എന്‍‌റ്റെ ഉത്തരത്തില്‍ ഞാന്‍ ഉറച്ചു നില്‍‌ക്കുകയും ചെയ്യുന്നു :).

മണി,

ഏതൊരു load ന്‍‌റ്റെ റെസിസ്റ്റന്‍‍സ് അളക്കുന്നതും ' cold ' / ' hot' എന്ന പരാമീറ്റര്‍ വെച്ചല്ല , അതിന്റെ ലോഡനുസരിച്ചാണ് , അതായത് ബള്‍ബിന്‍‌റ്റെ റെസിസ്റ്റന്‍സ് കാണാന്‍ പറഞ്ഞാല്‍ , അതെത്ര പവറിന്‍‌റ്റെയാണോ അതിനന്‍സരിച്ചുള്ളതാണ് കാണുക.

ഒരു 10HP മോട്ടോര്‍ സ്റ്റാര്‍ട്ടിങ്ങില്‍ ഏഴുമടങ്ങ് കരണ്ട് എടുക്കും ,
( അതുകൊണ്ടാണ് കൂടുതല്‍ പവര്‍ ഉള്ളവക്ക് star-delta starter വെക്കുന്നത് )

എന്ന് കരുതി മോട്ടോറിന്‍‌റ്റെ പരാമീറ്റേര്‍സ് കാണുമ്പോള്‍ ഈ സ്റ്റാര്‍ട്ടിങ്ങ് കറന്‍‌റ്റ് എടുക്കാറുണ്ടോ?

മറ്റൊന്ന്,

താങ്കള്‍ സൂചിപ്പിച്ച പോലെ , വളരെ കുറഞ്ഞ കോള്‍ഡ് റെസിസ്റ്റന്‍സ് ഉള്ളതിനാല്‍ അമിത കറന്‍‌റ്റൊന്നും ബള്‍ബെടുക്കില്ല , അത് തുടക്കത്തില്‍ കുറക്കാനാണ് ബള്‍ബ് ഫിലമെന്‍‌റ്റ് ചുരുളുകളാക്കിയിട്ടുള്ളത്.
( അല്ലെങ്കില്‍ നാല് ബള്‍ബ് ഒരുമിച്ചിട്ടാല്‍ ഫ്യൂസൊക്കെ പോകില്ലെ ;) )പറഞ്ഞുവന്നതിതാണ്,

എന്തഭിപ്രായമെഴുതാനും താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട് , തെറ്റ് / ശരിയല്ല / അപൂര്‍ണ്ണം എന്നിവക്കൊക്കെ പലതലങ്ങളാണ് , ഒരാളുടെ ഉത്തരത്തെ തെറ്റെന്നൊക്കെ പറയുമ്പോള്‍ ,

ആര്‍ /ആരൊട് /എത്തരത്തില്‍ പറഞ്ഞു എന്നൊക്കെ നോക്കാനുള്ള ഒരു മിനിമം ഡീസന്‍സി പ്രതീക്ഷിക്കുന്നു.

അഞ്ചാം ക്ലാസ്സില്‍ പടിക്കുന്ന ഒരു കുട്ടി

" മോട്ടോര്‍ തിരിച്ച് കറക്കാന്‍ പറ്റുമോ ?" എന്ന് ചോദിച്ചാല്‍ , എന്റെ ഉത്തരം " പറ്റും "

എന്ന് മാത്രമായിരിക്കും , അവിടെ വന്ന് " അതു ത്രീഫേസായിരിക്കണം , ത്രീ ഫേസ് ഇന്‍ഡക്ഷന്‍ മോട്ടോറ് ആയിരിക്കണം എന്നൊന്നും ഞാന്‍ പറയാറില്ല"

തറവാടി said...

അനില്‍,

താങ്കളുടെ ആദ്യ ഉത്തരത്തിലുള്ള അപൂര്‍ണ്ണത കണ്ടതിനാലാണിവിടെ താങ്കള്‍ക്കൊരു തുടര്‍ച്ചയായി ഞനിവിടെ കമന്‍‌റ്റിയത്.

