Saturday, August 02, 2008

94. പരീക്ഷ ഇല്ലാതാവുമ്പോള്‍ ...

ഓണപ്പരീക്ഷ സ്കൂളുകളില്‍ ഇല്ലാതാവുകയാണ് . അദ്ധ്യാപകരും രക്ഷിതാക്കളും എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന് അറിയില്ല. എന്നിരുന്നാലും ഈ എഴുത്തു പരീക്ഷയെ - അതിലെ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മികവ്- കുറച്ചുകൊണ്ടുവരുന്നത് നല്ലതുതന്നെയല്ലേ . 1.ക്ലാസ് പരീക്ഷകള്‍ക്കാണ് ഇപ്പോള്‍ മുന്‍‌തൂക്കം കൊടുക്കുന്നത് . എന്നു വെച്ചാല്‍ അഞ്ചോ പത്തോ മിനിട്ടെടുക്കുന്ന പരീക്ഷ ആയാലും മതി എന്നര്‍ഥം . അത് ഏതെങ്കിലും ഒരു കഴിവിനെ ആസ്പദമാക്കിയാല്‍ നന്നായി . 2.കാണാപ്പാഠം മാത്രം പഠിക്കേണ്ടുന്ന കാര്യങ്ങള്‍ക്ക് ചോദ്യങ്ങളില്‍ മുഖ്യസ്ഥാനം കൊടുക്കാതിരിക്കുക 3.ക്ലാസ് ടെസ്റ്റിലെ മറ്റൊരു വിഭാഗമാണ് യൂണിറ്റ് ടെസ്റ്റ് . 4.അത് ഒരു യൂണിറ്റു കഴിഞ്ഞ് എന്നു മാത്രമേ അര്‍ഥ മാക്കേണ്ടതുള്ളു . മാത്രമല്ല യൂണിറ്റിലെ സി.ഒ യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യൂണിറ്റു ടെസ്റ്റില്‍ നിര്‍ബ്ബന്ധമായും ചോദിച്ചിരിക്കണം . 5.ക്ലാസ് ടെസ്റ്റുകള്‍ എഴുത്തു പരീക്ഷ തന്നെ ആയിക്കൊള്ളണമെന്നില്ല . അത് ചോദ്യം ചോദിച്ച് ഉത്തരം പറയുകയോ അല്ലെങ്കില്‍ ഒരു പദ്യം ചൊല്ലിക്കുകയോ അതു മല്ലെകില്‍ പടം വരപ്പിക്കുകയോ ഒക്കെ ആകാമെന്നര്‍ഥം . 6.പക്ഷെ , ചില സ്കൂളുകളില്‍ ക്ലാസ് ടെസ്റ്റുകള്‍ അച്ചടിച്ച പരീക്ഷാ പേപ്പര്‍ വെച്ച് നടത്തിയാലോ എന്നാലോചനയുണ്ട് . അത് അവസാ‍നം പഴയ പരീക്ഷാ രീതിയിലേക്ക് തന്നെ കുട്ടിയെ കൊണ്ടെത്തിക്കുമെന്ന കാര്യത്തില്‍ സം ശയമില്ല. 7.ക്ലാസ് പരീക്ഷ തന്നെ ഒരു പഠനതന്ത്രമായാണ് നാം കാണേണ്ടത് . പരിക്ഷ കഴിഞ്ഞ് അതില്‍ ഉപയോഗിച്ച സ്കില്ലുകള്‍ ചര്‍ചാവിഷയമാ‍ക്കേണ്ടതുണ്ട് . പ്രസ്തുത ചര്‍ച്ചയിലൂടെ ഉത്തരം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥിക്കും ആ മികവ് നേടുവാ‍ന്‍ കഴിയുന്നു. ആവര്‍ത്തന ശ്രമങ്ങളും ഇവിടെ നടത്താം . 8. അതായത് പരീക്ഷ എന്നു വെച്ചാല്‍ അത് കുട്ടിയുടെ മികവ് മാത്രം പരിശോധിക്കുന്ന ഒരു ഉപകരണ മല്ല എന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നത് . 10. പ്രസ്തുത പരീക്ഷയും ഒരു പഠനരീതിയായി പ്രവര്‍ത്തിക്കുന്നു എന്നേ പറയാനൊക്കൂ. 11.പരീക്ഷാ ഘട്ടങ്ങള്‍ ക്രമമായി പാലിച്ചാല്‍ എല്ലാ വിദ്യാര്‍ത്ഥിയും തുല്യനിലയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍ . 12.പരീക്ഷക്കുവേണ്ടി മാത്രം ജീവിക്കുന്നവരെ ഇത് വല്ലാതെ അലോരസപ്പെടുത്താം . 13.പരീക്ഷയില്ലാതെ എന്തു വിദ്യാഭ്യാസം എന്ന് ചിലര്‍ക്ക് തോന്നിയേക്കാം . 14. അതൊക്കെ അടിസ്ഥാന രഹിതമാണെന്നറിയുക 15. പക്ഷെ , പരീക്ഷയുണ്ട് ; അതിന്റെ രീതിയും ലക്ഷ്യവും മാത്രമാണ് മാറിയതെന്ന് അറിയുക

No comments:

Get Blogger Falling Objects