ബള്‍ബിന്‍‌റ്റെ ലൂമന്‍ പവര്‍ vs വോള്‍ട്ടേജ് ; ലൂമന്‍ പവര്‍ vs ഇലക്ട്രിക്ക് പവര്‍ എന്നതിന്‍‌റ്റെ ഗ്രാഫ് നോക്കിയാല്‍ മനസ്സിലാക്കാം നാല്‍‌പ്പത് ( ഓര്‍മ്മയില്‍ നിന്നാണ്) ശതമാനം വോള്‍‌ട്ടേജ് , പതിനെട്ട് ശതമാനം പവര്‍ കിട്ടിയാലേ ഒരു ബള്‍ബ് കത്തൂ , അതുകൊണ്ടാണ് പതിനഞ്ച് വാട്ട് ബള്‍ബ് കത്തിയത് കാരണം അതിന് 96V കിട്ടി.


ഈ ഗ്രാഫിനുള്ള ഒരു പ്രത്യേകത ,

ഇതിനെ ഫോര്‍മുലേറ്റ് ചെയ്തിട്ടില്ല എന്നതാണ് , അതായത് ഇതൊരു experimental-characteristics ആണെന്ന് ചുരുക്കം.

ഇത് പൂര്‍ണ്ണമായും ഓര്‍മ്മയില്‍ നിന്നാണ് വാല്യൂവില്‍ വ്യത്യാസമുണ്ടെങ്കില്‍ തല്ലരുത് :)


ഓ.ടോ:

ഇത്രയൊന്നും ഇവിടെ ആദ്യത്തില്‍ വിവരിക്കാത്തത് , കണ്‍ഫൂഷന്‍ ഒഴിവാക്കാന്‍ മത്രമാണെന്നും ഓര്‍മ്മിപ്പിക്കട്ടെ!

തറവാടി said...

ഒരു പോസ്റ്റിട്ടിട്ടുണ്ട്
വിഷയവുമായി:)

മണി said...

സുനിലിന്റെ പോസ്റ്റും, അനിലിന്റെ മറുപടിയും, തറവാടിയുടെ വിശദീകരണവും കണ്ടപ്പോള്‍ അതിലെ തെറ്റുകള്‍ ചൂണ്ടി ക്കാണിക്കണം എന്നു തോന്നിയത്, വിദ്യാര്‍ഥികള്‍ക്ക് സൂക്ഷ്മ നിരീക്ഷണവും, അപഗ്രഥന ശീലവും വേണ്ടതാണെന്ന് ധരിച്ചിട്ടാണ്.
വളരെ ഒഴുക്കന്‍ മട്ടില്‍ ഉള്ള വിശദീകരണത്തിനാവും കൂടുതല്‍ പ്രസക്തി എന്നതാണ് തറവാടിയുടെ നയം എന്നു തോന്നുന്നു. തറവാടി അല്പം ചൂടായതുപോലെയും തൊന്നുന്നു. തറവാടി, താങ്കളെ തെറ്റുകാരനെന്നു ഞാന്‍ കരുതിയിട്ടില്ല, താങ്കളുടെ വിശദീകരണത്തില്‍ തെറ്റുകള്‍ ഉണ്ടെന്നാണ് ഞാന്‍ വിവക്ഷിച്ചത്. തങ്കളുടെ അപാരമായ അറിവിനെ ചോദ്യം ചെയ്യുക എന്നത് എന്റെ ലക്ഷ്യമല്ല എന്നു ധരിക്കുക. ഇനി എനിക്കാണ് തെറ്റിയതെങ്കില്‍, അത് അംഗീകരിക്കുകയും, തിരുത്തപ്പെട്ടതില്‍ സന്തോഷിക്കുകയും ചെയ്യും.

മറ്റു കമന്റുകള്‍ക്ക് വിശദീകരണം തരുന്നതിനുമുന്‍പ് താഴെ എഴുതിയിരിക്കുന്ന പരീക്ഷണങ്ങള്‍ ചെയ്തു നോക്കാന്‍ അഭ്യര്‍ഥിക്കുന്നു:
1. 40 വാട്ട്സിന്റെ യും, 15 w ബല്‍ബിന്റെ യും തണുത്ത അവസ്ഥയിലുള്ള റെസിസ്റ്റന്‍സ് ഒരു മള്‍ട്ടി മീറ്റര്‍ ഉപയോഗിച്ച് അളന്ന് നോക്കുക.
2. അതേ ബള്‍ബുകള്‍ കുറച്ചു നേരം 230 വോള്‍ട്ടില്‍ പ്രവര്‍ത്തിപ്പിച്ച് ഉടനെ ചൂടോടെ ഉള്ള റെസിസ്റ്റന്‍സ് ഒരു മള്‍ട്ടി മീറ്റര്‍ ഉപയോഗിച്ച് അളന്ന് നോക്കുക.
3. ഏകദേശം 36 വോള്‍ട്ട് ഒരു 40 w ബള്‍ബ്ബില്‍ കൊടുത്തിട്ട് അത് പ്രകാശിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ഒരു ക്യാമറയില്‍ അതിന്റെ ഫോട്ടൊ ഏടുത്ത് നോക്കി തറവാടി യാണ് ശരി എന്ന് ഉറപ്പ് വരുത്തുക.
4. സുനിലിന്റെ ശ്രേണീ പരീക്ഷണത്തിലെ ഒരോ ബള്‍ബിനും കിട്ടുന്ന വോള്‍ട്ടേജ് ഒരു മീറ്റര്‍ ( വോള്‍ട് മീറ്റര്‍, മള്‍ടി മീറ്റര്‍) ഉപയോഗിച്ച് അളക്കുക. അവ അനിലിന്റെ ഉത്തരങ്ങളുമായി ഒത്തു പോകുന്നുണ്ടോ?
മുകളില്‍ പറഞ്ഞിരിക്കുന്ന പരീക്ഷണങ്ങളിലെ ഫലങ്ങള്‍ എനിക്കുവേണ്ടി സസാരിക്കും എന്നു തന്നെ വിശ്വസിക്കുന്നു

തിരുവോണാശംസകളോടെ

തറവാടി said...

തെറ്റ് ചൂണ്ടിക്കാണിക്കുന്നത് വളരെ നല്ല കാര്യമാണ് പക്ഷെ തെറ്റ് കൊണ്ടായിരിക്കരുതെന്ന് മാത്രം :)

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയോ തെറ്റോ എന്നത് എനിക്കിനിയും ഒരു പരീക്ഷണം നടത്തിയീട്ട് ഉറപ്പിക്കേണ്ടതില്ല.

വേണ്ടവര്‍ നടത്തട്ടെ :)

പരീക്ഷണം നടത്തുന്നതിനു മുമ്പ് താഴെ എഴുതിയതൊന്ന് മനസ്സിരുത്തി വായിക്കുന്നത് നന്നാവും എന്നേ പറയാനുള്ളൂ :)

ബള്‍ബിന്‍‌റ്റെ ഫിലമെന്‍‌റ്റ് എന്നത് വെറുമൊരു റെസിസ്റ്റര്‍ മാത്രമല്ല , ചുരുള്‍ ആകൃതിയില്‍ ഉണ്ടാക്കിയിരിക്കുന്നതിനാല്‍ റെസിസറ്റ്ന്‍സിനൊപ്പം inductive reactance
എന്ന ഒരു വേറൊരു സംഭവം കൂടിയുണ്ട് ,

താങ്കള്‍ പറഞ്ഞതുപോലെ ഒരു മള്‍ട്ടിമീറ്റര്‍ വെച്ച് അളന്നാല്‍ അതിനെ കിട്ടില്ല ;)

വെറും റെസിസ്റ്റന്‍‍സ് മാത്രമേ ഇത്തരത്തില്‍ അളന്നാല്‍ കിട്ടൂ അതുകൊണ്ട് തന്നെ താങ്കള്‍ സൂചിപ്പിച്ച രീതിയിലുള്ള പരീക്ഷണത്തിലൂടെ കിട്ടുന്ന പരാമീറ്റര്‍ വെച്ചുള്ള കണക്കുകളും യഥാര്‍ത്ഥ്യവും തമ്മില്‍ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസം കാണും :)

കത്താതിരിക്കുന്ന ഒരു ഫിലമെന്റിന്‍‌റ്റെ റെസിസ്റ്റന്‍‍സ് ,കത്തുന്ന അവസ്ഥയിലുള്ളതിനേക്കാള്‍ വളരെ കുറവാണ് ( 12-15 times വെത്യാസമുണ്ട് ) , എന്ന് വെച്ച് കത്താത്ത അവസ്ഥയില്‍ നിന്നും ബള്‍ബ് കത്തിച്ചൂടാകുന്നതുവരെ 12-15 times കറന്‍‌റ്റ് കടന്നുപോകില്ല കാരണം മുകളില്‍ പറഞ്ഞ inducive reactance ബള്‍ബിന്‍റ്റെ resistance ഉമായി ചേര്‍ന്ന് ഉണ്ടാക്കുന്ന impedance ആണ് കറന്‍‌റ്റിനെ നിയന്ത്രിക്കുന്നത്.

rate of change of current ആണ് inductive reactance ന്‍‌റ്റെ അളവിനെ നിയന്ത്രിക്കുന്നത് അതായത് , സ്വിച്ച് ഓണാകുന്ന സമയത്ത് ഏറ്റവും കൂടുതലുള്ള inductive reactance , മെല്ലെ കുറയുന്നു , കറന്‍‌റ്റ് സ്റ്റടി യവുന്നതൊടെ പൂജ്യമാകുന്നു , പിന്നീടങ്ങോട്ട് ഫിലമെന്‍‌റ്റിന്‍‌റ്റെ resistance മാത്രമേ ഉണ്ടാകൂ. ഇതെല്ലാം സംഭവിക്കുന്നത് മില്ലി സെക്കന്‍‌റ്റുകള്‍ കൊണ്ടാണ്.

ചുരുക്കത്തില്‍ , ഒരു ബള്‍ബ് കോള്‍ഡായാലും ഹോട്ടായാലും എടുക്കുന്ന കറന്‍‌റ്റില്‍ കാര്യമായ വെത്യാസമില്ലെന്നര്‍ത്ഥം.

( പ്ലീസ് നോട്ട് : കാര്യമായ വെത്യസം )

(താങ്കള്‍ക്ക് സംശയം ഉണ്ടെങ്കില്‍ ഒരു ബള്‍ബിന്‍‌റ്റെ ഹോട്ട് റെസിസ്റ്റന്‍സിലുള്ള കറന്‍‌റ്റ് കണക്കാക്കി ഒരു ഫ്യൂസോ സര്‍കൂട്ട് ബ്രേക്കറോ ഒരു സര്‍ക്യൂട്ടില്‍ സ്ഥാപിക്കുക എന്നിട്ട് ബള്‍ബ് കത്തിക്കുമ്പോള്‍ ഫ്യൂസാവുന്നുണ്ടോ / ബ്രേക്കര്‍ ട്രിപ്പാവുന്നുണ്ടോ എന്നൊന്ന് പരീക്ഷിക്കുക )

ഇതിലെ ഇന്‍‌റഷ് കറന്‍‌റ്റ് ഗ്രാഫൊന്ന് കാണുക.

impdance നെ മറന്ന് , താങ്കള്‍ സൂചിപ്പിച്ചപോലെ മള്‍ട്ടീമീറ്റര്‍ കൊണ്ട് ഒരു ബള്‍ബിന്‍‌റ്റെ

കത്താത്ത അവസ്ഥയിലുള്ള റെസിസ്റ്റന്‍സും ,
കത്തുന്ന അവസ്ഥയിലുള്ള റെസിസ്റ്റന്‍സും അളന്നാല്‍ കിട്ടുന്നത് ഭീമമായ ഒരു കര‍ണ്ടായിരിരിക്കും , അങ്ങിനെ ലഭിക്കുന്നതിനാല്‍ താങ്കള്‍ പറഞ്ഞതുപോലെ
inrush current ഫിലമെന്റിനെ ചൂടാക്കുന്നതുപോലെ തോന്നും :)


--------------------------

ഇതൊക്കെ പറയുമ്പോള്‍ പണ്ടത്തെ പഠനകാമാണോര്‍മ്മവരുന്നത്.
( തൃശൂര്‍ ഗ.വ.എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിച്ച ചിലരെങ്കിലും ഇത് ഓര്‍ക്കുന്നുണ്ടാവും )

സ്ഥലം ഇലക്ട്രിക് മെഷിനറി ലാബ് , മോട്ടോറുകള്‍ക്കുള്ള വയറിങ്ങെല്ലാം ചെയ്തതിനു ശേഷം സ്വിച്ചോണാക്കിയീട്ടും മോട്ടോര്‍ സ്റ്റാര്‍ട്ടായില്ല , പുതിയതായി വന്ന ഗസ്റ്റ് ടീചറോട് ഒരു കുട്ടി കാര്യം ചോദിച്ചതിനുള്ള വിശദീകരണം കിട്ടിയതിങ്ങനെ ,

" അതിപ്പോ സ്വിച്ചോണാക്കി കറന്‍‌റ്റ് സബ്സ്റ്റേഷനില്‍ നിന്നും റ്റ്രാന്‍സ്ഫോര്‍മര്‍ വഴി സ്വിച്ചിലൂടെ ഒഴുകി മോട്ടോറിലേക്കെത്തെണ്ടേ എന്നിട്ടല്ലെ സ്റ്റാര്‍ട്ടാവുള്ളു "

എന്നാണ് ;)

( ഇത്തരത്തിലുള്ള ടീചര്‍മാരായിരുന്നോ അവിടേ എന്ന് ചോദിക്കല്ലെ , ഒരു പേട് തേങ്ങ ഏതു തെങ്ങിലും ഉണ്ടാവാമല്ലോ :))

ഇത്രയൊക്കെ പറഞ്ഞിട്ടും താങ്കള്‍ പറഞ്ഞതാണ് ശരി എന്ന് തോന്നുന്നെങ്കില്‍ എനിക്കൊന്നും പറയാനില്ല :)

വെക്തിപരമായി എനിക്ക് താങ്കളോട് ഒരു വിരോധവുമില്ലെന്ന് അറിയീക്കട്ടെ.

താങ്കള്‍ക്കും , സുനില്‍ മാഷിനും , അനിലിനും തിരുവോണാശംസകള്‍ :)

തറവാടി said...

>>>>വളരെ ഒഴുക്കന്‍ മട്ടില്‍ ഉള്ള വിശദീകരണത്തിനാവും കൂടുതല്‍ പ്രസക്തി എന്നതാണ് തറവാടിയുടെ നയം എന്നു തോന്നുന്നു.<<<

മണി ,

സുനില്‍ മാഷിന്‍‌റ്റെ ഈ ബ്ലോഗിലൂടെ വളരെ ബേസിക്കായ കാര്യങ്ങള്‍ കുട്ടികള്‍ക്കും , ടീചര്‍മാര്‍ക്കും മറ്റും പറഞ്ഞുകൊടുക്കാന്‍ വെണ്ടി അദ്ദേഹം സ്വയം ഉണ്ടാക്കുന്ന ചോദ്യങ്ങളും , ചോദ്യം ചെയ്യപ്പെട്ടവയും പോസ്റ്റ് ചെയ്യുകയും ഉത്തരം തേടുകയുമാണ് ചെയ്യുന്നത്.

ആദ്യകാലങ്ങളില്‍ ഈ ബ്ലോഗില്‍ ഒരു പതിവ് കമന്റര്‍ ആയിരുന്നെങ്കിലും പിന്നീട് അനിലും മറ്റും ഉത്തരം കൊടുക്കുന്നതിനാല്‍ വരാറില്ല ,

അവരുടെ ഉത്തരത്തില്‍ വല്ല അപൂര്‍ണ്ണതയും തോന്നിയാല്‍ മാത്രം കമന്‍‌റ്റും കാരണം വിവരം വിളമ്പാനല്ല ,

അതെന്‍‌റ്റെ പ്രൊഫെഷന്‍ ആയതിനാലാണ്.

സാങ്കേതിക കാര്യങ്ങളില്‍ to the point ഉത്തരം കൊടുക്കുന്നതാണ് വിഷയത്തില്‍ പ്രവീണ്യം ഇല്ലാത്തവരോട് ചെയ്യേണ്ടത് എന്ന അഭിപ്പ്രയം ഉള്ളതിനാലാണ് ഉത്തരങ്ങള്‍ വലരെ ചുരുക്കി പറയുന്നത് , അല്ലാതെ

"" ഒഴുക്കന്‍ മട്ടില്‍ മതി "" എന്നതിനാലല്ല.

സാങ്കേതിക കാര്യങ്ങള്‍ പത്താം ക്ലാസ്സുകാരനോടും ഐ.ടി.ഐ കാരനൊടൂം , എഞ്ചിനീയറോടും ഒരേ ഭാഷയില്‍ ഞാന്‍ സംസാരിക്കാറില്ല.

വിശദീകരണം ആവശ്യമെങ്കില്‍ സുനില്‍ മാഷ് ചോദിക്കാറുണ്ട് തുടര്‍ന്നുള്ള കമന്‍‌റ്റുകളില്‍ വിശദീകരിക്കാറുമുണ്ട്.

താങ്കളുടെ കമന്‍‌റ്റ് വീണ്ടും വായിച്ചപ്പോള്‍ എഴുതതീക്കാനായില്ല :)

മണി said...

തറവാടി,
ഒരു പ്രൊഫഷണല്‍ ഒരിക്കലും എല്ലാം തികഞ്ഞവനെന്ന് വിചാരിക്കില്ല. എപ്പോഴും പുതിയ അറിവുകള്‍ നേടാനാണ് അവര്‍ ശ്രമിക്കുക. മാത്രവുമല്ല, മറ്റുള്ളവര്‍ക്ക് അവരുടെ അറിവ് പകര്‍ന്നു കൊടുക്കാനും ശ്രമിക്കും. ഇനി അഥവാ, അവരുടെ അറിവിനെ ചോദ്യം ചെയ്താല്‍ അസഹ്യരാകാതെ തന്നെ തന്റെ ഭാഗം വ്യക്തമാക്കാനും ശ്രമിക്കും.

സാങ്കേതിക കാര്യങ്ങള്‍ പത്താം ക്ലാസ്സുകാരനോടും ഐ.ടി.ഐ കാരനൊടൂം , എഞ്ചിനീയറോടും ഒരേ ഭാഷയില്‍ ഞാന്‍ സംസാരിക്കാറില്ല.

അതു നല്ലതാണ്. ഒരു സാങ്കേതിക വിഡ്ഡിത്തം കേട്ടാല്‍ അത് വിഡ്ഡിത്തമാണെന്ന് മനസ്സിലാവണമല്ലോ.
താങ്കള്‍ തരുന്ന പുതിയ അറിവുകള്‍ രസകരങ്ങള്‍ തന്നെ ആണ്. അതെ പറ്റി കുറച്ച് കൂടി അറിയാനാഗ്രഹമുണ്ട്. താങ്കളുടെ പുതിയ പോസ്റ്റില്‍ നമുക്കു കാണാം

ഇനി എനിക്ക് തെറ്റുപറ്റി എന്ന് മനസ്സിലാക്കി തന്നാല്‍ തീര്‍ച്ചയായും ഈ ബ്ലൊഗില്‍ വന്ന് മാപ്പ് പറയുകയും ചെയ്യും

തറവാടി said...

പ്രിയപ്പെട്ട മണി :),

ഞാന്‍ എല്ലാം തികഞ്ഞവനെന്ന് ഒരിക്കലും കരുതാറില്ല പക്ഷെ എന്‍‌റ്റെ പ്രൊഫെഷണില്‍ ഞാന്‍
നല്ല confident ആണ് അതിനെ ' എല്ലാം തികഞ്ഞവന്‍ ' എന്ന് തെറ്റായി ധരിക്കരുത്.

ഞാന്‍ സാങ്കേതിക കാര്യങ്ങള്‍ വ്യക്തമക്കാറില്ല എന്നുമാത്രം പറയരുത് :)

പറഞ്ഞതു തന്നെ വീണ്ടും പറയേണ്ടിവന്നപ്പോള്‍ സ്വല്‍‌പ്പം ചിരിച്ച് പറഞ്ഞതഅണ് അസഹ്യമായിട്ടാല്ല എന്തായാലും , ഇനി ഉണ്ടാവില്ല :)

വിഡ്ഡിത്തം പറയാറില്ല പ്രത്യേകിച്ചും സാങ്കേതിക വിഡ്ഡിത്തം തീരെ പറയാറില്ല ;)

ചായപ്പീടികക്കാരന്‍ ചന്ദ്രനോട് സ്മാര്ട്ട് ടെക്നോളജിയെപ്പറ്റി സംസാരിക്കാറില്ല എന്നാണുദ്ദേശിച്ചത് , താങ്കള്‍ ബോള്‍ഡിലെഴുതിയതിന്‍‌റ്റെ സാംഗത്യം മനസ്സിലയില്ല.

പിന്നെ എന്‍‌റ്റെ സാങ്കേതിക ബ്ലോഗില്‍ കാണുന്നതിനെപ്പറ്റി , വരുന്നതില്‍ സന്തോഷമേയുള്ളൂ :)

മാപ്പ് എന്നതിന് ഞാന്‍ കൊടുക്കുന്ന വില വളരെ കൂടുതലാണ് , വളരെ വളരെ അത്യാവശത്തിന് മാത്രമേ കൊടുക്കുകയും വാങ്ങുകയും ചെയ്യുകയുള്ളു , മനുഷ്യര്‍ക്ക് തെറ്റ് പറ്റും , എനിക്കും തങ്കള്‍ക്കും , തനിക്ക് തെറ്റിയെന്ന് മനസ്സിലായാല്‍ തിരുത്തും അത്രതന്നെ!.

മുഷിപ്പരുത് :)

അനില്‍@ബ്ലോഗ് said...

മണി,
വിഷയത്തിനെ സമീപിച്ചതില്‍ അടിസ്ഥാന പരമായ ഒരു ധാരണക്കുറവുണ്ടെന്നു തോന്നുന്നു. ഞാന്‍ മനസ്സിലാക്കിയടത്തോളം ക്ലസ്റ്റര്‍ അടിസ്ഥാനപ്പെടുത്തി , അവിടെ ട്രയിനിംഗിനു വേണ്ട അടിസ്ഥാന വിവരങ്ങളുടെ വിവിധ സദ്ധ്യതകള്‍ ആരായുക എന്നതാണ്‍ സുനില്‍ മാഷ് ഉദ്ദേശിക്കുന്നതു. അതിനാവശ്യമായ രീതിയില്‍ മാത്രം കാര്യങ്ങള്‍ വിശദീകരിക്കാനാണ്‍ ഞാന്‍ ശ്രമിച്ചതു, അതില്‍ കൂടുതല്‍ എനിക്കു പെട്ടന്നു സാധിക്കുകയുമില്ല.

തറവാടി ഇതേചിത്രം സ്വന്തം പോസ്റ്റില്‍ ഇട്ടാല്‍ ഒരു പക്ഷെ ചര്‍ച്ച ഈ വിധമല്ല വരിക. സുനില്‍ മാഷുടെ അനുവാദത്തോടെ ഈ ചിത്രം അതേപടി അവിടെ പോസ്റ്റ് ചെയ്തു ഒന്നേ എന്നു നമുക്കു ചര്‍ച്ച പുനരാ‍രംഭിക്കാം.
തറവാടി ഇപ്പോള്‍ പറഞ്ഞ ഇന്‍ഡക്റ്ററ്റീവ് ലോഡ് എന്ന നിലയില്‍ ഇതിനേ സമീപിച്ചാ‍ല്‍ കൂടുതല്‍ കണ്‍ഫ്യൂഷനാണ്‍ കുട്ടികള്‍ക്ക് , ഊന്നി പറയട്ടെ , കുട്ടികള്‍ക്കു, ഉണ്ടാവുക.
അങ്ങിനെയെങ്കില്‍ ഏ.സി, ഡി.സി സര്‍ക്യൂട്ടുകള്‍ ആദ്യം മുതല്‍ വിശകലനം ചെയ്യേണ്ടി വരും.
230 വോള്‍ട്ട് എന്ന അബ്സൊല്യൂട്ട് വാല്യൂ എടുത്തത് അവിടെ തെറ്റാകും. ആര്‍. എം. എസ് വാല്യൂ എടുക്കേണ്ടി വരും, അങ്ങിനെ പലതും.

അത് തറവാടിയുടെ പോസ്റ്റിലിട്ടാല്‍ മണിക്കു കൂടുതല്‍ വിശദീകരിക്കാനും എനിക്കു കൂടുതല്‍ പഠിക്കാനും സാധിക്കും.

തറവാടി said...

അനില്‍ :),

ഈ ബ്ലോഗിനെപ്പറ്റി നല്ല ഉത്തമ ബോധ്യമുള്ളതിനാല്‍ തന്നെയാണ് ഞാന്‍ to the point ഉത്തരങ്ങള്‍ കൊടുക്കാനുള്ള കാരണം , അതുകൊണ്ട് തന്നെയാണ് കാര്യമായ യാതൊന്നും ബള്‍ബില്‍ ഉണ്ടാക്കാന്‍
പറ്റാതെ മില്ലി സെക്കന്‍‌റ്റോളം സമയത്തേക്ക് ഉണ്ടാകുന്ന സര്‍‌ജ് കറന്‍‌റ്റിനെ , അങ്ങിനെ ഒന്നില്ല എന്ന് പറയുന്നത് അതിനെയൊക്കെ മണി "വളരെ ഒഴുക്കന്‍ മട്ടിലുള്ള " താണ് എന്‍‌റ്റെ രീതി എന്നു പറഞ്ഞത്.

അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ലിങ്കുകള്‍ തപ്പിനോക്കുകയാണ് :)

തറവാടി said...

രണ്ട് ലിങ്കുകള്‍ കിട്ടിയിട്ടുണ്ട് എന്‍‌റ്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.

കൃഷ്ണമോഹന്‍.കെ.എസ് said...

The 15 w bulb will glow brighter than forty w bulb.As both bulbs connected in series current flowing trough the circuit will be sane.but the voltage will divided depending upon the resistance.The resistance of 15 w bulb is higher than forty w bulb so it gain more voltage,hence its power will be more than 40w bulb and will glow brighter.

കൃഷ്ണമോഹന്‍.കെ.എസ് said...

The 15 w bulb will glow brighter than forty w bulb.As both bulbs connected in series current flowing trough the circuit will be sane.but the voltage will divided depending upon the resistance.The resistance of 15 w bulb is higher than forty w bulb so it gain more voltage,hence its power will be more than 40w bulb and will glow brighter.

Get Blogger Falling Objects